Tag: viswasariyya
ബാംഗ്ലൂരില്‍ ക്രോസ് ചെയ്യാം സ്മാര്‍ട്ടായി
മെട്രോപൊളിറ്റന്‍ നഗരത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ ഇനി മണിക്കൂറുകള്‍ കാത്തുനില്‍ക്കണ്ട. നഗരത്തില്‍ മൂന്നിടങ്ങളില്‍ കൂടി ആകാശപാത തുറന്നു. ഡൊറാളൂര്‍ ഇന്നര്‍ റിങ് റോഡ് ജംഗ്ഷന്, എയര്‍പോര്‍ട്ട് റോഡിലെ ശാന്തി സാഗര്‍ ഹോട്ടലിന് സമീപം, വിശ്വേശരയ്യ മ്യൂസിയം റോഡ് എന്നിവടങ്ങളിലാണ് സ്ക്കൈവോക്കുകള്‍ വന്നത്. ല്ഫ്റ്റ്, സിസിടിവി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്ക്കൈവോക്ക് ബെംഗ്ളൂരു നഗരവികസനമന്ത്രി കെ ജെ ജോര്‍ജാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നത് പതിവാണ് ഈ സാഹചര്യത്തിലാണ് ബിബിഎംപി നടപ്പാലങ്ങള്‍ സ്ഥാപിച്ചത്. സ്വകാര്യ ഏജന്‍സികള്‍ക്കാണ് പാലങ്ങളുടെ സംരക്ഷണ ചുമതലയുള്ളത്. നഗരത്തില്‍ വിവിധ ഇടങ്ങളില്‍ നടപ്പാലങ്ങള്‍ ഉണ്ടെങ്കിലും അതുപയോഗിക്കാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെ ഉണ്ടാവുന്ന അപകടങ്ങള്‍ തടയാന്‍ ഉയരം കൂടി ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കായി നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നടപ്പാലം സ്ഥാപിക്കുമെന്ന് മന്ത്രി കെ ജി ജോര്‍ജ് പറഞ്ഞു.