Tag: vivo smartphone
വിവോ ഓണര്‍ 10 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍
ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ഓണര്‍ 10 വിപണിയില്‍ അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫോണിന്റെ വിലയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഫോണിന് 32,999 രൂപയായിരിക്കും വില. ഓണര്‍ വ്യൂ 10 സ്മാര്‍ട്ഫോണിന് പിന്‍ഗാമിയായാണ് ഓണര്‍ 10 സ്മാര്‍ട്ഫോണ്‍. ഓണര്‍ 10 സ്മാര്‍ട്ഫോണിന്റെ മുഖ്യ സവിശേഷത അതിന്റെ രൂപകല്പനയാണ്. ഗ്ലാസുകൊണ്ടുള്ള പിന്‍ഭാഗവും മെറ്റല്‍ ഫ്രെയിമുമാണ് ഇതിനുള്ളത്. നോച്ച് ഡിസ്പ്ലേ രൂപകല്‍പ്പനയാണ് ഫോണിന്. 1080 x 2280 പിക്സല്‍ റസലൂഷനില്‍ 19:9 അനുപാതത്തിലുള്ള 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. വിവോയുടെ തന്നെ കിരിന്‍ 970 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഓണര്‍ വ്യൂ 10 സ്മാര്‍ട്ഫോണിലും ഇതേ പ്രൊസസര്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ന്യൂറല്‍ പ്രൊസസിങ് എഞ്ചിനും ഫോണിലുണ്ടാവും.ആറു ജിബി റാമും 128 ജിബി ഇന്റെണല്‍ സ്റ്റോറേജുമാണ് ഫോണിന് കരുത്തേകുക. ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയുള്ള ... Read more
വിവോ വൈ53ഐ സ്മാര്‍ട്ഫോണ്‍ വിപണിയില്‍
വിവോ ‘വൈ’ സ്മാര്‍ട്ഫോണ്‍ ശ്രേണിയിലേക്ക് പുതിയ സ്മാര്‍ട്ഫോണ്‍ കൂടി. വിവോ വൈ53ഐ സ്മാര്‍ട്ഫോണാണ് കമ്പനി പുറത്തിറക്കിയത്. അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യയും ഫേസ് ആക്സസ് ഫീച്ചറുമുള്ള ‘വിവോ വൈ53 ഐക്ക് അഞ്ച് ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. രണ്ട് മെഗാപിക്സല്‍ റാമും 16 ജിബി ഇന്റെണല്‍ മെമ്മറിയുമുള്ള ഫോണില്‍ 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 425 പ്രൊസസറാണ് ഫോണിനുള്ളത്. 2500 എംഎഎച്ചാണ് ബാറ്ററി. എട്ട് മെഗാപിക്സല്‍ റെയര്‍ ക്യാമറയിലെ അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടര്‍ച്ചയായി ചിത്രങ്ങള്‍ എടുക്കാം. 32 മെഗാപിക്സല്‍ റസലൂഷന്‍ വരെയുള്ള ചിത്രങ്ങള്‍ ഇങ്ങനെ പകര്‍ത്താന്‍ സാധിക്കും. അഞ്ച് മെഗാപിക്സലാണ് സെല്‍ഫിക്യാമറ. കുറഞ്ഞ പ്രകാശത്തിലും മികച്ച സെല്‍ഫികള്‍ എടുക്കുന്നതിന് സ്ക്രീന്‍ ഫ്ലാഷ് സംവിധാനവും ഫോണിലുണ്ടാവും. സ്ക്രീനില്‍ നിന്നും നീല വെളിച്ചം കുറച്ച് കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് ഐ പ്രൊട്ടക്ഷന്‍ സംവിധാനവും രണ്ട് ആപ്ലിക്കേഷനുകള്‍ ഒന്നിച്ചുപയോഗിക്കാന്‍ സാധിക്കുന്ന ആപ്പ് ക്ലോണ്‍ സൗകര്യവും ഫോണിലുണ്ട്. ... Read more