Tag: Waterfalls
Include the picturesque Ramboda Falls in your next travel plan
If you are anywhere near Kandy or Peradeniya, take the Pussellawa- Nuwara Eliya road, which winds up its way through verdant tea bushes, hills, mountains and reach the Ramboda tunnel which then further leads to Ramboda Bridge.
Telangana calls for special monsoon trips to its waterfalls
The Telangana State Tourism Development Corporation Limited has announced special packages to Bogatha, Kuntala and Pochera waterfall sites as part of its monsoon tourism campaign. All the three sites have some stunning waterfalls set in the green canopy and has become all the more beautiful after being blessed by abundance of rain in the region. The state tourism corporation has done a survey of facilities to ensure that visitors can have breakfast, lunch and dinner en route to the location and back. A special bus will start from the city at 7 a.m. for Bogatha in Bhupalpally district, which will ... Read more
മഴയെ കൂട്ട്പിടിച്ചൊരു കര്‍ണാടകന്‍ യാത്ര
സുവര്‍ണ കര്‍ണാടക സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് ‘ഒരു ദേശം പല ലോകം’ . 30 ജില്ലകളിലും കാഴ്ച്ചയുടെ വസന്തമാണ് മഴക്കാലത്ത് കര്‍ണാടക ഒരുക്കുന്നത്. കന്നഡ ദേശം പശ്ചിമഘട്ട മലനിരകളും ഡെക്കാന്‍ പീഠഭൂമിയും അറബിക്കടലും അതിരിടുന്ന നാടാണ്. കര്‍ണാടകയിലൂടെ നടത്തുന്ന മഴയാത്ര ഏതൊരു സഞ്ചാരിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ തന്നെയാണ്. മലമുകളിലെ പച്ചപ്പിനൊപ്പം ഒഴുകിയെത്തുന്ന തേനരുവികളും പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ സമയംകൂടിയാണ് മഴക്കാലം. ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജോഗിലേക്ക് മഴക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കാണ്. ശിവമൊഗ്ഗ ജില്ലയിലെ സാഗര്‍ താലൂക്കില്‍ വരുന്ന ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള വനപാത തന്നെ കാഴ്ചയുടെ ഉല്‍സവമാണ്. കോടമഞ്ഞ് നിറഞ്ഞിരിക്കുന്ന സഹ്യന്റെ മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന ശരാവതിയുടെ ദൂരക്കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാന്‍ വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ലിംഗനമക്കി അണക്കെട്ടും വിഷപ്പാമ്പുകള്‍ വിഹരിക്കുന്ന അഗുംബെ വനവും സന്ദര്‍ശിക്കാം. കര്‍ണാടക ടൂറിസം വികസന ... Read more
മഴ കനിഞ്ഞു കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടങ്ങളില്‍ ഇനി സഞ്ചാരികളുടെ കാലം
മഴ ശക്തിപ്രാപിച്ചതോടെ കിഴക്കന്‍മേഖലയിലെ ജലപാതങ്ങള്‍ സജീവമായി. ആവാസ വ്യവസ്ഥയുടെ പുനഃക്രമീകരണത്തിനായി അടച്ച പാലരുവി ഇന്നും അച്ചന്‍കോവില്‍ മണലാര്‍ വെള്ളച്ചാട്ടം അഞ്ചിനും തുറക്കും. തെങ്കാശി കുറ്റാലം സാറല്‍ സീസണിനും തുടക്കമായി. കഴിഞ്ഞ രണ്ടു മാസക്കാലമായി വരള്‍ച്ചയിലായിരുന്ന ജലപാതങ്ങളാണു നിറഞ്ഞുകവിയുന്നത്. മൂന്നു മാസത്തിനു മുന്‍പ് അടച്ച പാലരുവി ജലപാതം ഇന്ന് തുറക്കും. പാലരുവി ഇക്കോടൂറിസത്തിന്റെ ബസിലാകും സഞ്ചാരികളെ ജലപാതത്തിലേക്കു കൊണ്ടുപോവുക. ടിക്കറ്റ് കൗണ്ടര്‍ മുതല്‍ ജലപാതം വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം സ്വകാര്യ വാഹനങ്ങള്‍ക്കു കഴിഞ്ഞ വര്‍ഷം മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം വനംവകുപ്പ് രണ്ട് പുതിയ ബസും വാങ്ങിയിട്ടുണ്ട്. അച്ചന്‍കോവില്‍ മണലാര്‍ വെള്ളച്ചാട്ടം അഞ്ചുമുതല്‍ തുറക്കും. അതേസമയം കുംഭാവുരുട്ടി ജലപാതം തുറക്കുന്നതിനെകുറിച്ച് തീരുമാനമൊന്നുമായിട്ടില്ലെന്നും അച്ചന്‍കോവില്‍ ഡിഎഫ്ഒ അറിയിച്ചു. ഇക്കുറി കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ തെങ്കാശി കുറ്റാലം സാറല്‍ സീസണിനു തുടക്കമായി. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണിത്. തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെല്ലാം കുറ്റാലത്തെ ഔഷധ കുളിക്കായി സഞ്ചാരികള്‍ എത്താറുണ്ട്.
