Tag: UAE
AAHAR 2018 kick starts in Delhi
Union Minister for Commerce and Industry, Suresh Prabhu inaugurated the 33rd edition of ‘AAHAR 2018’, a 4-day event on International Food and Hospitality at Pragati Maidan in New Delhi. The event is organised by India Trade Promotion Organisation (ITPO), in association with Agricultural Processed Food Products Development Authority (APEDA), and Ministry of Food Processing Industries. The fair features over 900 exhibitors from India and overseas, with a wide variety of food products. Participants from 18 countries have registered for this year’s event. China, Italy, Poland, Turkey, Spain, Oman, South Korea, Thailand, UAE, Peru, Norway, Indonesia, Canada, Tunisia, Hong Kong, Singapore, ... Read more
ദുബൈയില്‍ പൂന്തോപ്പായൊരു ഷോപ്പിംഗ് മാള്‍
ഷോപ്പിങ് മാള്‍ എന്ന സങ്കല്‍പ്പത്തിനെ പൊളിച്ചെഴുതാന്‍ ദുബൈ ഒരുങ്ങുകയാണ്.നിറയെ പൂക്കളും ചെടികളും നിറഞ്ഞു പ്രകൃതിയുമായി അടുത്തു നില്‍ക്കുന്ന ലോകത്തെ ആദ്യ ഷോപ്പിംങ് മാള്‍ നിര്‍മ്മിക്കുകയാണ് ദുബൈ. വര്‍ഷാവസാനത്തോടെ ദുബൈക്ക് മറ്റൊരു ലോക റെക്കോഡ് സമ്മാനിച്ചാവും ‘സിറ്റി ലാന്‍ഡ്’ എന്ന ഷോപ്പിംഗ് മാള്‍ തുറക്കുക. ഒരു ചെറു ഉദ്യാനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് മാളിന് 120 കോടി രൂപയാണ് ചെലവ് വരുന്നത്. മാളിന്റെ ഒത്ത നടുവിലുള്ള സെന്‍ട്രല്‍ പാര്‍ക്ക് 2,50,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. ചെടികളും പൂക്കളും കൊണ്ട് നിര്‍മ്മിക്കുന്ന പാര്‍ക്കിന് ചുറ്റും ഭക്ഷണശാലകളുണ്ടാകും. സെന്‍ട്രല്‍ പാര്‍ക്കിനുള്ളിലേക്ക് ചെല്ലുമ്പോള്‍ നിരന്നു നില്‍ക്കുന്ന മരങ്ങളും ചെറുവെള്ളചാട്ടങ്ങളും കാണാം. ലോക രാജ്യങ്ങള്‍ തിരിച്ചുള്ള മാതൃകയില്‍ പ്രത്യേക വിഭാഗങ്ങള്‍ തിരിച്ചാണ് ഷോപ്പിനുള്ളിലെ കടകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ദുബൈ മിറക്കിളിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് പുതിയ മാളിന്റെയും നിര്‍മ്മാതാക്കള്‍. ദുബായ് ലാന്‍ഡില്‍ നിര്‍മിക്കുന്ന മാളില്‍ കാരിഫോര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, വോക്സ് സിനിമ, ഫാബി ലാന്‍ഡ് തുടങ്ങി കുടുംബങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളുമുണ്ടാകും. പ്രമുഖ ... Read more
കൂറ്റന്‍ അറേബ്യന്‍ ടെന്റിലിരുന്ന് കാണാം ലോകകപ്പ് സെമി
അല്‍ഖോറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായി നിര്‍മ്മിക്കുന്ന അല്‍ ബാത്ത് സ്റ്റേഡിയത്തില്‍ അറേബ്യന്‍ ടെന്റ് പൂര്‍ത്തിയാവുന്നു. ഈ വര്‍ഷത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന സ്റ്റേഡിയം രൂപകല്‍പന ചെയ്യുന്നത് പ്രശസ്തമായ അറേബ്യന്‍ ടെന്റിന്റെ മാതൃകയിലാണ്. അന്തിമ ഘട്ടത്തിലേക്ക് നിര്‍മാണം കടന്നതോടെ പുറം ഭാഗത്തെ അറേബ്യന്‍ ടെന്റുകളുട മാതൃകയിലുള്ള പാനലുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. 