Tag: whats app
വാട്‌സ്ആപ്പില്‍ പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ വരുന്നു
അപ് ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ് ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന പ്രെഡിക്റ്റഡ് അപ് ലോഡ് ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്.വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിടുന്നത്. വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ആര്‍ക്കെങ്കിലും ചിത്രം അയക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുന്‍ കൂട്ടി വാട്‌സ്ആപ്പ് സെര്‍വറില്‍ അപ്ലോഡ് ചെയ്തുവെക്കാം. നിശ്ചയിച്ച സമയത്ത് അത് അവര്‍ക്ക് അയക്കാന്‍ സാധിക്കും. ഇതുവഴി 12 ചിത്രങ്ങള്‍ വരെ വാട്‌സ്ആപ്പ് സെര്‍വറില്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്തു വെക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് പ്രാബല്യത്തില്‍ വരുത്തുന്നതെന്നാണ് വിവരം. അതുകൊണ്ട് നിലവില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ചിത്രങ്ങള്‍ മാത്രമേ ഈ രീതിയില്‍ അയക്കാന്‍ സാധിക്കുകയുള്ളൂ ആഗോളതലത്തില്‍ 120 കോടി ഉപയോക്താക്കളുള്ള ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്‌സ്ആപ്പ്. അടുത്തിടെ ഗ്രൂപ്പ് ഓഡിയോ കോള്‍ ഫീച്ചര്‍ ആപ്പിന്‍റെ ഐഓഎസ് പതിപ്പില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ 25 കോടി ... Read more
വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യവും
വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം ആന്‍ഡ്രോയിഡ്, ഐഓഎസ് ഫോണുകളില്‍ ലഭ്യമായിത്തുടങ്ങിയെന്ന് വാബീറ്റ ഇന്‍ഫോ ട്വീറ്റ് ചെയ്തു. വാട്‌സ്ആപ്പിന്‍റെ ഐഓഎസ് പതിപ്പ് 2.18.52ലും ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.145നു മുകളിലുള്ളവയിലുമാണ് പുതിയ ഫീച്ചര്‍ ലഭിച്ചുതുടങ്ങിയത്. മൂന്ന് ആളുകളെയാണ് ഒരാള്‍ക്ക് ഗ്രൂപ്പ് വീഡിയോകോളില്‍ ചേര്‍ക്കാന്‍ കഴിയുക. ആരെയെങ്കിലും വീഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ വലത് ഭാഗത്ത് മുകളിലായി കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രത്യേക ബട്ടന്‍ കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്തയാള്‍ക്കുള്ള കോള്‍ കണക്റ്റാവും. അടുത്തിടെ നടന്ന എഫ് 8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ പുതിയ ഗ്രൂപ്പ് വീഡിയോ കോളിങ് ഫീച്ചറും ഒപ്പം വാട്‌സ്ആപ്പ് സ്റ്റിക്കേഴ്‌സ് ഫീച്ചറും വാട്‌സ്ആപ്പിലേക്ക് എത്തുമെന്ന് വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. വാട്‌സ്ആപ്പ് സ്റ്റിക്കേഴ്‌സ് ഫീച്ചര്‍ ഇതുവരെ കമ്പനി പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം ചിലര്‍ക്ക് കിട്ടിത്തുടങ്ങിയെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സ്ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നീക്കമാണിത്. വാട്‌സ്ആപ്പ് തന്നെ നിശ്ചയിക്കുന്നവര്‍ക്കേ ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമാവൂ.
വാട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും ശേഖരിച്ചുവെച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം
ഫെയ്‌സ്ബുക്കിന് പിന്നാലെ വാട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ചുവെച്ച വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാൻ അവസരമൊരുക്കുന്നു. യൂറോപ്യന്‍ യൂണിയന്‍റെ ജിഡിപിആര്‍ നിയമം മേയ് 25ന് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഈ നീക്കം. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഈ സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും വാട്‌സ്ആപ്പില്‍ ബീറ്റാ ആപ്ലിക്കേഷനില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. എന്നാല്‍ അധികം വൈകാതെ തന്നെ വാട്‌സ്ആപ്പിന്‍റെ പ്രധാന ആപ്ലിക്കേഷനിലും ഈ സൗകര്യം ലഭ്യമാവും. ഇന്‍സ്റ്റാഗ്രാമില്‍ ഇതിനായി പ്രത്യേകം ലിങ്ക് നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാമിലെ പ്രൈവസി സെറ്റിങ്‌സ് വഴിയും ഇന്‍സ്റ്റാഗ്രാം ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതുവഴി ചിത്രങ്ങള്‍, വീഡിയോകള്‍, ആര്‍ക്കൈവ് ചെയ്ത സ്‌റ്റോറികള്‍, പ്രൊഫൈല്‍, അക്കൗണ്ട് വിവരങ്ങള്‍, കമന്റുകള്‍ ഡയറക്ട് മെസേജസ് എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡൗണ്‍ലോഡ് റിക്വസ്റ്റ് നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കും. ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ് ഈ ലിങ്ക് പ്രവര്‍ത്തിക്കുക. ഫെയ്‌സ്ബുക്കില്‍ ജനറല്‍ സെറ്റിങ്‌സില്‍ പ്രൊഫൈല്‍ ... Read more