അഹര്‍ബല്‍: ഭൂമിയിലെ സ്വര്‍ഗത്തിലെ നീരുറവ
മഞ്ഞുമൂടിയ മലകളാൽ വെളുത്ത പട്ടുപോലെ ചിറകുവിരിച്ച് നിൽക്കുന്ന ജമ്മുകാശ്മീർ ശരിക്കും ഭൂമിയിലെ പരിശുദ്ധമായ സ്വർഗ്ഗം തന്നെയാണ്. മഞ്ഞിൽ മൂടപ്പെട്ട പർവതങ്ങളും, പച്ചപ്പിന്റെ താഴ്വരകളും, സമൃദ്ധമായ ജലപൊയ്കകളും സമതലങ്ങ പ്രദേശങ്ങളും ഒക്കെയുള്ള ഈ മനോഹരമായ സ്ഥലത്തെ സ്വർഗ്ഗം എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാന്‍. എപ്പോഴും സംഗീതാത്മകമായി കുതിച്ചൊഴുകുന്ന അഹർബൽ വെളളച്ചാട്ടം സ്വർഗീയ നാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലാണ് അഹർബൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന ഹിൽസ്റ്റേഷനായ ഇവിടെ എപ്പോഴും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെഷോ നദിയില്‍ നിന്നാണ് അഹർബൽ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 7434 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഹർബൽ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. ചുറ്റും പൈൻ മരങ്ങള്‍ നിറഞ്ഞ പിർപഞ്ചൽ പർവതനിരകളിലാണ് കശ്മീരിലെ അഹർബൽ വെള്ളച്ചാട്ടത്തിന്റെ വാസം. പൈൻമരങ്ങളുടെ സാന്നിധ്യം ഭൂപ്രകൃതിയെ അത്യാകർഷകമാംവിധം മനോഹരമാക്കിയിരിക്കുന്നു. പടു കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ താഴ്വരകളും ജലപ്രവാഹം ... Read more
മേഘാലയയില്‍ അഫ്സ്പ ഇനിയില്ല: ഉണര്‍വോടെ വിനോദസഞ്ചാര മേഖല
മേഘാലയയില്‍ അഫ്സ്പ പിന്‍വലിച്ചത് ടൂറിസം മേഖലയ്ക്ക് ആശ്വാസം. 27 വര്‍ഷത്തിനു ശേഷമാണ് സായുധസേനാ പ്രത്യേകാധികാര നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്. ഉയർന്ന കുന്നുകളും ഇടുങ്ങിയ താഴ്വരകളും പച്ചപ്പും പുഴകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മേഘങ്ങളുടെ ഭവനം കാണാന്‍ ഇനി പേടിയില്ലാതെ പോകാം. പേടിപ്പെടുത്തുന്ന പട്ടാള ക്യാമ്പുകളും ബാരിക്കേടുകളും പരിശോധനകളും ഇനിയുണ്ടാവില്ല. വളരെ സ്വതന്ത്രമായി മേഘാലയ ചുറ്റിക്കാണാം. 1972ലാണ് മേഘാലയ സംസ്ഥാനം രൂപീകരിക്കുന്നത്. ഖാസി, ജൈന്തിയ, ഗാരോ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുടെ വാസസ്ഥാനമാണിവിടം. മുര്‍ലെന്‍ നാഷണല്‍ പാര്‍ക്ക്, ഡംപ ടൈഗര്‍ റിസര്‍വ്, ലോകത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചി, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ, ചുടുനീരുറവ തടാകമായ ജോവൽ, ചെറിപ്പൂക്കളുടെ ആഘോഷം നടക്കുന്ന ഖാസി, ഷില്ലോംഗ്, വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍ എന്നിവയാണ് മേഘാലയിലെ പ്രധാന വിനോദസഞ്ചാര ആകര്ഷണങ്ങള്. അതിശയങ്ങളും രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന, മഴയെ ആശ്രയിച്ചു ജീവിക്കുന്ന മേഘാലയ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. നദികള്‍ തീര്‍ത്ത ഭൂപ്രകൃതി മേഘാലയ ... Read more
മഴ കനിഞ്ഞു: കുളിര്‍മതേടി വീണ്ടും സഞ്ചാരികള്‍ എത്തിത്തുടങ്ങി
കടുത്ത ചൂടിനെ ശമിപ്പിച്ചു പെയ്ത വേനല്‍ മഴ കനിഞ്ഞ് ജലപാതകളില്‍ നീരൊഴുക്ക്. തമിഴ്നാടിന്റെ അതിര്‍ത്തി മേഖലയില്‍ രണ്ടു ദിവസമായി പെയ്ത മഴ മൂലം കുറ്റാലം ഉള്‍പ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങി. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം കാറ്റും മഴയും തുടരുകയാണ്. കടുത്ത വേനല്‍ തുടരുന്നതിനാല്‍ വറ്റിയിരുന്ന നീര് ചാലുകളില്‍ പ്രതീക്ഷിക്കാതെ ലഭിച്ച മഴ കാരണം നീരൊഴുക്ക് വര്‍ധിച്ചു. വരള്‍ച്ചകാരണം സഞ്ചാരികള്‍ എത്താതിരുന്ന ജലപാതങ്ങളിലേക്ക് കുളിര്‍മതേടി വീണ്ടും സഞ്ചാരികള്‍ വന്നുതുടങ്ങി. അതേസമയം കേരളത്തില്‍ പാലരുവി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വേനല്‍കാരണം അടച്ചിട്ടിരിക്കുകയാണ്.
തേക്കിന്റെയും വെള്ളചാട്ടങ്ങളുടെയും നാട്ടിലേക്ക് ഒറ്റദിവസത്തെ യാത്ര
പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്? സിനിമയില്‍ പറഞ്ഞതുപോലെ പച്ചപ്പും ഹരിതാഭയും ഇല്ലാതെ എന്തു യാത്ര. യാത്രികരെ മതിയാവോളം ആഹ്ലാദിപ്പിക്കുന്ന സഞ്ചാര കേന്ദ്രമാണ് നിലമ്പൂര്‍. തേക്കുകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ചാലിയാറിന്റെയും നാടുകാണിച്ചുരത്തിന്റെയും നാട്. ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള റെയില്‍പാത കാല്‍പ്പനികതയുടെ പ്രതീകമാണ്. ഏതൊക്കെയോ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നതായി യാത്രക്കാര്‍ക്ക് തോന്നും. നിലമ്പൂര്‍ വരുന്നവര്‍ കൂടുതലും തിരഞ്ഞെടുക്കുന്ന വഴിയും ഇതാണ്. നിലമ്പൂര്‍ ടൗണിൽ നിന്ന് നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കനോലീസ് പ്ലോട്ടിലെത്താം. 1842ല്‍ കനോലി സായിപ്പിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത തേക്കിന് തോട്ടമാണിത്. 