Tag: UAE
316 ബസുകള്‍ കൂടി വാങ്ങി ദുബൈ ആര്‍ ടി എ
പൊതുഗതാഗത ശൃംഖല വിപുലപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 316 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു. 465 ദശലക്ഷം ദിര്‍ഹമാണ് ഇതിനായി ചെലവിടുന്നത്. പരിസ്ഥിതി സൗഹൃദമായ യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷനുള്ള യൂറോ അഞ്ച്, ആറ് സാങ്കേതിക വിദ്യകളോടെയും അത്യാധുനിക സൗകര്യങ്ങളോടെയുമുള്ള കോച്ചുകളായിരിക്കും ഇവ. അടുത്ത വര്‍ഷത്തോടെ എല്ലാ ബസുകളും എത്തിച്ചേരും. ഇതോടെ 2019-ല്‍ ദുബായ് ആര്‍.ടി.എ.യുടെ ബസുകളുടെ എണ്ണം 2085 ആയി വര്‍ധിക്കും. ചെയര്‍മാന്‍ മത്തര്‍ അല്‍ തായറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍.ടി.എ.യുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. പുതുതായി വാങ്ങുന്ന ബസുകളില്‍ 143 എണ്ണം ഡീലക്സ് ഇന്റര്‍സിറ്റി കോച്ചുകളായിരിക്കും. 79 ഡബിള്‍ ഡെക്കര്‍ ബസുകളും 94 എണ്ണം ഇടത്തരം ബസുകളുമായിരിക്കും. ലോകനിലവാരത്തിലുള്ള പൊതുഗതാഗതം ദുബായിലും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനമെന്ന് ചെയര്‍മാന്‍ അല്‍ തായര്‍ വിശദീകരിച്ചു. 2030 ആവുമ്പോഴേക്കും ദുബായിലെ വാഹനഗതാഗതത്തിലെ മുപ്പത് ശതമാനവും പൊതുസംവിധാനത്തിലാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ... Read more
യുഎഇ ലൈസന്‍സ് ഉള്ളവര്‍ക്ക് 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം
യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അമ്പതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് പുറമേ സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, അയര്‍ലാന്‍ഡ്, തുര്‍ക്കി, നോര്‍വേ, ലക്സംബര്‍ഗ്, ഗ്രീസ്, സ്പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും യുഎഇ ലൈസന്‍സില്‍ വണ്ടിഓടിക്കാം. കൂടാതെ ദക്ഷിണാഫ്രിക്ക, കോമറോസ്, അള്‍ജീരിയ, ജിബൂട്ടി, സൊമാലിയ, സുഡാന്‍, മൗറിത്താനിയ, മൊറോക്കോ, തുനീഷ്യ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലും യുഎഇ ലൈസന്‍സ് അംഗീകരിച്ചിട്ടുണ്ട്. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ മിഡില്‍ ഈസ്റ്റിലെ സിറിയ, ലബനോന്‍, യമന്‍, ഇറാഖ്, പലസ്തീന്‍ എന്നിവിടങ്ങളിലും യുഎഇ ലൈസന്‍സിന് അംഗീകാരമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളായ ചൈന, സിംഗപ്പൂര്‍ എന്നിവയും പട്ടികയിലുണ്ട്. കാനഡ, ഫിന്‍ലന്‍ഡ്, റൊമാനിയ, ഡെന്മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങളിലും വാഹനം ഓടിക്കാന്‍ യുഎഇ ലൈസന്‍സ് മതി. എന്നാല്‍ നേരത്തെ അംഗീകരിച്ച പോര്‍ച്ചുഗല്‍ ഇത്തവണത്തെ പട്ടികയിലില്ല.
