Tag: train information
ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ഈ ട്രെയിനുകൾ ഒഴിവാക്കൂ..
എറണാകുളം- ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇതിന് പുറമെ, കേരളത്തിലുടനീളം മഴ ശക്തമായ സാഹചര്യത്തിൽ ട്രെയിനുകളുടെ വേഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. നിയന്ത്രണത്തിന് പുറമെ, ആറ് പാസഞ്ചര്‍ ടെയിനുകള്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ, മറ്റ് ട്രെയിനുകൾ നാല് മണിക്കൂര്‍ വരെ വൈകിയോടുമെന്നാണ് സൂചന. എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം-നിലമ്പൂര്‍, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകളുടെ സര്‍വീസാണ് മൂന്ന് ദിവസത്തേക്ക് നിര്‍ത്തിയത്. എന്നാല്‍, നിയന്ത്രണത്തെ തുടര്‍ന്നുണ്ടാകുന്ന യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി എറണാകുളത്തുനിന്ന് പുറപ്പെടുന്ന ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ് ഗുരുവായൂര്‍ വരെയുള്ള എല്ലാ സ്റ്റേഷനിലും നിര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു.
വൈകിയോടുന്ന എല്ലാ ട്രെയിനുകളുടെ വിവരങ്ങള്‍ എസ്.എം.എസ് വഴി ലഭിക്കും
തീവണ്ടികള്‍ വൈകിയോടുന്നത് റിസര്‍വ് ചെയ്ത യാത്രക്കാരെ അറിയിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ എസ്.എം.എസ്. സേവനം എല്ലാ തീവണ്ടികളിലും ലഭ്യമാക്കുന്നു. നിലവില്‍ ദക്ഷിണ റെയില്‍വേയുടെ ചില തീവണ്ടികളിലേ എസ്.എം.എസ്. സംവിധാനമുള്ളൂ. ഇതാണ് മറ്റു തീവണ്ടികളിലേയ്ക്ക് വ്യാപിപ്പിക്കുന്നത്. തീവണ്ടി എത്ര മണിക്കൂര്‍ വൈകുമെന്നതും അതിന്റെ കാരണവും എസ്.എം.എസ് വഴി അറിയിക്കാനാണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം. എസ്.എം.എസ്. സന്ദേശം കിട്ടാനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന് സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കണം. ഏജന്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും യാത്രക്കാരന്റെ മൊബൈല്‍ നമ്പര്‍ തന്നെ നല്‍കണം. സമയകൃത്യത ഉറപ്പുവരുത്താന്‍ ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ കുല്‍ശ്രേഷ്ഠയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം. നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റത്തില്‍ (എന്‍.ടി.ഇ.എസ്) ഉള്‍പ്പെടെ തീവണ്ടി വൈകിയോടുന്നത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് അപ്പപ്പോള്‍ അറിയാന്‍ കൗണ്ടര്‍ ടിക്കറ്റിലും ഇ-ടിക്കറ്റിലും ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. തീവണ്ടി വൈകുമെന്ന് അറിഞ്ഞാല്‍ യാത്രക്കാരന് സമാന്തര സര്‍വീസുകളെ ആശ്രയിക്കാം. റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടിയ്ക്കുള്ളിലും വൈകിയോട്ടത്തെക്കുറിച്ചുള്ള അനൗണ്‍സ്മെന്റുകളും ... Read more