Tag: Vaikom
PEPPER at Vaikom ; A Responsible initiative by Kerala
Surrounded by the Vembanad Lake, Vaikom embraces travelers with its beautiful water bodies and serene village life. The emerald Murinjapuzha Backwaters and green-carpeted nature allures the traveler in you to Vaikom. Besides this, the majestic Vaikom Mahadeva Temple enhances the exquisiteness of the place. Vaikom, located in the Kottayam district allures tourists with its rich natural beauty and spiritual significance. A people’s participation tourism mission named PEPPER (PEOPLE’S PARTICIPATION FOR PARTICIPATORY PLANNING AND EMPOWERMENT THROUGH RESPONSIBLE TOURISM) was first implemented in Vaikom on an experimental basis. The project is carried out in the Vaikom assembly constituency by the Tourism Mission ... Read more
Superfast AC ferry to connect Vaikom and Kochi from Nov 4
Kerala’s first air-conditioned and fastest ferry is all set to be launched by November 4 connecting the 35-km Vaikom-Ernakulam-Fort Kochi route. The ferry can accommodate 40 passengers in its AC cabin and 80 in the non-AC area. It is expected to complete the journey between Vaikom and Ernakulam Boat Jetty in 90 minutes, compared to the two hour via buses that ply between the two places. Minister for Finance Dr T M Thomas Isaac and Minister for Transport A K Saseendran are expected to be present at the vessel’s inaugural run from Vaikom. The non-AC fare would be Rs 40, which is much lower ... Read more
തിര മുറിച്ചു വേഗമെത്താം; വൈക്കം-എറണാകുളം അതിവേഗ ബോട്ട് സര്‍വീസ് ഈ മാസം മുതല്‍
വൈക്കത്ത് നിന്ന് എറണാകുളം പോകേണ്ടവര്‍ക്ക് ഇനി റോഡിലെ ബ്ലോക്കിനെ പേടിക്കേണ്ട. ഒന്നര മണിക്കൂര്‍ കൊണ്ട് കായല്‍ ഭംഗി നുകര്‍ന്ന് എറണാകുളം എത്താം. ശീതീകരിച്ച മുറിയും നുകരാന്‍ സ്നാക്സും. ആനന്ദലബ്ധിക്കിനി എന്തു വേണം? വൈക്കത്തുനിന്ന് എറണാകുളത്തേക്കുള്ള അതിവേഗ ബോട്ട് സർവിസ് ഈ മാസം ആരംഭിക്കും. സംസ്ഥാന ജലഗതാഗത വകുപ്പാണ് ദേശീയ ജലപാതയിൽ സർവിസ് തുടങ്ങുന്നത്. വേഗത്തിലും വലുപ്പത്തിലും സൗകര്യങ്ങളിലുമെല്ലാം ഏറെ സവിശേഷതകളുള്ളതാണ് ബോട്ട്. പൊതുജനങ്ങൾക്കായി ഇത്തരമൊരു സർവിസ് സംസ്ഥാനത്ത് ആദ്യമാണ്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ഹൈക്കോടതി ജെട്ടിയിൽ പരമാവധി ഒന്നര മണിക്കൂർ കൊണ്ട് എത്തുന്ന വിധത്തിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. സാധാരണ ബോട്ടുകളുടെ വേഗം മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ ആണെങ്കിൽ ഇതിന് 12 ആണ്. ഓഫിസ് സമയത്തിനനുസൃതമായി രാവിലെയും വൈകിട്ടും സർവിസ് ഉണ്ടാകും. കൂടുതൽ സർവിസുകൾ, സമയക്രമം, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജലഗതാഗത വകുപ്പിന്റെ അരൂരിലെ യാർഡിൽ 1.90 കോടി രൂപ ചെലവിൽ നിർമിച്ച ഇരട്ട എൻജിനുള്ള കെറ്റാമറൈൻ ... Read more
വൈക്കം ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം
