Tag: Tropical Isalnd

മസാമി എന്ന ഏകാന്തജീവിയുടെ കഥ

മൂന്ന് പതിറ്റാണ്ട് ഒരു മനുഷ്യായിസിന്റെ സുവര്‍ണ്ണ കാലം ഒരുവന്‍ ഏകാന്ത ജീവിതം നയിച്ച കഥയാണിവിടെ പറയുന്നത്. നഗരജീവിതം ഇഷ്ടപെടാത്ത മസാമി സ്വന്തം നാട്ടില്‍ നിന്ന് ഓടിയെത്തിയതാണ് ഈ ദ്വീപില്‍. താന്‍ ആശിച്ച പോലെ തന്നെ ജീവിച്ചു ദ്വീപില്‍. ഒന്നും രണ്ടുമല്ല 30 കൊല്ലം. എന്നാല്‍, ആരോഗ്യസ്ഥിതി മോശമാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് മസാമിയെ തിരിച്ചുവിളിച്ചിരിക്കുകയാണ് ജപ്പാനീസ് അധികൃതര്‍. ദ്വീപില്‍ ജീവിക്കാനുള്ള അധികാരവും 82 കാരനായ മസാമിയില്‍ നിന്ന് പിന്‍വലിച്ചു. ദ്വീപില്‍ തന്നെ മരിക്കാനായിരുന്നു മസാമിയുടെ ആഗ്രഹം. കാരണം മുപ്പതുവര്‍ഷമായി അതാണയാളുടെ വീട്. സൊടോബനാരി എന്ന ദ്വീപിലെ ഒരേയൊരു താമസക്കാരനാണിയാള്‍. 1989 ലാണ് ഇയാള്‍ നാടുവിട്ട് കാട്ടിലേക്ക് വന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവരെ കുറിച്ചെഴുതുന്ന ഒരു സഞ്ചാരിയാണ് ഇദ്ദേഹത്തെ കുറിച്ചെഴുതിയത്. അതിനുശേഷം ഇയാള്‍ ‘നഗ്‌നസന്യാസി’ എന്നറിയപ്പെട്ടുതുടങ്ങി. ഇപ്പോള്‍, ആ ദ്വീപിലെത്തിയ ഒരാളാണ് മസാമിയെ അവശനായി കണ്ടത്. അയാള്‍ പോലീസിനെ വിളിക്കുകയായിരുന്നു. അതോടെ, പോലീസെത്തി ഇഷിഗാക്കി സിറ്റിയില്‍ നിന്നും 60 കിലോ മീറ്ററകലെയുള്ള ഗവണ്‍മെന്റിന്റെ അധീനതയിലുള്ള വീട്ടിലേക്ക് ഇയാളെ എത്തിക്കുകയുമായിരുന്നു. ... Read more