Tag: trivandrum
കേരളത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള യോഗ സെന്റര്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗ ഒരു മതാചാരമല്ലെന്നും മതാചാരമെന്ന നിലയില്‍ യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ ഒരു വ്യായാമമുറയാണ് ജാതിമതഭേതമന്യേ എല്ലാവര്ക്കും അത് പരിശീലിക്കാവുന്നതാണ്.ചില സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാറുണ്ട് എന്നാല്‍ സൂക്തങ്ങള്‍ ഉണ്ടാവുന്നതിന് മുന്നെ യോഗ ഉണ്ടായിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം.. യോഗ ഒരു പ്രത്യേക മതത്തിന്റെ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണ്. കുപ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗയോട് ആരും മുഖം തിരിക്കുന്നത് ശരിയല്ല. സ്വതന്ത്രവും മതേതരവുമായ മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വികസിത രാജ്യങ്ങള്‍ പോലും യോഗയില്‍ വലിയ താത്പര്യമാണ് കാണിക്കുന്നത്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങള്‍ക്ക് യോഗ ഫലപ്രദമായ പരിഹാരമാണ്. ആരോഗ്യകരമായി ... Read more
Biodiversity museum opens in Trivandrum
The century-old boathouse at the end of the Parvathy Puthanar at Vallakkadavu in Thiruvananthapuram to feature a biodiversity museum, established by the Kerala State Biodiversity Board (KSBB). Chief minister Pinarayi Vijayan inaugurated the museum on June 5 to coincide with the World Environment Day. A major highlight of the museum will be the Science on a Sphere (SOS) spherical projection system, the first-of-its-kind in the State, which has been developed by the National Oceanic and Atmospheric Administration in US.It will provide real-time data of climatic parameters, and will also act as an educational tool that projects their correlation with biodiversity. The ... Read more
അനന്തപുരിയിലെ മരങ്ങള്‍ക്ക് വിലാസമായി
സംസ്ഥാന തലസ്ഥാനത്തെ വന്‍ മരങ്ങള്‍ക്ക് വിലാസവുമായി ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റല്‍ ഗാര്ഡന് നിവലില്‍ വന്നു. വന്മരങ്ങളുടെ സാന്നിധ്യത്താല്‍ സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ് തിരുവനന്തപുരം. ക്വൂ ആര് കോഡ് വഴി മരത്തെകളുടെ വിവരങ്ങള്‍ അറിയുന്നതിന് കനകക്കുന്നിലെ മരങ്ങളിലാണ് ആദ്യ സ്റ്റിക്കറുകള്‍ സ്ഥാപിച്ചത്. മണ് മറഞ്ഞ് കൊണ്ടിരിക്കുന്ന വന്‍ മരങ്ങളാല്‍ സമ്പന്നമാണ് കനക്കുന്ന് പരിസരം. മരത്തെകളില്‍ സ്ഥാപിച്ച കോഡ് സ്കാന്‍ ചെയ്യുന്നതോടെ മരങ്ങളുടെ പൂര്‍ണ വിവിരം മൊബൈലില്‍ ലഭിക്കും.