ഇബ്രി-യന്‍കല്‍ ഇരട്ടപാത ഗതാഗതത്തിനായി തുറക്കുന്നു
ദാബിറ ഗവര്‍ണേറ്ററിലെ സുപ്രധാന റോഡ് നിര്‍മാണ പദ്ധതികളിലൊന്നായ ഇബ്രി-യന്‍കല്‍ ഇരട്ടപാത പൂര്‍ത്തീകരണത്തിലേക്ക്. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത തിങ്കളാഴ്ച്ച ഗതാതഗതത്തിന് തുറന്ന് കൊടുക്കും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ മുഹമ്മദ് നുഐമിയുടെ രക്ഷകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയിലാണ് റോഡ് ഉദ്ഘാടനം. മൊത്തം 34 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിലുള്ളത്. 4.2 കോടി റിയാലാണ് നിര്‍മാണച്ചെലവ്. ആദ്യഘട്ടം 2016ലാണ് ഉദ്ഘാടനം ചെയ്തത്. ക്വാന്‍ ഖബാഷ് റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍ അരീദ് മേഖല വരെയുള്ള ആദ്യഘട്ടത്തിന് ആറുദശലക്ഷം റിയാലാണ് ചിലവ് വരുന്നത്. മഴ വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനമടക്കം ആദ്യഘട്ടത്തില്‍ നിര്‍മിച്ചിരുന്നു. റോഡ് പൂര്‍ത്തിയാകുന്നതോടെ ഇബ്രിയില്‍ നിന്ന് യന്‍കലിലേക്കുള്ള യാത്ര സുഗമമാകും. സുഹാര്‍, റുസ്താഖ് ഭാഗങ്ങളിലേക്കുള്ള യാത്രാസമയം ലാഭിക്കാന്‍ ഇതുവഴി സാധിക്കും. റുബുഉല്‍ ഖാലി വഴിയുള്ള സൗദി ഹൈവേ തുറക്കുന്നതോടെ സുഹാര്‍ തുറമുഖത്തേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ റോഡ് നിര്‍മാണ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
വികസനപദ്ധതിക്ക് കൈകോര്‍ത്ത് ദുബൈ ആര്‍. ടി. എ.യും പൊലീസും
നഗര വികസന പദ്ധതികള്‍ക്കായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ദുബൈ പോലീസും കൈകോര്‍ക്കുന്നു. ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ കൂടുതല്‍ ബസ് റൂട്ടുകള്‍ തുറക്കുന്നതും ഗുബൈബക്കും ഷാര്‍ജ അല്‍ ഖാനുമിടയ്ക്ക് ഫെറി സര്‍വീസ് ആരംഭിക്കുന്നതും ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ എക്സ്പ്രസ് ബസുകള്‍ക്കായി പ്രത്യേക ലെയിനുകള്‍ തുടങ്ങുന്നതും ആര്‍.ടി.എ.യുടെ വികസനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് എമിറേറ്റുകള്‍ക്കുമിടയിലെ ഗതാഗതപ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരമാകാന്‍ ഈ പദ്ധതികള്‍ക്ക് കഴിയും. എമിറേറ്റിലെ ഗതാഗതസുരക്ഷ വര്‍ധിപ്പിക്കാന്‍ വണ്ടികളുടെ ലൈസന്‍സിങ്, ട്രക്കുകളുടെ ഗതാഗതം തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങളും ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍ തായറും ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറിയും തമ്മില്‍നടന്ന ചര്‍ച്ചയില്‍ വിഷയങ്ങളായി. എമിറേറ്റിലെ റോഡ് ശൃംഖലയും പൊതുഗതാഗതവും റെക്കോഡ് വികസനത്തിന്റെ പാതയിലാണ്. 2006 മുതലുള്ള കണക്കെടുത്താല്‍ എമിറേറ്റിലെ മൊത്തം റോഡുകളുടെ ദൈര്‍ഘ്യം 92 ശതമാനമാണ് കൂടിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന്റെയും വളര്‍ച്ച സമാനമായ രീതിയിലാണ്. പ്രതിദിനം 15 ലക്ഷം യാത്രക്കാരാണ് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട്ട് ... Read more
കടലാമകളുടെ പ്രജനനം: ഫുവൈറിത്ത് ബീച്ച് നാല് മാസത്തേക്ക് അടച്ചു
വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണാര്‍ത്ഥം ദേഹയിലെ പ്രധാന ബീച്ചുകളിലൊന്നായ ഫുവൈറിത്ത് നാലുമാസത്തേക്ക് അടച്ചു. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതിസംരക്ഷണ വന്യജീവി വകുപ്പാണ് ബീച്ച് അടച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് ഒന്നുവരെ വംശനാശഭീഷണി നേരിടുന്ന ഹൗക്ക്സ് ബില്‍ കടലാമകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രജനനം സംരക്ഷിക്കാനായാണ് ബീച്ച് അടച്ചത്. ഓഗസ്റ്റ് ഒന്നുവരെയാണ് കടലാമകളുടെ പ്രജനനം നടക്കുന്നത്. രാജ്യത്ത് നാല് കടലോരങ്ങളിലും നാല് ദ്വീപുകളിലുമാണ് കടലാമകള്‍ മുട്ടയിടുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. ഫുവൈറിത്ത്, അല്‍ ഖാരിയ, റാസ് ലഫാന്‍, അല്‍ മറൂണ എന്നീ തീരങ്ങളിലും ഹലുല്‍, ഷരീവു, റാസ് രഖന്‍, ഉംതെയ്സ് എന്നീ ദ്വീപുകളിലുമാണ് കടലാമകളുടെ സാന്നിധ്യം ഏറെയുള്ളത്. വംശനാശഭീഷണി നേരിടുന്ന കടലാമകളും ഫുവൈറിത്തിലെത്തുന്നുണ്ട്. കടലാമകള്‍ കൂടുതലായി മുട്ടിയിടാനെത്തുന്ന ഫുവൈരിത്ത് തീരഭാഗം വേലികെട്ടി തിരിച്ചും മറ്റും കടലാമകള്‍ക്ക് സുരക്ഷിതമായി മുട്ടയിടാനുള്ള അവസരം മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. കടലാമകളുടെ സാന്നിധ്യം ഏറെയുള്ള സ്ഥലങ്ങളില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കും. കടലാമകളുടെ വംശനാശഭീഷണി മുന്നില്‍ക്കണ്ടാണ് മന്ത്രാലയം സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. ഒന്‍പത് ... Read more
