Tag: vishu

The Kerala festival of colours, joy and prosperity is almost knocking the doors!

Vishu, the Kerala festival of colours, joy and prosperity, is celebrated with much pomp and glory across the state. Vishu comes on the first day of the Malayalam month ‘Medam’ (April), which is also the Spring Equinox, when the duration of day and night are equal. This year, Vishu falls on April 15, Monday. Vishu is celebrated in all other parts of India as well, to mark the beginning of the new year of the Hindu calendar, but is known with a different name in different states. For Example, in Mangalore and Udupi districts of Karnataka it is known as Bishu, ... Read more

പ്രത്യേക വിഭവങ്ങളൊരുക്കി ജെറ്റ് എയര്‍വെയ്സില്‍ വിഷു ആഘോഷം

വിമാനത്തിലും വിഷു ആഘോഷം. വിഷു ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ജെറ്റ് എയർവെയ്സിന്‍റെ തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിൽ പ്രത്യേക വിഭവങ്ങൾ നൽകി. ജെറ്റ് എയർവെയ്സിന്‍റെ ഷെഫുകൾ തയ്യാറാക്കിയ പ്രത്യേക മെനുവാണ് നെടുമ്പാശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം, ദമാം, മസ്കറ്റ്, ദോഹ, ഷാർജ എന്നീ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളിലെ പ്രീമിയർ, ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് വിതരണം ചെയ്തത്. പ്രീമിയർ ക്ലാസുകളിലെ യാത്രക്കാർക്ക് പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം  എന്നീ വേളകളില്‍ പ്രത്യേക വിഭവങ്ങളാണ് നൽകിയത്. പ്രാതലിന് വെജിറ്റബിൾ മപ്പാസ്, ഇല അട, വെജിറ്റബിൾ സ്റ്റ്യു, പുട്ട്, ഇഡലി, ചിപ്പ്സ് എന്നീ വിഭവങ്ങളാണ് നൽകിയത്. ഉച്ചക്കും രാത്രിയിലും അവിയൽ, മത്തങ്ങ തോരൻ, തേങ്ങാപ്പാലിൽ വേവിച്ച പച്ചക്കറികൾ, ചമ്പ അരി, മത്തങ്ങ കറി, പച്ചടി തുടങ്ങിയ വിഭവങ്ങളാണ് ഊണിനൊപ്പം നൽകിയത്. കൂടാതെ മൂന്ന് നേരവും പ്രത്യേക പായസവും യാത്രക്കാർക്ക് നൽകി. ഇക്കണോമി ക്ലാസ് യാത്രക്കാർക്കും പ്രത്യേകമായി തയ്യാറാക്കിയ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ജെറ്റ് എയര്‍വെയ്സിന്‍റെ എല്ലാ വിമാനങ്ങളിൽ വിഷുദിനമായ ഇന്നും ഈ മെനു തന്നെയായിരിക്കും ... Read more

എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍

ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടേയും വരവറിയിച്ച് കൊന്നപ്പൂവും കൈനീട്ടവുമായി മലയാളി ഇന്ന് വിഷു ആഘോഷിക്കുന്നു. കാര്‍ഷികോത്സവമായാണ് വിഷു ആഘോഷിക്കുന്നത്. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും കൊന്നപ്പൂവും വെള്ളരിയും മാങ്ങയും ധാന്യങ്ങളുമായി ഒരുക്കുന്ന കണി ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷയാണ്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്‍റെആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്‍റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. കേരളത്തിന്‍റെ പ്രധാന വിളവെടുപ്പുത്സവമാണ്‌ വിഷു. വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണിയാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. ... Read more

വിഷുവിന് വിളമ്പാം വിഷുകട്ട

  വീണ്ടും ഒരു വിഷു വരവായി. കൈനീട്ടത്തോടൊപ്പം വിഷുക്കട്ടയും വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. ഓര്‍മ്മയില്‍ നിന്നും വിഷുക്കട്ടയുടെ ഒരു പാചകവിധി. ആവശ്യമുള്ള സാധനങ്ങള്‍ 1.അരി – 2 കപ്പ് (പച്ചരി ) 2.തേങ്ങ – ചിരകിയത് ഒരു കപ്പ് 3.ജീരകം – കാല്‍ ടീസ്പൂണ്‍ (ചൂടാക്കി മാറ്റിവെയ്ക്കുക) 4.അണ്ടിപ്പരിപ്പ് – പത്തെണ്ണം 5.ഉണക്ക മുന്തിരി – പത്തെണ്ണം 6.നെയ്യ് – ആവശ്യത്തിന് 7.ഉപ്പ് – ആവശ്യത്തിന് ഉണ്ടാക്കേണ്ട വിധം നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. അത് അവിടെയിരുന്ന് വിശ്രമിക്കട്ടെ. തേങ്ങ ചിരകി വെച്ചതില്‍ നിന്നും മുക്കാല്‍ കപ്പെടുത്ത് ഒന്നാം പാലും രണ്ടാം പാലും തരം തിരിച്ച് മാറ്റി വെക്കുക. രണ്ടാം പാല്‍ രണ്ടുകപ്പ് വേണമെന്നത് മറക്കരുത്. രണ്ടാം പാലും കഴുകി വൃത്തിയാക്കിയ അരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ച് പാകമാകുന്നകതു വരെ കാത്തിരിക്കുക. വെന്തുകഴിഞ്ഞാല്‍ ജീരകവും ഒന്നാം പാലും മാറ്റിവെച്ചിരിക്കുന്ന തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക. ... Read more