ശംഖുമുഖം തെക്കേ കൊട്ടാരം നവീകരിച്ച് ആര്‍ട്ട് മ്യൂസിയമാക്കുന്നു
ആധുനിക കലയുടെ കേന്ദ്രമാകാനൊരുങ്ങി ശംഖുമുഖം. ബീച്ചിനു സമീപം നഗരസഭയുടെ കീഴിലുള്ള തെക്കേ കൊട്ടാരമാണു നവീകരിച്ചു ശംഖമുഖം ആര്‍ട്ട് മ്യൂസിയമായി മാറ്റുന്നത്. കലാകാരന്മാരുടെ സ്ഥിരം വേദിയായി ആരംഭിച്ച മ്യൂസിയത്തിലൂടെ ശംഖുമുഖത്തിന്റെ മുഖഛായ തന്നെ മാറും. നാളുകളായി അടഞ്ഞുകിടന്ന കൊട്ടാരമാണ് 25 ലക്ഷം രൂപ ചെലവഴിച്ചു നഗരസഭ നവീകരിച്ചത്. പഴമ നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരുന്നു നവീകരണം. അന്‍പതിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം പൂര്‍ണായും ശീതികരിച്ച മ്യൂസിയത്തിലുണ്ടാകും. ജൂണ്‍ മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയന് മ്യൂസിയം നാടിനു കൈമാറും. പ്രമുഖ ചിത്രകാരന് സുധീര്‍ പട്വര്ധന് മുഖ്യാതിഥിയാകും. സ്വന്തമായി വരുമാനം ഉണ്ടാക്കി തുടങ്ങും വരെ നഗരസഭ ധനസഹായം നല്‍കാനാണു ധാരണ. ചിത്രകാരന്മാര് സ്വന്തമായി നടത്തുന്ന പതിവ് പ്രദര്‍ശനങ്ങള്‍ക്കു പകരം ക്യൂറേറ്റഡ് പ്രദര്‍ശനങ്ങളായിരിക്കും ഇവിടെയുണ്ടാവുക. പ്രതിഭാധരന്മാരായ ക്യൂറേറ്റര്‍മാര്‍ തിരഞ്ഞെടുക്കുന്ന കലാകാരന്മാരുടെ ചിത്രങ്ങളായിരിക്കും ഒരു ഷോ ആയി പ്രദര്‍ശിപ്പിക്കുക. പ്രത്യേക പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്. വര്‍ഷം മുഴുവന്‍ ഇടമുറിയാതെ പ്രദര്‍ശനങ്ങള്‍ നിശ്ചയിക്കും. ഓരോ തവണയും എത്തുന്നവര്‍ക്കു പുത്തന്‍ കാഴ്ചകള്‍ ഉറപ്പാക്കാന്‍ കഴിയും. ... Read more
അനന്തപുരിയുടെ മാറ്റമറിയാം വെള്ളയമ്പലം വരെ വന്നാല്‍
തിരുവനന്തപുരം നഗരത്തിന് പറയുവാന്‍ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ചരിത്രവും, യുദ്ധവും, രാജവാഴ്ച്ചയും, രാഷ്ട്രീയവും, പറയുവാന്‍ ഏറെ കഥകളുണ്ട് നഗരത്തിന്. കാലത്തിന് അനുസരിച്ച് നഗരത്തിന് വന്ന മാറ്റങ്ങള്‍ ഏറെയാണ്. നഗരത്തിന്റെ ഹൃദയത്തില്‍ ചരിത്രം ഏറെ പറയുവാന്‍ ഉള്ള സഥലമാണ് വെള്ളയമ്പലം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് വെള്ളയമ്പലം ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്. എന്നാല്‍ സ്ഥലനാമത്തില്‍ ഇപ്പോഴും ആര്‍ക്കും നിശ്ചയമില്ല ഇപ്പോഴും. മുമ്പ് ഇവിടെ വെള്ള നിറത്തിലുള്ള അമ്പലം ഉണ്ടായിരുന്നതായി പറയുന്നു. അതൊരു ജൈനക്ഷേത്രം ആയിരുന്നുവെന്നും അതല്ല വഴിയമ്പലം ആയിരുന്നു എന്ന് തര്‍ക്കം തുടരുന്നു. ചരിത്രത്തില്‍ നിറയെ സ്ഥനമുണ്ടായിരുന്നു വെള്ള.മ്പലത്തിന്. ആണ്ട് തോറും നടക്കാറുള്ള ശാസ്തമംഗലം എഴുന്നള്ളത്തിന് മഹാരാജാവിനോടൊപ്പം വരുന്ന പട്ടാളക്കാരും കുതിര പൊലീസും അവിടെയാണ് വിശ്രമിച്ചിരുന്നത്. സ്വാതിതിരുന്നാള്‍ ഭരിച്ചിരുന്ന കാലത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ചതും നക്ഷത്ര നിരീഷണത്തനായി പണിത കൊട്ടാരമാണ് പിന്നീട് കനകക്കുന്ന് കൊട്ടാരമായത്. പിന്നീട് ഭരണത്തില്‍ വന്ന മാറ്റത്തിലൂടെ സ്ഥലത്തിന് മാറ്റങ്ങള്‍ വന്നു. മ്യൂസിയവും, പൂന്തോട്ടവും വന്നതൊക്കെ ഈ മാറ്റത്തിലൂടെയാണ്. എന്നാല്‍ വെള്ളയമ്പലം ... Read more
ക്രിക്കറ്റ് പൂരത്തിനൊരുങ്ങി ടൂറിസം മേഖല
