Tag: visa
അബൂദബി എയർപോർട്ടിൽ നിന്നും വിസ പുതുക്കാം
യുഎഇ ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവയിൽ രാജ്യത്ത് തങ്ങുന്നവർക്ക് സ്വദേശത്തേക്ക് മടങ്ങാതെ തന്നെ വിസ പുതുക്കി യുഎഇയിൽ തുടരുന്നതിന് അബൂദബി എയർപോർട്ടിൽ സൗകര്യം ഒരുക്കിയതായി എയര്‍പോര്‍ട്ട് അധികൃതർ അറിയിച്ചു. അബൂദബിയിൽ നിന്ന് ഇതാദ്യമായാണ് ഇത്തരം സൗകര്യം. നിലവിലെ വിസയിൽ നിന്ന് എമിഗ്രേഷന നടപടികൾ പൂർത്തിയാക്കിയ ശേഷം ബഹ്റൈൻ എയർപോർട്ട് വഴി പുതിയ വിസയിൽ മണിക്കൂറുകൾക്കകം രാജ്യത്ത് തിരിച്ചെത്താവുന്നതാണ്. ഗൾഫ് എയറുമായി സഹകരിച്ചാണ് ഇൗ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ് ഇൗ സൗകര്യം ഉള്ളത്. അബൂദബിയിൽ ഇൗ സൗകര്യം ആരംഭിച്ചതോടെ തലസ്ഥാന നഗരിയിലും അൽഐനിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും
സൗദിയിലേക്കുള്ള സന്ദർശകവിസ ഫീസില്‍ ഇളവ്
സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുറച്ചതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. നിലവിലുള്ള 2000 റിയാലിന് പകരം 300-350 റിയാലാണ് പുതിയ വിസ സ്റ്റാമ്പിംഗ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായും ഇന്നുമുതല്‍ പുതുക്കിയ തുകയെ വിസയ്ക്കായി ഈടാക്കുകയുള്ളൂ എന്ന് വിവിധ ഏജന്‍സികള്‍ അറിയിച്ചു. 2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസ ഫീസ് കൂട്ടിയത്. മൂന്നു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നു മുതല്‍ 2000 റിയാലായിരുന്നു തുക. കേരളത്തില്‍ നിന്നും സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് കുടുംബ വിസ സ്റ്റാമ്പിങ്ങിന് ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കുന്നത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്. ആറു മാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3,000 റിയാലാണ്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. പുതിയ നിരക്ക് സംബന്ധിച്ച വ്യക്തത ഇന്ന് വിസതുക അടക്കുമ്പോൾ സ്ഥിരീകരിക്കാനാകുമെന്നും ഏജൻസികള്‍ അറിയിച്ചു.
ഒമാനില്‍ തൊഴില്‍ വിസ നിരോധനം കൂടുതല്‍ മേഖലകളിലേയ്ക്കും
ഒമാനില്‍ തൊഴില്‍ വിസ നിരോധനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രവാസികളുടെ തൊഴില്‍ അവസരങ്ങള്‍ വീണ്ടും കുറയുമെന്നും സൂചന നല്‍കി മാനവവിഭവ ശേഷി മന്ത്രാലയം. ജനുവരി 25 മുതല്‍ 87 തസ്തികകളിലേക്കാണ് വിസ നിയന്ത്രണം കൊണ്ടുവന്നത്. ആറ് മാസത്തേക്കാണിത്. എന്നാല്‍, ജൂലൈയില്‍ നിരോധന കാലാവധി പൂര്‍ത്തിയാകുന്നതോടെ നിരീക്ഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴില്‍ മേഖലകളെ കൂടി പരിധിയിലേക്ക് കൊണ്ടുവരുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആറുമാസക്കാലത്തിനുള്ളില്‍ 25000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ കൗണ്‍സിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 20000 പേര്‍ക്ക് ഇതിനോടകം തൊഴില്‍ നിയമനം നല്‍കിക്കഴിഞ്ഞു. മന്ത്രിസഭാ ഉത്തരവിന് പിന്നാലെയാണ് 87 തസ്തികകളില്‍ വിസ നിരോധനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം സ്വദേശിവത്കരണം നടപ്പില്‍ വരുത്തുന്നതില്‍ പരാചയപ്പെട്ട കമ്പനികള്‍ അടച്ചുപൂട്ടുകയും ചെയ്തു. നിരവധി കമ്പനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ലെന്നും വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ നീട്ടിനല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാസങ്ങള്‍ക്കിടെ മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു പേരാണു ... Read more
