Tag: village
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമെത്തിയ ഗ്രാമം
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമെത്തിയ ഗ്രാമം. കേള്‍ക്കുമ്പോള്‍ ലേശം കൗതുകം തോന്നാം. എന്നാല്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി വിവാഹങ്ങള്‍ നടക്കാത്ത ഗ്രാമമുണ്ടായിരുന്നു നമ്മുടെ രാജ്യത്ത്. രാജസ്ഥാനിലെ ധോല്‍പൂരിലെ രാജ്ഘട്ടാണ് ഈ ഗ്രാമം. ഗ്രാമത്തിലെ പവന്‍കുമാര്‍ എന്നാ യുവാവിന്റെ വിവാഹത്തോടെ മാറിമറിഞ്ഞത് ചരിത്രമാണ്. 1996നു ശേഷം ഇവിടെ ആരും വിവാഹം കഴിച്ചിട്ടില്ല. ഈ ചരിത്രം തിരുത്തിയായിരുന്നു പവനിന്റെ വിവാഹം. ഗ്രാമത്തിലെ ഒരാണ്‍കുട്ടിക്കും മറ്റുഗ്രാമങ്ങളില്‍ നിന്നും രക്ഷിതാക്കള്‍ പെണ്ണുകൊടുക്കില്ല. അതിനു കാരണം വൈദ്യുതി ബന്ധമോ റോഡുകളോ ഇല്ല. പരിമിത സൗകര്യങ്ങളുള്ള തീര്‍ത്തും അവികസിത പ്രദേശമാണ് ഈ ഗ്രാമം. അതുകൊണ്ട് ഈ കുഗ്രാമാത്തിലേക്ക് പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു. 300 പേര് താമസിക്കുന്ന ഗ്രാമത്തില്‍ നാല്പതില് കൂടുതല്‍ ചെറു കുടിലുകളുണ്ട്. പ്രൈമറി സ്കൂളും വെള്ളം ലഭിക്കുന്ന ഹാന്‍ഡ് പമ്പുമാണ് ഈ ഗ്രാമത്തിലെത്തിയ ഏക വികസനം. ജീവിതത്തില്‍ ഇന്നേ വരെ ടിവിയോ ഫ്രിഡ്ജോ മറ്റ് വൈദ്യുതോപകരണങ്ങളോ കാണാത്തവരാണ് ഇവിടുള്ളവര്‍. എന്നാലും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന ഇവര്‍ ഇരുപതുവര്ഷത്തിനു ... Read more