അസ്സോസിയേഷന് ഓഫ് പ്രൊഫഷണല്‍സ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന ഓള് കേരള ഹോസ്പിറ്റാലിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തിരുവനന്തപുരത്ത് മേയ് 9 മുതല്‍ ആരംഭിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. കേരളത്തിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ ഗ്രൂപ്പുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ ടൈറ്റില്‍ സ്പോണ്സര് ബ്ലാങ്കറ്റ് മൂന്നാര്‍ ആണ് . അസ്സോസിയേഷനിലെ നിറസാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സാധാരണ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹാര്‍ഡ് ടെന്നീസ് ബോളാണ് ഉപയോഗിക്കുന്നത് . കേരളത്തിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖ ശക്തികളെ ഒന്നിച്ച് നിര്‍ത്തി ടൂറിസം മേഖലയെ വളര്‍ത്തുക എന്നതാണ് മത്സരം കൊണ്ടുള്ള ലക്ഷ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ മേയ് 9 തുടങ്ങുന്ന മത്സരത്തിന്റെ ഫൈനല്‍ മത്സരം 13നാണ്. ടൂര്‍ണമെന്റില്‍ വിജയികളാകുന്ന ടീമിന് 35000 രൂപയും ട്രോഫിയും ആണ് സമ്മാനം.
പറയാന്‍, കേള്‍ക്കാന്‍, കാണാന്‍ മാനവീയം തെരുവൊരുങ്ങുന്നു
തിരുവനന്തപുരത്തിന്റെ തിരക്കേറിയ നഗര വീഥിയില്‍ കലയ്ക്കായ് ഒരിടം മാനവീയം സാംസ്കാരിക ഇടനാഴി. എഴുത്തും, വായനയും, വരയും ഒരിമിക്കുന്ന തെരുവിന് 17 വയസ് തികയുന്ന വേളയില്‍ ഏപ്രില്‍ 22ന് മാനവീയം വീഥിയില്‍ വൈകുന്നേരം 4.30 മുതല്‍ പാതിരാവോളം വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. മാനവീയം വീഥിയില്‍ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ വിരിക്കുന്ന തുണിയില്‍ രാവോളം കത്തുന്ന മണ്‍ചിരാതുകളുടെ പശ്ചാത്തലത്തില്‍, കൂട്ടമായി ചിത്രം വരക്കുകയും, പാട്ടുകള്‍ പാടുകയും ചെയ്യും. അതോടൊപ്പം ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിക്കുന്ന നാടകവും, ലോകത്തെ മറ്റുപല ഭാഗങ്ങളില്‍ നിന്നുള്ള പ്രതിരോധ ഗാനങ്ങളുടെയും ചലച്ചിത്രങ്ങളുടെയും പ്രദര്‍ശനവും സ്ലൈഡ് പ്രദര്‍ശനവും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും ‘കാണുക, കേള്‍ക്കുക, പറയുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നമ്മുടെ സ്വാതന്ത്ര്യവും സമാധാനപരമായ ജീവിതവും, സങ്കുചിതചിന്തകള്‍ക്ക് അതീതമായ പാരമ്പര്യവും, സ്നേഹവും നിലനിര്‍ത്തപ്പെടുകതന്നെ ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സാംസ്കാരിക പരിപാടിയാണ് തിരുവനന്തപുരത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയില്‍ അരങ്ങേറുന്നത്.സമാധാനപരമായ സഹവര്‍ത്തിത്വം മുന്നോട്ടുവെക്കുന്ന ഈ കൂട്ടായ്മയില്‍ എത്തിച്ചേരുന്ന എല്ലാവരും ചേര്‍ന്ന് ... Read more
ദേ പുട്ടല്ല, ദാ പുട്ടുമായി പുട്ടോപ്യ
