Tag: Whatsaap
ഇനിയില്ല വ്യാജ സന്ദേശം; വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം
സാമൂഹിക മാധ്യമ കൂട്ടായ്മയായ വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ നിന്നും നിന്ത്രിക്കുന്ന സെന്റ് മെസേജ് ഫീച്ചര്‍ പുറത്തിറക്കി. വാട്സാ ആപ്പിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്പുതിയ ഫീച്ചര്‍ ലഭ്യമാവും.മാസങ്ങളായി ഇങ്ങനെ ഒരു ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു വാട്സ്ആപ്പ് എന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഗ്രൂപ്പ് സെറ്റിങ്സിലെ ഗ്രൂപ്പ് ഇന്‍ഫോയിലാണ് ലഭിക്കുക. അവിടെ Send Messages എന്ന ഓപ്ഷന് കാണാന്‍ സാധിക്കും അത് തിരഞ്ഞെടുക്കുമ്പോള്‍ Only Admisn,All participanst രണ്ട് ഓപ്ഷനുകള്‍ കാണാം എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കാണാം. ഇതില്‍ അഡ്മിന് മാത്രം എന്ന് തിരഞ്ഞെടുത്താല്‍ പിന്നീട് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമേ ആ ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയുള്ളൂ. സെറ്റിങ്സ് മാറ്റുന്ന കാര്യം വാട്സ്ആപ്പ് എല്ലാ അംഗങ്ങളേയും നോട്ടിഫിക്കേഷന്‍ മുഖേന അറിയിക്കും. എപ്പോള്‍ വേണമെങ്കിലും സെന്റ് മെസേജസ് സെറ്റിങ്സില്‍ അഡ്മിന്മാര്ക്ക് മാറ്റം വരുത്താവുന്നതാണ്. മറ്റ് ചില ഫീച്ചറുകളെ പോലെ നിശ്ചിത സമയ പരിധിയിലേക്കുള്ളതല്ല ... Read more
സ്മാര്‍ട്ടായി വാട്സാപ്പ്: പുതിയ ഫീച്ചറിന് മികച്ച കൈയ്യടി
അനുദിനം പ്രചാരമേറിവരുന്ന സോഷ്യല്‍മീഡിയ ആപ്ലീക്കേഷനാണ് വാട്ട്സ്ആപ്പ്. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രചരിക്കപ്പെടുന്ന വീഡിയോചിത്ര സന്ദേശങ്ങളുടെയും എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങളും വിഡിയോകളും മറ്റും നേരത്തെ വായിച്ചതും കിട്ടിയതമായിരിക്കാം. ഇത്തരത്തിലുള്ള ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്റ്റോറേജിന്റെ ഒരു പങ്ക് കവരുകയും ചെയ്യുന്നു. പിന്നെ ഇവയെ ഡിലീറ്റ് ചെയ്യുക എന്നത് അടുത്ത കടമ്പ. ഉപയോക്താവിന്റെ സമയവും ഡേറ്റയും കളയുന്ന ഈ ശല്യത്തെ നിയന്ത്രിക്കാന്‍ വാട്സാപ്പ് തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണിത്. സുഹൃത്തുക്കള്‍ അയക്കുന്ന മെസേജുകള്‍ മറ്റു ഗ്രൂപ്പുകളില്‍ നിന്നു ഫോര്‍വേര്‍ഡ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. ഫോര്‍വേര്‍ഡ് ചെയ്തു വരുന്ന മെസേജുകള്‍ക്കെല്ലാം പ്രത്യേകം ലേബല്‍ കാണും. സ്പാം, വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ ഫോര്‍വേര്‍ഡ് മെസേജ് ഫീച്ചറിന് സാധിക്കുമെന്നാണ് കരുതുന്നത്. വാട്സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് ... Read more
വാട്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ ഇതു കൂടി സൂക്ഷിക്കുക
ഫേസ്ബുക്ക് ആത്മപരിശോധനകള്‍ക്കും പരിഷ്ക്കാരങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കണം ഏതെല്ലാം വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കണം എന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിന്റെ നീക്കം.എന്നാല്‍ ഈ സാഹചര്യത്തിലാണ് വാട്സ് ആപ് ഉപയോക്താക്കള്‍ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാട്സ് ആപ് ആപ്ലിക്കേഷനുകള്‍ സ്വകാര്യതയുടെയും വിവരങ്ങളുടെയും സംരക്ഷണത്തിന് വലിയ ഭീഷണിയാവുകയാണ്. ഇത്തരത്തിലൊരു വ്യാജ സന്ദേശത്തിനെക്കുറിച്ച് മുന്നറിയിപ്പ് തരികയാണ് മാല്‍വെയര്‍ ബൈറ്റ്സ് എന്ന സ്ഥാപനം. വാട്സ്ആപ്പ് പ്ലസ് എന്ന പേരിലുള്ള ഒരു ആപ്ലിക്കേഷനെയാണ് മാല്‍വെയര്‍ ബൈറ്റ്സ് ചൂണ്ടിക്കാണിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ ആപ്ലിക്കേഷന്‍ സാധിക്കുമെന്ന് മാല്‍വെയര്‍ ബൈറ്റ്സ് പറയുന്നു. ലിങ്കുകള്‍ വഴിയാണ് ഇത് പ്രചരിക്കപ്പെടുന്നത്. സാധാരണ പച്ച നിറത്തിലുള്ള ലോഗോയ്ക്ക് പകരം സ്വര്‍ണനിറത്തിലുള്ള ലോഗോയാണ് ഇതിനുള്ളത്. അതിനകത്തായി ഒരു യുആര്‍എലും ഉണ്ടാവും. ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് നിബന്ധനകളും വ്യവസ്ഥകളും Agree and continue കൊടുത്താല്‍ ഉടനെ ആപ്പ് ഔട്ട് ഓഫ് ഡേറ്റ് ആയി എന്ന സന്ദേശം കാണാം. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ... Read more
വാട്സ് ആപ്പ് സന്ദേശങ്ങള്‍ നീക്കാന്‍ ഇനി ഒരു മണിക്കൂര്‍ വരെ സമയം
സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയ പരിധി ഏഴു മിനിറ്റില്‍ നിന്നും ഇനി ഒരു മണിക്കൂര്‍ എട്ട് മിന്റ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കുന്നു. പുതിയ അപ്ഡേറ്റ് പരീക്ഷിക്കുന്നത് വാബീറ്റ ഇന്‍ഫോ എന്ന വാട്സ് ആപ്പ് ഫാന്‍ വെബ്സൈറ്റ് ആണ്. പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍ പുതിയ മാറ്റം വന്നതായി വാബീറ്റ റിപ്പാര്‍ട്ട് പുറത്ത് വിട്ടു. കഴിഞ്ഞ നവംബറിലായിരുന്നു ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫീച്ചര്‍ വാട്സാപ്പില്‍ വന്നത്. താമസിയാതെ ആന്‍ഡ്രായിഡ്, ഐ ഓ എസ് സ്റ്റേബിള്‍ പതിപ്പുകളിലേക്ക് പുതിയ പതിപ്പുകള്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. അബദ്ധത്തില്‍ അയച്ചുപോകുന്ന സന്ദേശങ്ങള്‍ മൂലമുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഇല്ലാതാക്കുന്നതിന് ഈ ഫീച്ചര്‍ സഹായകമാണ്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ഏഴുമിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യിതിരിക്കണം സമയപരിധി കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. ഡിലീറ്റ് ചെയ്ത സന്ദേളത്തിന്റെ അറിയിപ്പ് അയച്ചയാളിനും ... Read more