4584 തൊഴിലാളികള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചുമതല ഗള്‍ഫാര്‍ അല്‍ മിസ്‌നാദ്, സാലിനി ഇംപ്രെജിലോ ഗ്രൂപ്, സിമോല എന്നിവര്‍ക്കാണ്. ലോക കപ്പിനായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയത്തിന് ഇതിനോടകം തന്നെ 1.6 കോടി മനുഷ്യ പ്രവര്‍ത്തി മണിക്കൂറുകള്‍ സ്റ്റേഡിയം നിര്‍മാണത്തിനായി ചെലവഴിച്ചു. ലോകകപ്പ് സെമി ഫൈനല്‍ നടക്കുവാനിരിക്കുന്ന സ്റ്റേഡിയത്തില്‍ 60,000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ദോഹയില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കു മാറി സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം പൂര്‍ത്തിയാവുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാവും. ഗള്‍ഫ് രാജ്യങ്ങളുടെ അടയാളമായ ടെന്റുകളുടെ മാതൃക സംസ്‌കാരത്തിന്റെ ഭാഗമാണ്. ദൂരെ നിന്ന് നോക്കിയാല്‍ ... Read more
സൗദിയില്‍ വാഹനമോടിക്കാം ജാഗ്രതയോടെ
സൗദിയില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഓട്ടോമാറ്റിക് ക്യാമറ സംവിധാനം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരുന്നതോടെ വാഹനം ഓടിക്കുന്നവര്‍ സീറ്റ് ബല്‍റ്റ് ധരിക്കാതെയിരുന്നാല്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടയില്‍ ശ്രദ്ധ തിരിയുന്ന പ്രവര്‍ത്തികള്‍ അതായത് വെള്ളം കുടിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയവ പിഴ ശിക്ഷ ലഭിക്കത്തക്കവണ്ണമുള്ളവയാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനങ്ങളുടെ രൂപം മാറ്റം വരുന്നതും, മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വാഹനങ്ങളില്‍ എഴുതുകയോ സ്‌നാപ് ചാറ്റ് ഐഡി പതിക്കുന്നതും നിയമലംഘനത്തില്‍ പെടും. സിഗ്നല്‍ ചുവപ്പായിരിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് വലത് വശം തിരിഞ്ഞ് പോകാന്‍ അനുമതിയുണ്ട്. റായാദ്, ജിദ്ദ, ദമ്മാം എന്നീ പട്ടണങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
സ്തനാര്‍ബുദത്തിനെതിരെ പോരാട്ടം; ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം തുടങ്ങി
സ്തനാര്‍ബുദത്തിനെതിരെ പോരാടാനും, അവബോധനം നല്‍കുവാനും ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം ആരംഭിച്ചു. അര്‍ബുദം നേരത്തെ അറിയുവാനും മാര്‍ഗങ്ങള്‍ കണ്ടെത്തുവീനുമുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചും സൗജന്യമായും സ്‌ക്രീനിങ്ങും വൈദ്യപരിശോധകളും നല്‍കി ഏഴ് എമിറേറ്റുകളില്‍ പിങ്ക് കാരവന്‍ യാത്ര നടത്തും. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത പിങ്ക് കാരവനില്‍ 200 മെഡിക്കല്‍ വിദഗ്ദര്‍, 230 കുതിര സവാരിക്കാര്‍, 100 സന്നദ്ധസേവകര്‍ തുടങ്ങിയ വലിയൊരു നിരയാണ് സ്തനാര്‍ബുദത്തിനെതിരെ പ്രചരണവുമായി പര്യടനം നടത്തുന്നത്. ഫുജൈറയിലും, ദുബൈയിലും പര്യടനം നടത്തിയ പിങ്ക് കാരവന്‍ റാസല്‍ഖൈമ, ഉമല്‍ഖുവൈന്‍, അജ്മാന്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തും. പര്യടനത്തിന്റെ അവസാനദിവസമായ മാര്‍ച്ച് ആറിന് അബുദാബിയില്‍ കാരവന്‍ എത്തും. വിവിധ എമിറേറ്റുക ളിലായി 30 ക്ലിനിക്കുകളാണ് പരിശോധനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.