പുട്ടു പ്രേമിക്കള്‍ക്കായി തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ പുട്ടുമേള ഒരുക്കി കെ. ടി. ഡി. സി. മാസ്ക്കറ്റ് ഹോട്ടലിന്റെ സായ്ഹന ഓപ്പണ്‍ റെസ്റ്റോറന്റിന് നാളെ മുതല്‍ ആരംഭിക്കുന്ന പുട്ടോപ്യ 29ന് സമാപിക്കും. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11 വരെ പുട്ട്യോപ്പയില്‍ എത്തി പുട്ട് തട്ടാം. പഞ്ചവര്‍ണ്ണ പുട്ട്, ബിരിയാണി പുട്ട്, അറബി പുട്ട്, നവരസപുട്ട്, മുട്ടപുട്ട്, ബീഫ് പുട്ട്, ചിക്കന്‍ പുട്ടുകള്‍, ചിക്കനും മുട്ടയും ഇട്ട കൊത്ത് പുട്ട്, ചിക്കന്‍ ടിക്ക മസാല പുട്ട്, കണവ പുട്ട്, കൊഞ്ച് പുട്ട്, അരി ഗോതമ്പ് പുട്ട്, കോണ്‍ പുട്ട്, ചിരട്ട പുട്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള പുട്ടുകള്‍ക്ക് പുറമെ കുട്ടികള്‍ക്കായി ചോക്ലേറ്റ്, സ്ട്രോബറി പുട്ടുകള്‍, ചോക്ലേറ്റും സ്ട്രോബറിയും ചേര്‍ന്ന പുട്ടും ഒരുക്കിയിട്ടുണ്ട്. പഴമയും പുതുമയും ഒത്തു ചേരുന്ന ഇടമാണ് പുട്ടോപ്യ. പയര്‍, പപ്പടം, ചുക്കുകാപ്പി എന്നിവയും പുട്ടിനൊപ്പം കിട്ടും. 70 മുതല്‍ 150 രൂപ വരെ വില വരുന്ന പുട്ടിനൊപ്പം കൂട്ടായി മറ്റു ... Read more
നഗരങ്ങളില്‍ ഓട്ടോക്ഷാമം;നിരത്തിലേക്ക് 4000 പുതിയ വാഹനങ്ങള്‍
പൊതുഗതാഗത സംവിധാനത്തില്‍ നഗരങ്ങളില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന സര്‍വേ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്കും ഓട്ടോകള്‍ക്കും നിശ്ചയിച്ചിട്ടുള്ള പരിധി ഉയര്‍ത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്കി. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിലവില്‍ നാലായിരം ഓട്ടോറിക്ഷകളാണ് ഉള്ളത്. ഇത് രണ്ടായിരം വീതം കൂട്ടും. തിരുവനന്തപുരത്ത് ഇങ്ങനെ ഉയര്‍ത്തിയതോടെ ഓട്ടോറിക്ഷകളുടെ എണ്ണം മുപ്പതിനായിരത്തിലെത്തി. നഗരങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കു യാത്രചെയ്യാന്‍ സംവിധാനം കുറയുന്നുവെന്നും കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഓട്ടോകളുടെ എണ്ണം രാത്രിയില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ അനുപാതം പരിശോധിച്ചാല്‍ വളരെ കുറവാണെന്നുമാണു റിപ്പോര്‍ട്ട്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം ദിവസവും പെരുകുകയാണ്. പൊതുഗതാഗത സംവിധാനം കുറയുന്നു. ജനം ബസില്‍ നിന്നിറങ്ങി കാറും ബൈക്കും വാങ്ങുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകളുടെ എണ്ണം സംസ്ഥാനത്ത് 26,000ല്‍ നിന്നും 16,000 ആയി. 2017 ല്‍ മാത്രം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കാറുകളുടെ എണ്ണം 2.15 ലക്ഷമാണ്. 2016ല്‍ ഇത് 1.89 ലക്ഷമായിരുന്നു. 2017ല്‍ റജിസ്റ്റര്‍ ചെയ്ത ഇരുചക്ര വാഹനങ്ങളുടെ ... Read more
സൂപ്പര്‍ എസി എക്സ്പ്രസുകള്‍ പരിഷ്ക്കരിക്കുന്നു
തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എസി എക്സ്പ്രസ് ഉള്‍പ്പെടെ എട്ടു ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കോച്ചുകള്‍ വരും. റെയില്‍വേയുടെ ഉല്‍കൃഷ്ഠ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് എട്ട് എക്സ്പ്രസ് ട്രെയിനുകളെ സൂപ്പറാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലെ ഒന്നോ രണ്ടോ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ സൗകര്യമുണ്ടാകുക. പിന്നീട് കൂടുതല്‍ ട്രെയിനുകളിലേക്ക് ഇതു വ്യാപിപ്പിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളേര്‍പ്പെടുത്തുന്ന കോച്ചുകളിലെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ എസി എക്സ്പ്രസിനു പുറമെ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുന്ന ട്രെയിനുകള്‍ ഇവയാണ്: തിരുച്ചിറപ്പള്ളി – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, മധുര- ഡല്‍ഹി സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ്, കോയമ്പത്തൂര്‍- ഡല്‍ഹി കൊങ്ങു എക്സ്പ്രസ്, കെഎസ്ആര് ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ എക്സ്പ്രസ്, മൈസൂരു – തൂത്തുക്കൂടി എക്സ്പ്രസ്, ദിബ്രുഗഡ് – കന്യാകുമാരി എക്സ്പ്രസ്. ശതാബ്ദി, തുരന്തോ, രാജധാനി ഉള്‍പ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലാണു റെയില്‍വേ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ... Read more
തിരുവനന്തപുരത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്
നടന് പൂജപ്പുര രവിയുടെ മകന് ഹരികുമാറിന്റെ എസ് ബി ഐ ഡിറ്റ് കാര്‍ഡില്‍ നിന്ന് 88500 രൂപ നഷ്ടമായി. ടെയ്പാലില്‍ നിന്ന് പണം പിന്‍വലിച്ചതായി എസ് എം എസ് വന്നപ്പേഴോണ് പണം നഷ്ടപ്പെട്ട വിവരം ഹരി അറിയുന്നത്. നഷ്ടപ്പെട്ട സന്ദേശം വന്നയുടന്‍ ബാങ്കുമായി ബന്ധപ്പെട്ടുവെങ്കിലും പണം നഷ്ടമായി. പണം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന മനസ്സിലാക്കി ഉടന്‍ ഹരി കമ്മീഷണര്‍ക്കും, സൈബര്‍ സെല്ലിനും പരാതി നല്കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ പണം തിരികെ നല്‍കുമെന്നാണ് അധികൃതര്‍ ഹരിയെ അറിയിച്ചത്. പരാതി ലഭിച്ച പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസുകള്‍ ഇതിന് മുമ്പും രേഖപ്പെടുത്തിയിട്ടുണ്ട്. കിള്ളിപ്പാലം പോപ്പുലര്‍ കാര്‍ ഷോറൂമില്‍ ജീവനക്കാരനായ ഹരികുമാര്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇതുവരെ മറ്റാരുമായി പങ്കുവെച്ചിട്ടില്ല എന്ന് പറഞ്ഞു.
ഇന്‍ഡിഗോ വിമാന നിരക്കുകള്‍ കുറച്ചു
വിമാന എന്ജിന് തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോ ഒട്ടേറെ ആഭ്യയന്തര സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഈ ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തിയിരുന്നു. വിമാനങ്ങള്‍ക്കുണ്ടായ തകരാറുകള്‍ പരിഹരിച്ചു വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നിരക്ക് സാധാരണ നിലയിലായത്.ദുഖവെള്ളി, ഈസ്റ്റര്‍ പ്രമാണിച്ച് നിരവധി ആളുകളാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. എന്നാല്‍ നിരക്കുകള്‍ കുറഞ്ഞെങ്കിലും ഇന്നലെ വൈകിട്ടത്തെ നില അനുസരിച്ച് വളരെക്കുറച്ച് സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഈസ്റ്റര്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഈടാക്കുന്ന നിരക്ക് : ചെന്നൈ-കൊച്ചി മാര്‍ച്ച് 30ന് 2,490 രൂപയും, മാര്‍ച്ച് 31ന് 1,910 രൂപയിമാണ്. ചെന്നൈ-തിരുവനന്തപുരം മാര്‍ച്ച് 30ന് 2,424 രൂപയും, മാര്‍ച്ച 31ന് 2,700 രൂപയുമാണ്.