യു എ ഇ തൊഴില്‍ വിസ:സ്വഭാവ സര്‍ട്ടിഫിക്കറ്റ് താല്‍കാലികമായി ഒഴിവാക്കി
വിദേശികള്‍ക്ക് യു.എ.ഇയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി താല്‍കാലികമായി വേണ്ടെന്നുവെച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അറിയിച്ചത്. എല്ലാ രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഈ ഇളവ് ബാധകമാണ്.
ജോലിയ്ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമെന്ന് യുഎഇ
യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് നാട്ടിലെ സ്വഭാവസര്‍ട്ടിഫിക്കറ്റ് (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) ആവശ്യമാണെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് യു.എ.ഇ. തൊഴില്‍ മന്ത്രാലയം. തൊഴില്‍ വിസ ലഭിക്കുന്നതിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് യു.എ.ഇ. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് ഇമറാത്തൈസേഷന്‍ മന്ത്രാലയം അറിയിച്ചു. സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങളെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഈ പ്രചാരണം തെറ്റാണെന്ന് തൊഴില്‍ മന്ത്രാലയം വിശദീകരണം നല്‍കി. ഔദ്യോഗിക വിസാ സേവന സംവിധാനമായ തസ്ഹീലില്‍നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഇന്നലെ വിസകള്‍ വിതരണം ചെയ്തു എന്ന പ്രചാരണത്തോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. തഹ്‌സീലിന്‍റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ ഇല്ലെന്നതാണ് ഇതിനുകാരണമായി അധികൃതര്‍ പറഞ്ഞത്. ഫെബ്രുവരി നാലുമുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് നാട്ടില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. യു.എ.ഇയില്‍ പുതുതായി തൊഴില്‍ നേടുന്നവര്‍ക്ക് നാട്ടില്‍ കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നതിനാണിത്. യു.എ.ഇയിലുള്ളവര്‍ തൊഴില്‍ മാറുമ്പോള്‍ അടുത്ത പോലീസ് ... Read more
പരീക്ഷ റദ്ദാക്കലില്‍ കുടുങ്ങി പ്രവാസികള്‍: ടിക്കറ്റിനത്തില്‍ വന്‍നഷ്ടം
ചോദ്യപേപ്പര്‍ ചോര്‍ന്നതു മൂലം സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. കുട്ടികളുടെ പരീക്ഷ കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരും, എക്സിറ്റില്‍ പോകാന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയവരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സൗദിയില്‍ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടിലേക്ക് മടങ്ങാനായി തയ്യാറായിരുന്നത്. ബുധനാഴ്ച പരീക്ഷകള്‍ കഴിഞ്ഞതിനുശേഷം, വെള്ളി, ശനി ദിവസങ്ങളില്‍ യാത്രയ്ക്ക് തയ്യാറായിരുന്നവരാണ് ഏറെയും. ലെവി, തൊഴിലില്ലായ്മ എന്നിവ കാരണം സൗദിയില്‍ ജീവിതം നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവാസി കുടുംബങ്ങള്‍ . അതുകൊണ്ടുതന്നെ മക്കളുടെ പരീക്ഷകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. സൗദിയില്‍ നിന്ന് എക്സിറ്റ് അടച്ചുകിട്ടിയവരും റീ എന്‍ട്രി വിസ കിട്ടയവരും അധികദിവസം ഇവിടെ തങ്ങിയാല്‍ സാമ്പത്തിക – നിയമ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് കുടുംബങ്ങള്‍ പറയുന്നു. റദ്ദാക്കിയ പരീക്ഷയുടെ തിയ്യതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഏത് തിയ്യതിയിലാണ് പരീക്ഷ വരുന്നതെന്ന് അറിഞ്ഞാല്‍ മാത്രമാണ് ഈ ... Read more
Indian’s prefer happiness besides health and money, Linkedln