എച്ച് 1 ബി അപേക്ഷ ഇന്നുമുതല്‍
വിദഗ്ധ ജോലികൾക്കായി യു.എസ് അനുവദിക്കുന്ന എച്ച്1ബി വിസയ്ക്കുള്ള അപേക്ഷകൾ ഇന്നു സ്വീകരിച്ചു തുടങ്ങും. കടുത്ത പരിശോധന നടത്തുന്നതിനാൽ ഓരോ അപേക്ഷയിലുമുള്ള നടപടി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇന്ത്യൻ പ്രഫഷനലുകൾക്കെതിരേ യു.എസിൽ ജനവികാരം ഉയർത്തിവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികളുടെ അപേക്ഷകളിന്മേലുള്ള പരിശോധന കൂടുതൽ കർക്കശമാക്ക്നാണ് എല്ലാ സാധ്യതയും. പിന്നീട് വിസ ഇന്‍റര്‍വ്യൂനും പാസ്പോർട്ട് സ്റ്റാംപിങ്ങിനുമായി എത്തുമ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ, ഇ–മെയിൽ വിലാസം, ഫോൺ നമ്പരുകൾ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കേണ്ടി വരും. ഇത്തവണയും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾക്കു കൂടുതൽ ഫീസ് ആണ് ഈടാക്കുന്നത്. 6000 ഡോളറാണ് അപേക്ഷാ ഫീസ്. ഒന്നിലേറെ ജോലികൾക്കെന്ന പേരിൽ പല അപേക്ഷകൾ നൽകാൻ നേരത്തേ അനുവാദമുണ്ടായിരുന്നു. നറുക്കിടുമ്പോൾ സാധ്യത ഇതുമൂലം കൂടുതലായിരുന്നു. എന്നാൽ, ഇത്തവണ ഒരു അപേക്ഷ മാത്രമേ നൽകാനാവൂ എന്നും ഡൂപ്ലിക്കേറ്റ് അപേക്ഷകൾ നിരസിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ അപേക്ഷകരുണ്ടാവുന്നതിനാലാണു നറുക്കിടേണ്ടിവരുന്നത്. ഇന്ത്യയിൽ നിന്നുള്ള അതിവിദഗ്ധ പ്രഫഷനലുകളാണ് എച്ച്1ബി ... Read more
യു എ ഇ തൊഴില്‍ വിസ:സ്വഭാവ സര്‍ട്ടിഫിക്കറ്റ് താല്‍കാലികമായി ഒഴിവാക്കി
വിദേശികള്‍ക്ക് യു.എ.ഇയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി താല്‍കാലികമായി വേണ്ടെന്നുവെച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അറിയിച്ചത്. എല്ലാ രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഈ ഇളവ് ബാധകമാണ്.
ജോലിയ്ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമെന്ന് യുഎഇ
യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് നാട്ടിലെ സ്വഭാവസര്‍ട്ടിഫിക്കറ്റ് (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) ആവശ്യമാണെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് യു.എ.ഇ. തൊഴില്‍ മന്ത്രാലയം. തൊഴില്‍ വിസ ലഭിക്കുന്നതിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് യു.എ.ഇ. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് ഇമറാത്തൈസേഷന്‍ മന്ത്രാലയം അറിയിച്ചു. സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങളെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഈ പ്രചാരണം തെറ്റാണെന്ന് തൊഴില്‍ മന്ത്രാലയം വിശദീകരണം നല്‍കി. ഔദ്യോഗിക വിസാ സേവന സംവിധാനമായ തസ്ഹീലില്‍നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഇന്നലെ വിസകള്‍ വിതരണം ചെയ്തു എന്ന പ്രചാരണത്തോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. തഹ്‌സീലിന്‍റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ ഇല്ലെന്നതാണ് ഇതിനുകാരണമായി അധികൃതര്‍ പറഞ്ഞത്. ഫെബ്രുവരി നാലുമുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് നാട്ടില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. യു.എ.ഇയില്‍ പുതുതായി തൊഴില്‍ നേടുന്നവര്‍ക്ക് നാട്ടില്‍ കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നതിനാണിത്. യു.എ.ഇയിലുള്ളവര്‍ തൊഴില്‍ മാറുമ്പോള്‍ അടുത്ത പോലീസ് ... Read more