മീന്മുട്ടി വിനോദസഞ്ചാര കേന്ദ്രം വീണ്ടുമൊരുങ്ങുന്നു
മീന്മുട്ടി വിനോദസഞ്ചാര കേന്ദ്രം വികസന പാതയില്‍. കേരളപിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന അമ്പത് പദ്ധതികള്‍ ഒന്നാണ് മീന്മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി. വാമനപുരം നദിയിലെ ലോവര്‍ മീന്മുട്ടി ചെറുകിട ജലവൈദ്യുത പദ്ധതിയോടനുബന്ധിച്ച് നടത്താനിരുന്ന പദ്ധതി സംരക്ഷണമില്ലാത്തതിനെതുടര്‍ന്ന് ശോചനീയമായ അവസ്ഥയിലേക്ക് എത്തിയിരുന്നു. നശിച്ച് കൊണ്ടിരിക്കുന്ന മീന്മുട്ടി വിനോദ സഞ്ചാര പദ്ധതി പുനരാരംഭിക്കണമെന്ന് നിയമസഭയില്‍ ഡി.കെ മുരളി എം എല്‍ എ സബ്മിഷന് മറുപടിയായി മന്ത്രി പദ്ധതിക്ക് അനുമതി നല്കി. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജലസംഭരണിയില്‍ ബോട്ടിങ്ങ് സൗകര്യം, ഡാമില്‍ ഒഴുകി നടന്നിരുന്ന കോഫി ഹൗസ്, ഒരേ സമയം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് പെഡല്‍ ബോട്ട് എന്നിവ പദ്ധതിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നു. പദ്ധതി പുനരാവിഷ്ക്കരുക്കുന്നതോടെ നിലവിലുള്ള സംവിധാനങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കായി ശലോഭോദ്യാനം, നട്ടുവളര്‍ത്തിയ മുളങ്കാടുകള്‍ ഇരിപ്പിടങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളായണി കായൽ സംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ സിസ്സ
തിരുവനന്തപുരം:മലിനപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളായണി കായൽ സംരക്ഷിക്കാൻ സമഗ്രപദ്ധതിയുമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ) തീരുമാനിച്ചു . തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി സിസ്സയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച സംവാദത്തിലാണ് തീരുമാനം എടുത്തത് . സംസ്ഥാനത്തെ ആകെയുള്ള മൂന്നു ശുദ്ധ ജല തടാകങ്ങളും അപകട ഭീഷണിയിൽ ആണ് . അവയിൽ ഏറ്റവും തന്ത്ര പ്രധാനവും സുപ്രധാനവും ആയ വെള്ളായണി കായലാണ് ഏറ്റവും കൂടുതല്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ വെള്ളായണി കായലിന്റെ പാരിസ്ഥിക പ്രാധാന്യം , പൂർവ സ്ഥിതി , നിലവിലുള്ള വെല്ലുവിളി സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനവും ഡോക്ക്യൂമെന്റഷനും ആവശ്യമാണെന്നും , ആധികാരിക പഠനങ്ങളുടെ അഭാവം ആണ് വെള്ളായണി കായലിന്റെ സംരക്ഷണത്തിനു സമഗ്രമായ രൂപരേഖ തയാറാക്കാൻ വിഘാതമായി നിൽക്കുന്നതെന്നും വിദഗ്ധർ വിലയിരുത്തി . വെള്ളായണി കായലിനെ സംബന്ധിച്ചു സമഗ്രമായ ഒരു ആധികാരിക രേഖ തയാറാക്കുന്നതിന് സിസ്സ യുടെ നേതൃത്തത്തിൽ വിവിധ ... Read more
ലാറി ബേക്കറിന് വ്യത്യസ്തമായൊരു ആദരം
ആറ്റുകാല്‍ പൊങ്കാലയുടെ ഇഷ്ടിക കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ വ്യത്യസ്തമായൊരു ഇന്സ്റ്റലേഷന്. ചുടുകട്ടകള്‍ കൊണ്ട് നൂറിടങ്ങള്‍ നഗരത്തിനെ മറ്റൊരു ഇടമാക്കി മാറ്റി. ലാറി ബേക്കറിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായിട്ട് ലാറിക്ക് ആദരമായിട്ടാണ് വ്യത്യസ്തമായൊരു ഇന്സ്റ്റലേഷന് ഒരുക്കിയത്. തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷന് മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗങ്ങളിലാണ് 100 ഇന്സ്റ്റലേഷന് ഒരുക്കിയത്. ‘ബിയോണ്ട് ബ്രിക്സ്’ എന്ന് പരിപാടി സംഘടിപ്പിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ക് സാണ്.ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറോളം ആര്‍ക്കിടെക്കുകളും ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഇന്സ്റ്റലേഷന് തയ്യാറാക്കിയത്. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹരി നായര്‍