According to a survey by LinkedIn, famous social networking site dedicated to business and employment-related services, had revealed that Indian’s prefer being happy besides health and money. About 72 per cent Indians in the survey states that being happy is the ultimate achievement of success in their life. Survey also reveals that about 65 per cent of the respondent’s marks having good health, and a healthy work-life balance as the key symbol of success. The survey had conducted online during the month of October and November, with over 18,191 adults from across 16 countries – Australia, China, France, Germany, Hong ... Read more
സഞ്ചാരികളെ ക്ഷണിച്ച് സൗദി:അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും
വിനോദ സഞ്ചാരികളെ ക്ഷണിച്ച് സൗദി. അടുത്ത മാസം മുതല്‍ രാജ്യം സന്ദര്‍ശിക്കുന്നതിനു ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇതിനു നിര്‍ദേശം നല്‍കിയത്. ഇതിനു വേണ്ടി നേരെത്ത തന്നെ ഉത്തരവിറക്കിയിരുന്നു. പക്ഷേ അടുത്ത മാസം മുതല്‍ നടപ്പാക്കുന്ന കാര്യം ഇപ്പോഴാണ് സൗദി അറിയിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസ സിംഗിള്‍ എന്‍ട്രി വിസയായിരിക്കും. 30 ദിവസമായിരിക്കും വിസയുടെ കാലാവധി. രാജ്യത്തെ സാമ്പത്തിക രംഗത്ത് തീരുമാനം നേട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷം തോറും 30മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിനാണ് സൗദിയുടെ തീരുമാനം. നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ് വിസ എന്നിവ മാത്രമാണ് സൗദി നല്‍കി വരുന്നത്.
വ്യോമപാതയില്‍ മാറ്റമില്ലെന്ന് യു. എ. ഇ
സിവിലിയന്‍ യാത്രാവിമാനങ്ങളുടെ വ്യോമപാതയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി യു. എ. ഇ. ഫെഡറല്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രണ്ട് യു എ. ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിശദീകരണം. സമാനമായ രണ്ടു സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ വ്യോമയാന പരിധിയിലാണ് ഖത്തറിന്റെ യുദ്ധവിമാനം അപകടമാം വിധം യു. എ. ഇ യാത്രാവിമാനങ്ങള്‍ക്ക് സമീപത്തേക്ക് വന്നത്. വിമാന പൈലറ്റിന്റെ അവസോരിചിതമായ ഇടപെടലില്‍ ദിശ മാറ്റിയതിനാലാണ് കൂട്ടിയിടി ഒഴിവായത്. യാത്രാവിമാനങ്ങളുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ഖത്തര്‍ ചെയ്യുന്നതെന്ന് സംഭവത്തെ അപലപിച്ച് യു.എ.ഇ. പ്രസ്താവിച്ചിരുന്നു. വ്യോമയാന രംഗത്തെ അന്താരാഷ്ട്ര നിയമം പാലിക്കപ്പെടുന്നുണ്ടെന് ഉറപ്പു വരുത്താനുള്ള യു.എ.ഇ.യുടെ അവകാശത്തെക്കുറിച്ചും വ്യോമയാന അതോറിറ്റി പ്രസ്താവനയില്‍ ഊന്നിപ്പറയുന്നുണ്ട്. തിങ്കളാഴ്ചയുണ്ടായ സംഭവം അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും സുല്‍ത്താന്‍ ... Read more
യുഎഇയില്‍ ജോലിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട
ഇന്ത്യ അടക്കം ഒൻപത് രാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇ തൊഴിൽവിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇളവ്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യ, ശ്രീലങ്ക, കെനിയ, ബംഗ്ലാദേശ് ,ടുനീഷ്യ ,സെനഗൽ ,ഈജിപ്ത് നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യക്കാർ സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല എന്നാണ് തഷീൽ സെന്ററുകളെ മിനിസ്ട്രി സർക്കുലർ പ്രകാരം അറിയിച്ചിരിക്കുന്നത്. യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കാന്‍ മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഫെബ്രുവരി നാലിനാണ് പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം ജീവിച്ചിരുന്ന രാജ്യത്തുനിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. അതതു രാജ്യങ്ങളിലെ യു.എ.ഇ. കാര്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണമായിരുന്നു.
