Tag: travel diary
കശ്മീര്‍; ഹിമവാന്‍റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം
ഷാജഹാന്‍ കെഇ കശ്മീര്‍ ഹിമഗിരികള്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിയില്‍ സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ കണ്ടറിഞ്ഞു… അനുഭവിച്ചറിഞ്ഞു… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍, ദേവതാരുവും, ആപ്പിളും, ആപ്രിക്കോട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍… അങ്ങനെ ആരെയും വശീകരിക്കുന്ന അതിസുന്ദരിയായ കശ്മീര്‍. യാത്ര പുറപ്പെടുമ്പോള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ കശ്മീരായിരുന്നു മനസ്സില്‍. സ്ഫോടനം, ആക്രമണം, തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ അന്തരീക്ഷമായിരുന്നു മനസിലെ ഫ്രൈമില്‍. അത്യാവശ്യം വേണ്ട സാധനങ്ങളും സഹചാരിയായ കാമറയും തൂക്കി വീട്ടില്‍ നിന്നിറങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജമ്മു വരെയുള്ള ട്രെയിനില്‍ കയറി. ട്രെയിന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ജമ്മുവില്‍ നിന്നും കശ്മീരിലേക്ക് ബസ്സിലായിരുന്നു യാത്ര. പത്തു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ തന്നെ കശ്മീരിനെ ആസ്വദിച്ചു തുടങ്ങി. മലകള്‍ കയറി ചുരങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ അപകടം നിറഞ്ഞതാണ്. കൊക്കകള്‍ക്കു ... Read more