വിഷുവിന് നാട്ടിലെത്താന്‍ കര്‍ണാടക ആര്‍ ടി സിയുടെ സ്‌പെഷ്യല്‍ ബസുകള്‍

വിഷുവിന് നാട്ടിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ബസുകളുമായി കര്‍ണാടക ആര്‍ ടി സി. യാത്രക്കാരുടെ തിരക്ക് കൂടുതല്‍ ഉള്ള 12, 13 തീയതികളില്‍ 30 സ്‌പെഷ്യല്‍ ബസുകളാണ് ഇതു വരെ അനുവദിച്ചത്. കോട്ടയം (2), മൂന്നാര്‍ (1), എറണാകുളം (3), തൃശൂര്‍ (4), പാലക്കാട് (3), കോഴിക്കോട് (4), മാഹി (3), കണ്ണൂര്‍ (10) എന്നിവിടങ്ങളിലേക്കാണ് ഇവ സര്‍വീസ് നടത്തുക. ഇതില്‍ 13 എണ്ണം സേലം വഴിയാണ്. കേരള ആര്‍ടിസിയേക്കാള്‍ ടിക്കറ്റ് ചാര്‍ജ് കൂടുതലാണെങ്കിലും യാത്രാസമയം കുറവായതിനാല്‍ സേലം വഴിയുള്ള സ്‌പെഷലുകളിലെ ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത്. കേരള ആര്‍ടിസി ഇതുവരെ സേലം വഴി ഒരു സ്‌പെഷല്‍ പോലും അനുവദിച്ചിട്ടില്ലെന്നതും കര്‍ണാടക ആര്‍ടിസിക്കു നേട്ടമാകുന്നു. എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മൂവായിരം രൂപ വരെ ഈടാക്കുമ്പോള്‍ കര്‍ണാടക ആര്‍ടിസി സ്‌പെഷല്‍ ബസില്‍ 1700 രൂപ വരെയാണ് നിരക്ക്. കേരള ആര്‍ടിസി എറണാകുളം, തൃശൂര്‍, കോട്ടയം ഭാഗങ്ങളിലേക്കു സ്‌പെഷല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം ... Read more

കേരള ആര്‍ടിസിയുടെ വിഷു സ്പെഷ്യല്‍ വണ്ടികള്‍ പ്രഖ്യാപിച്ചു

ഈസ്റ്റർ തിരക്കു കഴിയും മുമ്പേ വിഷു സ്പെഷലുകളുമായി കേരള ആർ.ടി.സി. ഏപ്രിൽ 12നും 13നുമായി ബെംഗളൂരുവിൽ നിന്ന് 22 സ്പെഷലുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ അനുവദിക്കും. ആവശ്യമെങ്കിൽ ഏപ്രിൽ 14നും നാട്ടിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. വിഷുവിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി 15നും 16നുമായി 18 സ്പെഷലുകളും അനുവദിച്ചതായി കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. ടിക്കറ്റ് ചാർജ് കർണാടക ആർ.ടി.സിയിൽ 1700 രൂപ വരെയും ദീർഘദൂര സ്വകാര്യ ബസുകളിൽ 3000 രൂപവരെയുമാണ് സ്പെഷൽ സർവീസുകൾക്ക് ഈടാക്കുന്നത്. എന്നാൽ 900 രൂപയിൽ താഴെ നിരക്കിലാണ് കേരള ആർ.ടി.സിയുടെ സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. അതേസമയം, സേലം വഴി സ്പെഷൽ പ്രഖ്യാപിക്കാത്തത് ഇത്തവണയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. മുൻകാലങ്ങളിൽ തൃശൂരിലേക്കു സേലം വഴി സ്പെഷൽ സർവീസുകൾ അനുവദിച്ചിരുന്നു. ഇത്തവണയും തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു സേലം, പാലക്കാട് വഴി സ്പെഷൽ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേരള ആർ.ടി.സിയെക്കാൾ മുമ്പേ കർണാടക ... Read more