2.31 ഹെക്റ്ററില്‍ ചാലിയാര്‍ പുഴയോട് ചേര്‍ന്നാണ് തേക്കിന്‍മ്യുസിയം സ്ഥിതിചെയ്യുന്നത്. തേക്കിന്‍കാട് എന്ന് ഇവിടെ വിശേഷിപ്പിക്കാം. കനോലീസ് പ്ലോട്ട് pic: keralatourism.org ആഢ്യൻപ്പാറ വെള്ളച്ചാട്ടം നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്റെര്‍ സഞ്ചരിച്ചാല്‍ ആഢ്യൻപ്പാറ വെള്ളച്ചാട്ടത്തിലെത്താം. കുറുമ്പലങ്ങോടാണ് വെള്ളച്ചാട്ടമുള്ളത്. വേനല്‍ക്കാലമോഴികെയുള്ള സമയങ്ങള്‍ സീസണാണ്. പുഴയില്‍ കു ളിക്കാനുള്ള സൗകര്യമുണ്ട്. വളരെ അപകടം നിറഞ്ഞ സ്ഥലംകൂടിയാണിത്. വര്‍ഷം നിരവധി സഞ്ചാരികള്‍ ആഢ്യൻപ്പാറ അന്വേഷിച്ചെത്താറുണ്ട്. ആഢ്യൻപ്പാറ ... Read more
വിവാ വിക്ടോറിയ… നിഗൂഢ കാഴ്ചകളിലേക്ക് സ്വാഗതം
അത്ഭുതങ്ങളുടെ കലവറയാണ് ആഫ്രിക്ക. പിരമിഡുകൾ, ഗാംഭീര്യമുള്ള വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ, വരണ്ട മരുഭൂമികൾ, ജിറാഫ് തുടങ്ങിയ വിസ്മയങ്ങൾ ആഫ്രിക്കയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. നീലിച്ച സമുദ്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആഫ്രിക്ക, ഇവിടം സന്ദര്‍ശിക്കുന്നവരുടെ ആത്മാവിനെ സ്പർശിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതും ഇത്തരം വിസ്മയ കാഴ്ചകൾ തന്നെയാവും. Pic: zimbabwetourism.net ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് നിധികളുടെയും രഹസ്യങ്ങളുടെയും കലവറയായ പിരമിഡുകളാണ്. എന്നാൽ ഇതിനുമപ്പുറത്ത് വിസ്മയിപ്പിക്കുന്ന കാഴ്ച ഇവിടുണ്ട്. ലോകത്തിലെ ഏഴു പ്രകൃതി അത്ഭുതങ്ങളിൽ ഒന്നായി സി.എൻ.എൻ. തെരഞ്ഞെടുത്ത വിക്ടോറിയ വെള്ളച്ചാട്ടമാണത്. സാംബിയ, സിംബാബ്വേ അതിർത്തിയിലുള്ള സാംബെസി നദിക്കരയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം. ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. നാട്ടുകാർ വെള്ളച്ചാട്ടത്തെ “മോസി-ഒ-തുനിയ” എന്ന് വിളിക്കുന്നു. അര്‍ഥം– ‘ഇടിനാദങ്ങളുടെ പുക’. നാഴികകള്‍ക്കപ്പുറത്തു നിന്നേ കാണാനും കേള്‍ക്കാനുമാവുന്ന ജലത്തളിത്തൂണുകൾ എന്നും പറയാം. Pic: zimbabwetourism.net 1855ൽ വിക്ടോറിയ രാജ്ഞിയുടെ സന്ദര്‍ശന ശേഷം അന്നത്തെ മിഷനറി ഡോ. ഡേവിഡ് ലിവിങ്സ്റ്റണാണ് വെള്ളച്ചാട്ടത്തിനു രാജ്ഞിയുടെ പേര് നൽകിയത്. അസാധാരണ വലിപ്പവും ശക്തിയും കാരണം ... Read more