റാസല്‍ഖൈമയില്‍ ട്രാഫിക്ക്പിഴയ്ക്ക് പകരം വീഡിയോ അയയ്ക്കാം
ചെറിയ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് റാസല്‍ഖൈമയില്‍ പിഴ ഒഴിവാക്കാന്‍ അവസരം. ട്രാഫിക്ക് പിഴ അടയ്ക്കാതെ പൊതുഗതാഗതത്തെക്കുറിച്ച് ചെറിയൊരു വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് വഴി ഷെയര്‍ ചെയ്താല്‍ മതി. റാസല്‍ഖൈമ പൊലീസിന്റേതാണ് ഈ നൂതന സംരംഭം. ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കണം വര്‍ധിപ്പിക്കുകയും അതുവഴി നിയമലംഘനങ്ങള്‍ തയയുന്നതിനും ലക്ഷ്യമിട്ട പദ്ധതിക്ക് പുഞ്ചിരിക്കൂ, തീരുമാനിക്കൂ എന്നാണ് പേരിട്ടിരിക്കുന്നത്. ഗുരുതരമല്ലാത്ത ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് 056524809 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബോധവല്‍ക്കരണ വീഡിയോ അയയ്ക്കാം. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഅയ്മിയാണ് ഇക്കാര്യം അറിയിച്ചത്. ട്രാഫിക്ക് പിഴ ലഭിക്കാത്തവര്‍ക്കും വീഡിയോ അയയ്ക്കാം. ഒരു മിനിറ്റില്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അയയ്‌ക്കേണ്ടത്. തിരഞ്ഞെടുത്തവയ്ക്ക് സമ്മാനവും നല്‍കുന്നുണ്ട്. പിഴ ലഭിച്ചതിന് ശേഷം അയയ്ക്കുന്ന വീഡിയോ വിലയിരിത്തിയതിന് ശേഷമാണ് പിഴ ഒഴിവാക്കുന്നത്.
ആളില്ലാ വാഹനങ്ങളുമായി ഉമെക്‌സ് പ്രദര്‍ശനം
ഭാവിസാങ്കേതിവിദ്യയുടെ നേര്‍ക്കാഴ്ച്ചകളുമായി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ആളില്ലാവാഹനങ്ങളുടെ നിരയുമായി ഉമെക്‌സ് പ്രദര്‍ശനം സന്ദര്‍ശകശ്രദ്ധയാകര്‍ഷിക്കുന്നു. ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യന്ത്രത്തോക്കുകള്‍ പിടിപ്പിച്ച കൂറ്റന്‍ വാഹനങ്ങള്‍, വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്സുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സീ എക്സ്പ്ലോറര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം പ്രദര്‍ശനത്തിലുള്‍പ്പെടും. സാങ്കേതികരംഗത്തെ കണ്ടെത്തലുകള്‍ പ്രതിരോധ രംഗങ്ങളിലുണ്ടാക്കിയ ചലനത്തിന്റെ വ്യാപ്തിയാണ് ഇതിലെല്ലാം വ്യക്തമാക്കുന്നത്. യു.എ.ഇ.യിലെ വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കണ്ടെത്തലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.യുദ്ധരംഗങ്ങളില്‍ മുതല്‍ നിത്യജീവിതത്തില്‍ വരെ സ്വയംനിയന്ത്രിത ഉപകരണങ്ങള്‍ ഏതൊക്കെ വിധത്തിലാണ് സ്വാധീനം ചെലുത്തുക എന്നതാണ് പ്രദര്‍ശനത്തിലെത്തുന്നവരെ ആശ്ചര്യത്തിലാഴ്ത്തുന്ന കാഴ്ചയാവുന്നത്. ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വയര്‍ലെസ് ഇലക്ട്രിക് ചാര്‍ജറുകളുടെ കണ്ടെത്തലുകളുമായി എത്തിയവരും ഇതിലുള്‍പ്പെടും. ബില്യണുകളുടെ ഇടപാടുകളാണ് മൂന്നുദിവസത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള നൂറോളം പ്രദര്‍ശകരാണ് ഉമെക്സിലുള്ളത്.
അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദുബൈ: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 11 ന് ദുബൈയില്‍ വീഡിയോ ലിങ്ക് വഴിയാകും ഉദ്ഘാടനം. 2015ല്‍ മോദിയുടെ അബുദാബി സന്ദര്‍ശനവേളയിലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ അല്‍ വത്ബയില്‍ 20000 ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.വ്യവസായി ബിഎം ഷെട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുടര്‍ പ്രവര്‍ത്തനം നടത്തിയത്. ദുബൈ ശിവക്ഷേത്രം ദുബൈയില്‍ രണ്ടു ഹിന്ദു ക്ഷേത്രവും ഒരു സിഖ് ഗുരുദ്വാരയുമുണ്ടെങ്കിലും അബുദാബിയില്‍ ഇതാദ്യമാണ്. അബുദാബിയിലും ദുബൈയിലും ക്രിസ്ത്യന്‍ പള്ളികളുണ്ട്. ഫെബ്രുവരി 10ന് പ്രധാനമന്ത്രി അബുദാബിയിലെത്തും.അടുത്ത ദിവസം ദുബൈ ഒപ്പെറയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.ഈ പരിപാടിയിലാകും വീഡിയോ വഴി ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ദുബൈയില്‍ തുടങ്ങുന്ന ആറാം ലോക ഭരണകൂട ഉച്ചകോടിയില്‍ നരേന്ദ്രമോദി മുഖ്യാതിഥിയായിരിക്കും .പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിനു ഫെബ്രുവരി 9ന് പലസ്തീനിലാണ് തുടക്കം. ജോര്‍ദാന്‍ വഴിയാകും പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക.