ലോകത്തെ ആദ്യ സോഷ്യല്‍ മീഡിയ സൂട്ട് ദുബൈയില്‍
ആരാധകര്‍ നല്‍കിയ ഒരു മില്യണ്‍ ലൈക്കിന്റെ ഭാഗമായി അറ്റ്‌ലാന്‍ഡിസ്, ദി പാം ലോകത്തെ ആദ്യ സോഷ്യല്‍ മീഡിയ സ്യൂട്ട് തുറക്കാന്‍ ഒരുങ്ങുന്നു. ദുബൈയിലെ പ്രശസ്ത റിസോര്‍ട്ടില്‍ ഇന്ന് മുതലാണ് സ്യൂട്ട് ലോഞ്ച് ചെയ്യുന്നത്. ഒരു രാത്രി അറ്റ്‌ലാന്റിസ് ഫാന്‍ സ്യൂട്ടില്‍ ഫേസ്ബുക്ക് ആരാധകര്‍ക്ക് താമസിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും ബുക്ക് ചെയ്യാവുന്ന ഈ സൗകര്യം ഡിസംബര്‍ 2018 വരെയാണുള്ളത്. സോഷ്യല്‍ മീഡിയ സ്യൂട്ടില്‍ നിന്ന് നോക്കിയാല്‍ ദി പാം ദ്വീപിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ മുറി തുറക്കാന്‍ വേണ്ടി ഡോറില്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യണം. അതിന് ശേഷം മുറിയില്‍ എത്തുന്ന അതിഥികള്‍ക്ക് ഫേസ്ബുക്ക് ഫാന്‍ ചാനല്‍ ടിവിയില്‍ കാണാം. മുറിയിലെ പ്രത്യേക ഇന്റര്‍കോം സിസ്റ്റം ഉപയോഗിച്ച് അതിഥികള്‍ക്ക് സ്വകാര്യ സേവകനെ ‘പോക്ക്’ ചെയ്യാം. തങ്ങളുടെ എല്ലാ നിമിഷങ്ങളും കൂട്ടുകാരുമായും കുടുംബവുമായി ഷെയര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക ഫേസ്ബുക്ക് ലൈവ് ലോഞ്ച് സ്യൂട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ അതിഥികള്‍ക്ക് ... Read more
വിദേശ ക്രെഡിറ്റ് കാര്‍ഡ് ഇടപാട്: പ്രത്യേക ചാര്‍ജ് ഈടാക്കും
യു.എ.ഇ.യിലുള്ള വിദേശികള്‍ അവരുടെ നാട്ടിലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവിടെ ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ പരിഷ്‌കാരം പ്രഖ്യാപിച്ചത്. മാര്‍ച്ച് എട്ടിന് പുതിയ വ്യവസ്ഥ നിലവില്‍ വന്നു. അതത് രാജ്യത്തെ കറന്‍സിയില്‍ തന്നെ ഇടപാട് നടത്തുന്നതായിരിക്കും ഉചിതമെന്നും ബാങ്ക് പ്രസ്താവനയില്‍ ഇടപാടുകാരെ അറിയിച്ചു. അന്താരാഷ്ട്ര ഇ കോമേര്‍സ് വെബ്സൈറ്റുകളും വ്യാപാരികളും ദിര്‍ഹത്തില്‍ തന്നെ ഇടപാടുകള്‍ നടത്താമെന്ന് പറയുമെങ്കിലും ഫലത്തില്‍ കൂടുതല്‍ തുകയാണ് ഇതുവഴി നല്‍കേണ്ടിവരുന്നതെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. മൂന്ന് ശതമാനമാണ് പ്രോസസിങ് ഫീസായി ഈടാക്കുന്നത്. എന്നാല്‍ പ്രാദേശിക കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഈ തുക ഏഴ് ശതമാനം വരെയാവും. ഈ അധികഭാരം ഒഴിവാക്കാനാണ് കാര്‍ഡ് എടുത്ത രാജ്യത്തെ കറന്‍സിയില്‍ വ്യാപാരം നടത്തുന്നതാണ് ഉചിതമെന്നും ബാങ്ക് പറയുന്നു.
UAE warns Emiratis in US
The UAE’s consulates in Boston and New York have issued an advisory on the UAE Embassy twitter page saying Emirati residents need to be cautious and contact the embassy for emergencies. The winter storm in the United States is poised to re-intensify, prompting weather warnings to residents. The notification read that Emirati residents in Boston need to take precautions. The winter storm, set to descend on Monday 11pm up until Tuesday 8pm, is moving in. Blizzard warnings have been issued along the coast of Massachusetts too. For UAE residents living or visiting Boston, the emergency contact is +97180044444.