Tag: UTS mobile app
യുടിഎസ് മൊബൈൽ ആപ്പില്‍ കൂടുതൽ ഓഫറുകളുമായി റെയിൽവെ
യാത്രക്കാരുടെ സൗകര്യാർഥവും റെയിൽവേ അവതരിപ്പിച്ച യുടിഎസ് മൊബൈൽ ആപ്പിനോട് യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ കൂടുതൽ ഓഫറുകളുമായി റെയിൽവെ. ടിക്കറ്റ് എടുക്കുമ്പോൾ ഓരോ നൂറു രൂപയ്ക്കും അഞ്ചു രൂപ സൗജന്യം നൽകുന്നതാണ് ഓഫർ. അയ്യായിരം രൂപ വരെ റീചാർജ് ചെയ്യാനും പുതിയ സൗകര്യമൊരുക്കി. ദിവസവും 3500 സീസൺ ടിക്കറ്റ് ചെലവാകുന്ന തിരുവനന്തപുരം ഡിവിഷനിൽ ആപ്പിലൂടെ ചെലവാകുന്നത് 30 എണ്ണം മാത്രമാണ്. ഒരു ലക്ഷം ജനറൽ ടിക്കറ്റ് ദിവസവും വിൽക്കുന്ന തിരുവനന്തപുരം ഡിവിഷനിൽ ആപ്പു വഴി വിൽക്കുന്നത് ദിവസം 300 ടിക്കറ്റാണ്. മൊത്തം യാത്രക്കാരിൽ രണ്ടു ശതമാനം പേർ മാത്രമേ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ളുവെന്നാണ് റെയിൽവെ തിരുവനന്തപുരം ഡിവിഷനിലെ കണക്ക്. ദിവസവും രണ്ടായിരം പേർ സീസൺ ടിക്കറ്റെടുക്കുന്ന പാലക്കാട് ഡിവിഷനിൽ 20 പേർ മാത്രമാണ് ആപ്പ് ഉപയോഗിക്കുന്നത്. 75000 പേരാണ് പാലക്കാട് ഡിവിഷനിൽ ദിവസവും ജനറൽ ടിക്കറ്റ് എടുക്കുന്നത്. ആപ്പുവഴി വിൽക്കുന്നത് 200 എണ്ണം മാത്രം. യാത്രക്കാരിൽ ഒരു ശതമാനം ... Read more
റെയില്‍വേ യുടിഎസ് ആപ്പ് സേവനം ഇന്നുമുതല്‍
Photo Courtesy: smithsoniamag മൊബൈൽ വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുമായി (യുടിഎസ് ഓൺ മൊബൈൽ) റെയിൽവേ. ഇന്നു മുതൽ സംവിധാനം തിരുവനന്തപുരം ഡിവിഷനിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമാകും. ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ്, ആപ്പിൾ സ്റ്റോറുകളിൽ നിന്നു യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു ആപ്പ് അവതരിപ്പിക്കുന്നത്. ആപ്പിലുള്ള റെയിൽവേ വാലറ്റിലേക്ക് (ആർ വോലറ്റ്) ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആവശ്യമുള്ള തുക നിക്ഷേപിക്കാം. റിസർവേഷൻ ആവശ്യമില്ലാത്ത ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീസൺ ടിക്കറ്റ് പുതുക്കാനും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനും ആപ്പ് ഉപയോഗിക്കാം. സർവീസ് ചാർജ് ഉണ്ടായിരിക്കില്ല. ആപ്പിലെ പേപ്പർലസ് എന്ന ഓപ്‌ഷൻ വഴി ടിക്കറ്റെടുത്താൽ ടിക്കറ്റിന്‍റെ ചിത്രം ഫോണിൽ ഡൗൺലോഡാകും. ടിക്കറ്റ് പരിശോധകരെ ഇതു കാണിച്ചാൽ മതിയാകും. ടിക്കറ്റ് മറ്റൊരു മൊബൈലിലേക്കു കൈമാറ്റം ചെയ്യാൻ കഴിയില്ല. സ്റ്റേഷനകത്തും ട്രെയിനുകളിലും ആപ്പ് പ്രവർത്തിക്കില്ല. പരിശോധകരെ കാണുമ്പോൾ പെട്ടെന്നു ടിക്കറ്റ് ... Read more