Tag: trai
Indians will soon be able to make calls, browse internet during flight
The wait for air passengers to avail in-flight connectivity within the country’s airspace is about to get over as the Department of Telecommunications (DoT) has said that it is in the final stages of rolling out the norms for inflight connectivity license for the airlines operating in the country. According to a report, once the inflight connectivity license norms are rolled out, the DoT will give service options to the airlines and telecom operators in the country within two months. This means that if everything goes well, the Telecom Commission would allow in-flight connectivity as soon as October this year. ... Read more
വിമാനത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ടെലികോം മന്ത്രാലയത്തിന്റെ തീരുമാനം
ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ വൈഫൈ ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന് ടെലികോം വകുപ്പ് ഉന്നതതല യോഗത്തിലാണ് വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്. വിമാനത്തില്‍ ഇന്റര്‍നെറ്റ്, കോള്‍ സൗകര്യം ലഭ്യമാക്കുന്ന തീരുമാനം വിമാനയാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമാകുമെന്നും ടെലികോം മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇന്റര്‍നെറ്റ് സേവനത്തിനുള്ള ചാര്‍ജ് തീരുമാനിക്കാനുള്ള അവകാശം വിമാന കമ്പനികള്‍ക്കായിരിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുമ്പ് അനുമതി നല്‍കിയിരുന്നു.
മൊബൈൽ നിരക്കുകൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ
വിവിധ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ് സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സർക്കാർ പിന്തുണയില്‍ ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു. നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും പ്രസ്തുത വെബ് സൈറ്റിൽ ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും. സാധാരണ നിരക്കുകൾ, സ്പെഷ്യൽ താരിഫ് വൗച്ചറുകൾ, പ്രമോഷനൽ താരിഫുകള്‍ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ് സൈറ്റില്‍ നൽകിയിട്ടുണ്ട്. നിലവിൽ ഡൽഹിയില്‍ മാത്രമാണ് സേവനം ലഭ്യമാകുക. പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. നിലവിൽ ടെലികോം കമ്പനികൾ അവരുടെ വെബ് സൈറ്റുകളിലാണ് നിരക്കുകൾ നൽകുന്നത്. ഉപഭോക്താക്കളുടെ എളുപ്പത്തിനായി വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ട്രായ്യുടെ വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ ലഭിക്കും. ഉപഭോക്താക്കൾക്കു മാത്രമല്ല, കമ്പനികൾക്കും ഈ വെബ് സൈറ്റ് താരതമ്യ പഠനത്തിനുപകരിക്കുമെന്നും ട്രായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ... Read more
വിമാനത്തില്‍ മൊബൈലും നെറ്റും ഉപയോഗിക്കാം; നിര്‍ദേശം ട്രായിയുടേത്
എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തില്‍ കയറിയാലുടന്‍ ‘ദയവു ചെയ്ത് നിങ്ങളുടെ മൊബൈല്‍ഫോണ്‍ സ്വിച്ഓഫ് ചെയ്തു വെക്കേണ്ടതാണ്’ എന്ന നിര്‍ദേശം കേള്‍ക്കാം. ഇത് കേള്‍ക്കുമ്പോഴേ മൊബൈല്‍ ഫോണ്‍ ജീവന്റെ പാതിയായി കൊണ്ടു നടക്കുന്നവര്‍ക്ക് ഒരു സങ്കടം തോന്നും. എന്നാലിതാ ഒരു സന്തോഷ വാര്‍ത്ത. വിമാനയാത്രക്കിടെ മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. ഉപഗ്രഹ-ഭൗമ നെറ്റ്വര്‍ക്ക് വഴി സേവനങ്ങള്‍ ലഭ്യമാക്കാനാണ് ശുപാര്‍ശ. വോയിസ്, ഡേറ്റ, വീഡിയോ സേവനങ്ങള്‍ ആഭ്യന്തര-രാജ്യാന്തര യാത്രക്കിടെ മൊബൈലില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. തുടര്‍ന്നാണ് ഇന്‍-ഫ്ലൈറ്റ് കണക്ടിവിറ്റി ശുപാര്‍ശകള്‍ ട്രായ് പുറത്തുവിട്ടത്. വിമാന യാത്രക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാതെവേണം ശുപാര്‍ശ നടപ്പാക്കേണ്ടതെന്ന നിര്‍ദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തില്‍ 3000 മീറ്ററിനു മുകളില്‍ പറക്കുന്ന വിമാനങ്ങളിലാണ് സേവനം ലഭ്യമാകുക. വൈ-ഫൈ വഴിയാവും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. ഇതു സംബന്ധിച്ച അറിയിപ് വിമാനത്തില്‍ ... Read more