യുഎഇയില്‍ പൊടിക്കാറ്റിനു സാധ്യത
ദുബൈ:അടുത്ത രണ്ടു ദിവസം യുഎഇയില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും ശക്തമായ പൊടിക്കാറ്റിനും സാധ്യത. വടക്കു പടിഞ്ഞാറന്‍ ദിശയിലെ കാറ്റ് മണിക്കൂറില്‍ 25-35 കിലോമീറ്റര്‍ വേഗതയിലും ചിലേടത്ത് 45-60 കിലോമീറ്റര്‍ വേഗത്തിലും വീശാന്‍ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനിലയിലും കുറവുണ്ടാകും.തീരദേശങ്ങളില്‍ 12-24 ഡിഗ്രി സെല്‍ഷ്യസാകും താപനില. ശക്തമായ കാറ്റിനെത്തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാനും റോഡുകളില്‍ കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ 8-12 അടിവരെ ഉയരത്തിലാകാനും സാധ്യതയുണ്ട്
Dubai Tour back on track
Photo Courtesy: dubaitour The Dubai Tour, Dubai’s biggest cycling race, is back from 6-10 February, for its fifth edition. The race will see teams of cyclists from all over the world flocking to Dubai to take part. There will be five days of races that will see them cycling more than 850 km all over the UAE – through Hatta, Sharjah, Ras Al Khaimah, and Fujairah. All five races will start off at Skydive Dubai, which is where this year’s Dubai Tour fan village will be based. Photo Courtesy: dubaitour Taking part in the Dubai Tour 2018 will be 16 ... Read more
UAE mourns President’s mother, announces 3-day official mourning period
Sheikha Hessa bin Mohammed Al Nahyan, the mother of the ruler of the United Arab Emirates, has died. UAE would observe three days of mourning beginning Sunday. Sheikha Hessa was the first wife of Sheikh Zayed bin Sultan Al Nahyan, the first president of the UAE when the federation of seven sheikhdoms became a country in 1971. She gave birth in 1948 to Sheikh Khalifa bin Zayed Al Nahyan, who became president after Sheikh Zayed’s death in 2004. Sheikh Khalifa is also the ruler of oil-rich Abu Dhabi, the capital of the UAE.
യുഎഇ പ്രസിഡന്‍റിന്‍റെ മാതാവ് മരിച്ചു. മൂന്നു ദിവസത്തെ ദു:ഖാചരണം
Pic.courtesy: khaleej times അബുദാബി :യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മാതാവ് ഷേഖ് ഹെസാ ബിന്‍ത് മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു.പ്രസിഡന്‍ഷ്യല്‍ മന്ത്രാലയം മരണവിവരം സ്ഥിരീകരിച്ചു.മൂന്നു ദിവസത്തേക്ക് യുഎഇയില്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.ഭര്‍ത്താവ് ഷേഖ് സയദ് ബിന്‍ സുല്‍ത്താന്‍ യുഎഇയുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു. അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.നഹ്യാന്‍ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് ദുബൈ ഭരണാധികാരി ഷേഖ് മൊഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.
വരൂ ദുബായ്ക്ക് .മൊബൈല്‍ ആപ്പുമായി യുഎഇ
യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ജോലി വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷന്‍ ഒരുക്കി യുഎഇ എംബസി. ജോലി വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേറെയും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുകയും യു.എ.ഇയിലെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്ലിക്കേഷന്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് യുഎഇയില്‍ എത്തിയതിന് ശേഷം ചെയ്യേണ്ടിയിരുന്ന പല നടപടിക്രമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇന്ത്യയിൽ തന്നെ ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന പറഞ്ഞു. ഇതോടെ ജോലി സ്ഥലത്തെത്തിയ ശേഷമുണ്ടാവുന്ന നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ സാധിക്കും. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാക്കുന്ന ആപ്ലിക്കേഷന്‍ താമസിയാതെ മലയാളത്തിലും ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്ര സുഗമവും പ്രയാസരഹിതവുമാക്കാനുള്ള നിര്‍ദേശങ്ങള്‍ ഉൾക്കൊള്ളിച്ചാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട വൈദ്യ പരിശോധന, സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ആപ്ലിക്കേഷനിലുണ്ട്.