Tag: Waterfall
സഞ്ചാരികളുടെ കണ്ണിന് കുളിരായി ചീയപ്പാറ വെള്ളച്ചാട്ടം
കാടിനെ തൊട്ടുപുണര്‍ന്നുവരുന്ന കാറ്റ്. കൂടെ പൊടിമഴ പോലുള്ള ജലകണങ്ങളും. ഇതു പ്രകൃതിയുടെ വരദാനമായ ചീയപ്പാറ വെള്ളച്ചാട്ടം. സഞ്ചാരികള്‍ക്കു കൗതുകവും വിസ്മയവും ജനിപ്പിക്കുന്ന വെള്ളച്ചാട്ടം കാലവര്‍ഷത്തില്‍ പുതുജന്മം നേടിയിരിക്കുകയാണ്; പഴയ പ്രൗഡിയോടെ. ദേശീയപാതയില്‍ നേര്യമംഗലം ആറാംമൈലിനു സമീപമാണു ചീയപ്പാറ. മലനിരകളില്‍ തട്ടുകളായി കിടക്കുന്ന പാറക്കൂട്ടങ്ങളിലൂടെ പതഞ്ഞൊഴുകി പാതയോരത്ത് പതിക്കുന്ന മനോഹരദൃശ്യം ആരേയും ആകര്‍ഷിക്കും. ഹൈറേഞ്ചിലേക്കു പോകുന്ന സഞ്ചാരികളുടെ ആദ്യത്തെ ഇടത്താവളമാണിത്. ചീയപ്പാറയ്ക്കു സമീപമാണ് വാളറ വെള്ളച്ചാട്ടവും. എന്നാല്‍ അതൊരു വിദൂര ദൃശ്യമാണ്. അവിടെയും സഞ്ചാരികള്‍ ഇറങ്ങുന്നുണ്ടെങ്കിലും കൈ എത്താവുന്ന ദൂരത്തിലുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തോടാണ് സഞ്ചാരികള്‍ക്കു കൂടുതല്‍ പ്രിയം.
സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കാന്‍ ഇടുക്കിയിലെ ജലപാതകള്‍
മഴക്കാലമായതോടെ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ എല്ലാം ഇപ്പോള്‍ ജലസമൃദ്ധിയിയില്‍ നിറഞ്ഞെഴുകുകയാണ്. സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ എങ്ങും നയനമനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. കാടിന്റെ പച്ചത്തലപ്പുകളെ വകഞ്ഞുമാറ്റി കരിമ്പാറകെട്ടുകളില്‍ ആര്‍ത്ത് തല്ലിപതഞ്ഞ് വെള്ളച്ചാട്ടങ്ങള്‍ സജീവമായി. പൂപ്പാറ മൂന്നാര്‍ റോഡില്‍ പെരിയകനാല്‍ വെള്ളച്ചാട്ടത്തിനുമുണ്ട് കാനനത്തിന്റേതായ ചാരുത. ടാറ്റാ ടീയുടെ പെരിയ കനാല്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലുള്ള തേയില തോട്ടത്തിന്റെ പച്ചപ്പും കുളിര്‍മയും സഞ്ചാരികളിലേക്കും അനുഭൂതിയായി ഒഴുകിയിറങ്ങുന്നു. അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന തൂവാനം വെള്ളച്ചാട്ടം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലക്കം വെള്ളച്ചാട്ടം. ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്ക്ക് പോകാന്‍ പറ്റിയ ഒരിടമാണ് ഇടുക്കിയിലെ അട്ടുകാട് ജലപാതം. മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം. പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന മദാമ്മക്കുളം വെള്ളച്ചാട്ടത്തിനുമുണ്ട് പറയാന്‍ ചരിത്രമേറെ. ജില്ലയിലെ ഏതു ഭാഗത്തൂടി യാത്ര ചെയ്താലും ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ചെറുതോ ... Read more