Tag: Trivandrum Division
പാളങ്ങളിലിന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകള്‍ വൈകും
അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്നു മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. ഇന്നത്തെ ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) സിരീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നു കൂടുതല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. മഴമൂലം കഴിഞ്ഞയാഴ്ച ഒല്ലൂരില്‍ നിശ്ചിത സമയത്തിനുള്ളില്‍ പണി തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ രണ്ടു ദിവസമാണു ട്രെയിനുകള്‍ വൈകിയോടിയത്. ട്രെയിനുകളുടെ ബാഹുല്യം മൂലം അറ്റകുറ്റപ്പണിക്കായി നാലു മണിക്കൂര്‍ ബ്ലോക്ക് ഡിവിഷനില്‍ ലഭിക്കുന്നില്ലെന്നു ഡിആര്‍എം പറഞ്ഞു. അറ്റകുറ്റപ്പണിക്കാവശ്യമായ ഇടവേള ലഭിക്കുന്ന തരത്തില്‍ ഓഗസ്റ്റ് 15ന് നിലവില്‍ വരുന്ന പുതിയ സമയക്രമത്തില്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തും. 22 കിലോമീറ്റര്‍ ട്രാക്ക് നവീകരണമാണു പ്രതിമാസം ലക്ഷ്യമിടുന്നതെങ്കിലും പാളങ്ങളുടെ ലഭ്യത കുറവ് പണികളെ ... Read more
സിഗ്നല്‍ സംവിധാനം തകരാറിലായി: ട്രെയിനുകള്‍ വൈകുന്നു
മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ റെയില്‍വേ സിഗ്നല്‍ സംവിധാനത്തിലെ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു. രാവിലെ ഏഴിനാണ് കടയ്ക്കാവൂര്‍ സെക്ഷനിലെ സിഗ്നല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നു തിരുവനന്തപുരത്തേക്ക് എത്തിയ ട്രെയിനുകള്‍ പലതും സ്റ്റേഷനുകളില്‍ പിടിച്ചിട്ടുണ്ട്. മലബാര്‍ എക്സ്പ്രസ്, ജയന്തി ജനത, ഇന്റര്‍സിറ്റി ട്രെയിനുകള്‍ വൈകി. ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം തകരാറിലായതിനാല്‍ സ്റ്റേഷന് മാസ്റ്ററുടെ നേതൃത്വത്തില്‍ മാനുവലായിട്ടാണു പിന്നീട് സിഗ്നല്‍ നിയന്ത്രിച്ചത്. ഒരു ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയെന്നുറപ്പാക്കിയശേഷമാണ് അടുത്ത ട്രെയിനിനു അനുവാദം നല്‍കിയത്. വിദഗ്ധസംഘം തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.