Tag: Vodafone
വന്‍നേട്ടം കൈവരിച്ച് ജിയോ
വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് നേടി റിലയന്‍സ് ജിയോ. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചതോടെയാണ് വരിക്കാരുടെ എണ്ണവും കുത്തനെ കൂടിയത്. ട്രായിയുടെ ജനുവരി മാസത്തെ കണക്കുകൾ പ്രകാരം ജിയോയ്ക്ക് ഏകദേശം 83 ലക്ഷം അധിക വരിക്കാരുണ്ട്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാർ 16.83 കോടിയായി. രാജ്യത്തെ മുൻനിര കമ്പനികളായ എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികളുടെ ജനുവരിയിലെ വരിക്കാരുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെയാണ് ജിയോ സ്വന്തമാക്കിയത്. എയര്‍ടെല്‍ 15 ലക്ഷം വരിക്കാരേയും ഐഡിയ 11 ലക്ഷം വരിക്കാരേയും വോഡാഫോണ്‍ 12.8 ലക്ഷം വരിക്കാരേയും സ്വന്തമാക്കി. എന്നാൽ ബി.എസ്.എൻ.എല്ലിന് 3.9 ലക്ഷം വരിക്കാരെ ചേര്‍ക്കാനെ കഴിഞ്ഞൊള്ളൂ. സര്‍വീസ് നിർത്തിയ ആർകോമിൽ നിന്ന് 2.1 കോടി വരിക്കാർ പിരിഞ്ഞുപോയി. പ്രതിസന്ധി നേരിടുന്ന എയർസെല്ലിന് 34 ലക്ഷം വരിക്കാരെയും ടാറ്റാ ടെലിക്ക് 19 ലക്ഷം വരിക്കാരേയും നഷ്ടപ്പെട്ടു.
ചന്ദ്രനില്‍ 2019 ഓടെ 4ജി നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാന്‍ വോഡഫോണ്‍
2019 ഓടെ ചന്ദ്രനില്‍ 4ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് ടെലികോം വമ്പന്മാരായ വോഡാഫോണ്‍. പി ടി സൈറ്റിസ്റ്റ് ദൗത്യത്തിന്റെ ഭാഗമായാണ് ചന്ദ്രനിലേക്ക് നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നത് ചന്ദ്രനില്‍ മനുഷ്യന് കാല് കുത്തിയിട്ട് 50 വര്‍ഷം തികയുന്ന വേളയിലാണ് വോഡഫോണ്‍ ഈ സേവനം ചന്ദ്രനിലേക്ക് വ്യാപിപ്പിക്കുന്നത്. പി ടി സൈറ്റിസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി ഇത് ആദ്യമായാണ് ഇന്റര്‍നെറ്റ് സേവനം ചന്ദ്രനില്‍ 4ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കുക. 2019ല്‍ തന്നെ ഇത് യാഥാര്‍ത്ഥ്യമാക്കുമെന്ന് വോഡഫോണ്‍ അധികൃതര്‍ വ്യക്തമാക്കി. ടെക്കനോളജി പാര്‍ട്ണറായി നോക്കിയയെയാണ് വോഡഫോണ്‍ നിയമിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയുടെ ആദ്യ ചാന്ദ്ര ദൗത്യത്തിനാണ് വോഡഫോണ്‍ തയ്യാറെടുക്കുന്നത്. സ്റ്റെയ്സെക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ ദൗത്യം നടത്തുക.1800 മെഗാഹെട്സ് ഫ്രീക്വന്സിയോടെയുള്ള 4ജി നെറ്റവര്‍ക്കാണ് സാധ്യമാവുക. ചന്ദ്രനിലെ കാലാവസ്ഥ വ്യതിയാനം കാരണം 11 ദിവസം മാത്രമായിരിക്കും പദ്ധതി നീണ്ടുനില്‍ക്കുക.
Vodafone 4G in moon by next year
Science enthusiasts across the world are waiting for the Mission to the moon launch on the SpaceX Falcon 9 rocket from Cape Canaveral in 2019. Now, Vodafone has announced that it has plans to create the first 4G network on the moon to support a mission by PTScientists. “The moon will get 4G coverage next year, 50 years after the first NASA astronauts walked on its surface. Vodafone plans to create the first 4G network on the moon to support a mission by PTScientists. We have target to land in 2019 on Moon,” said a Vodafone representative. Vodafone has appointed Nokia ... Read more