Tag: Vellayani lake
വെള്ളായണി കായൽ സംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ സിസ്സ
തിരുവനന്തപുരം:മലിനപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളായണി കായൽ സംരക്ഷിക്കാൻ സമഗ്രപദ്ധതിയുമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ) തീരുമാനിച്ചു . തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി സിസ്സയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച സംവാദത്തിലാണ് തീരുമാനം എടുത്തത് . സംസ്ഥാനത്തെ ആകെയുള്ള മൂന്നു ശുദ്ധ ജല തടാകങ്ങളും അപകട ഭീഷണിയിൽ ആണ് . അവയിൽ ഏറ്റവും തന്ത്ര പ്രധാനവും സുപ്രധാനവും ആയ വെള്ളായണി കായലാണ് ഏറ്റവും കൂടുതല്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ വെള്ളായണി കായലിന്റെ പാരിസ്ഥിക പ്രാധാന്യം , പൂർവ സ്ഥിതി , നിലവിലുള്ള വെല്ലുവിളി സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനവും ഡോക്ക്യൂമെന്റഷനും ആവശ്യമാണെന്നും , ആധികാരിക പഠനങ്ങളുടെ അഭാവം ആണ് വെള്ളായണി കായലിന്റെ സംരക്ഷണത്തിനു സമഗ്രമായ രൂപരേഖ തയാറാക്കാൻ വിഘാതമായി നിൽക്കുന്നതെന്നും വിദഗ്ധർ വിലയിരുത്തി . വെള്ളായണി കായലിനെ സംബന്ധിച്ചു സമഗ്രമായ ഒരു ആധികാരിക രേഖ തയാറാക്കുന്നതിന് സിസ്സ യുടെ നേതൃത്തത്തിൽ വിവിധ ... Read more