Tag: train regulation
റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി ശനിയും ഞായറും ട്രെയിനുകള്‍ക്ക് നിയന്ത്രണം
പുതുക്കാടിനും ഒല്ലൂരിനുമിടയില്‍ റെയില്‍വേ പാലത്തില്‍ ഗര്‍ഡര്‍ മാറ്റുന്ന രണ്ടാംഘട്ട ജോലികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു ട്രെയിന്‍ ഗതാഗത നിയന്ത്രണം. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും യാത്ര ചെയ്യുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നു റെയില്‍വേ അറിയിച്ചു. ദുരന്തനിവാരണ ഡ്രില്ലിന്റെ ഭാഗമായി റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം ശനിയാഴ്ച ഉച്ചയ്ക്കു 2.15 മുതല്‍ 3.15 വരെയും രാത്രി 11.45 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 1.20 വരെയും പ്രവര്‍ത്തിക്കില്ല. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിങ്, റദ്ദാക്കല്‍, കറന്റ് ബുക്കിങ് സേവനങ്ങള്‍ എന്നിവയാണു മുടങ്ങുക. ദക്ഷിണ റെയില്‍വേ, ദക്ഷിണ പശ്ചിമ റെയില്‍വേ, ദക്ഷിണ മധ്യ റെയില്‍വേകളിലാണു സേവനങ്ങള്‍ തടസപ്പെടുക. മറ്റു സോണല്‍ റെയില്‍വേകളില്‍ നിന്നുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ടോള്‍ ഫ്രീ നമ്പരായ 139ല്‍ നിന്നു ട്രെയിനുകള്‍ സംബന്ധിച്ചു വിവരങ്ങള്‍ ഈ സമയങ്ങളില്‍ ലഭിക്കുന്നതല്ലെന്നും റെയില്‍വേ അറിയിച്ചു. പൂര്‍ണമായി റദ്ദാക്കിയവ എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (രാവിലെ 6.00) ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (6.45) എറണാകുളം- ... Read more
ട്രാക്ക് അറ്റകുറ്റപ്പണി: ജൂൺ ഒന്നു വരെ രാത്രിയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം
ആലുവ–അങ്കമാലി സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഒന്നു വരെ രാത്രിയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചകളിൽ ഗതാഗത നിയന്ത്രണമില്ല. ഈ മാസം 26, 27 ജൂൺ രണ്ട് തീയതികളില്‍ കൂടുതൽ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് 90 മിനിറ്റും മധുര തിരുവനന്തപുരം അമൃത 40 മിനിറ്റും ചാലക്കുടിയിൽ പിടിച്ചിടും. പ്രതിവാര ട്രെയിനുകളായ ഭാവ്നഗർ–കൊച്ചുവേളി, ബിക്കാനീർ–കൊച്ചുവേളി, വെരാവൽ–തിരുവനന്തപുരം, ഗാന്ധിധാം – നാഗർകോവിൽ, ഓഖ–എറണാകുളം എന്നിവ രണ്ടര മണിക്കൂറും പട്ന–എറണാകുളം, ഹൈദരാബാദ്–കൊച്ചുവേളി, നിസാമുദ്ദീൻ–തിരുവനന്തപുരം ഒന്നര മണിക്കൂറും അങ്കമാലി ചാലക്കുടി സെക്ഷനിൽ പിടിച്ചിടും.
29ന് ട്രെയിനുകള്‍ വൈകിയോടും
പാലക്കാട് ഡിവിഷനില്‍ റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സമയം ക്രമീകരിച്ചു. ഈ മാസം 29നാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണമുള്ളത്. രാവിലെ 5.55ന് തൃശ്ശൂരില്‍ നിന്നും പുറപ്പെടുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) ഒരു മണിക്കൂര്‍ വൈകി 6.55ന് പുറപ്പെടും. 27ന് നിസാമുദ്ധീനില്‍ നിന്നും പുറപ്പെടുന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം (22656) പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 29ന് കാരക്കാട്-ഷോര്‍ണൂര്‍ പരിധിയില്‍ 70 മിനിറ്റ് നിര്‍ത്തിയിടും. നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 60 മിനിറ്റ് വൈകിയോടും.