വേമ്പനാട്ട് കായല്‍ തീരത്തെ ബീച്ചില്‍ വൈക്കം നഗരസഭ സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി അധ്യക്ഷയാകും. ചരിത്ര പ്രദര്‍ശനം വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപിയും, പുസ്തക മേള ഡിവൈഎസ്പി കെ സുഭാഷും ചിത്ര പ്രദര്‍ശനം മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറി എം കെ ഷിബുവും കലാ സന്ധ്യയുടെ ഉദ്ഘാടനം ഗായിക വൈക്കം വിജയലക്ഷ്മിയും നിര്‍വഹിക്കും. വൈകിട്ട് ആറ് മുതല്‍ പിന്നണിഗായകരായ ദേവാനന്ദ്, ജി ഹരിക്യഷ്ണന്‍, ഉദയ്രാമചന്ദ്രന്‍ എന്നിവര്‍ നയിക്കുന്ന സ്മൃതി സംഗീതിക. 25 ന് വൈകിട്ട് നാലിന് വടക്കേനടയില്‍ നിന്ന് വര്‍ണപ്പകിട്ടാര്‍ന്ന സാംസ്‌ക്കാരിക ഘോഷയാത്ര ആരംഭിക്കും. നിശ്ചലദ്യശ്യങ്ങളും വാദ്യമേളങ്ങളും മുത്തുക്കുടകളും കേരളീയ വേഷധാരികളായ കുടുംബശ്രീ പ്രവര്‍ത്തകരും ബഹുജനങ്ങളും അണിനിരക്കും. 5 ന് ടൂറിസം ഫെസ്റ്റ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി കെ ... Read more
വൈക്കത്ത് ടൂറിസം ഫെസ്റ്റ് നാളെ മുതല്‍
നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ടൂറിസം ഫെസ്റ്റിന് നാളെ ആരംഭം. 28ന് സമാപിക്കുന്ന ഫെസ്റ്റിന് മുന്നോടിയായി സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ഫെസ്റ്റ് വേദിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും സാംസ്‌കാരിക സായാഹ്നങ്ങളും, ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന ഫെസ്റ്റില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍, ഉത്തരവാദിത്ത ടൂറിസം ഉല്‍പന്നങ്ങള്‍, നാടന്‍ വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ഭക്ഷ്യമേള, ചക്കമഹോത്സവം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം എന്നിവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
200 രൂപയുണ്ടോ? എങ്കില്‍ കോട്ടയത്തേക്ക് പോരൂ…
എല്ലാവര്‍ക്കും യാത്ര പോകാന്‍ ഇഷ്ടമാണ്. എന്നാല്‍ യാത്ര സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്നത് പണമാണ്. എങ്കില്‍ ഇനി ആ വില്ലന്‍ യാത്രകള്‍ക്ക് തടസമാവില്ല. 200 രൂപ കൊണ്ട് അടിപൊളി ട്രിപ്പടിക്കാന്‍ പറ്റുന്ന ഒരു സ്ഥലമുണ്ട്. 200 രൂപയ്ക്ക് ട്രിപ്പോ എന്നാണോ നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നത്? എന്നാല്‍ അങ്ങനെയൊരു സ്ഥലമുണ്ട് ദൂരെയെങ്ങുമല്ല കോട്ടയം പാലാക്കരയില്‍. കായലിന്റെ സൗന്ദര്യം നുകര്‍ന്ന്, ചൂണ്ടയിട്ട്, ഊഞ്ഞാലാടി, ഭക്ഷണമൊക്കെ കഴിച്ച് ഉല്ലസിക്കാന്‍ ഒരിടം അതും 200 രൂപയ്ക്ക്. മത്സ്യഫെഡിന്റെ വൈക്കം പാലാക്കാരി അക്വാടൂറിസം ഫാമിലാണ് ചുരുങ്ങിയ ചിലവിലാണ് ഈ സൗകര്യങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. 200 രൂപയുടെ പാക്കേജില്‍ ഉച്ചയൂണുമുണ്ട് ഊണിനൊപ്പം മീന്‍കറിയും, പൊരിച്ച മീനും ലഭിക്കും. ഊണ് അല്പം കൂടി ലാവിഷാക്കണമെങ്കില്‍ കക്കയും, ചെമ്മീനും, കരിമീനും, കിട്ടും പക്ഷേ അധിക പണം നല്‍കണം എന്ന് മാത്രം. ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ വിശാലമായ കായല്‍ക്കര. പത്ത് രൂപ നല്‍കിയാല്‍ ചൂണ്ടയിടാന്‍ അനുവാദം ലഭിക്കും. ചൂണ്ടയിട്ട് വെറുതെ അങ്ങ് പോകാനും കരുതണ്ട. ... Read more