Tag: toy train
നീലഗിരി തീവണ്ടി വീണ്ടും കൂകി പാഞ്ഞു
സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവമേകി നീലഗിരി പര്‍വത നീരാവി എന്ജിന് ട്രെയിന്‍ സര്‍വീസ് തുടക്കം. അഞ്ചു വര്‍ഷത്തിനു ശേഷമാണ് വീണ്ടും സര്‍വീസ് ആരംഭിച്ചത്. മാര്‍ച്ച 31 മുതല്‍ ജൂണ്‍ 24 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ മേട്ടുപാളയം കൂനൂര്‍ വഴിയാണ് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നത്. രാവിലെ 9.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. കൂനൂരില്‍ നിന്ന് ഉച്ചക്ക് ഒന്നരക്ക് തിരിച്ച് വൈകീട്ട് 4.20ന് മേട്ടുപാളയത്ത് എത്തും. റിസര്‍വേഷന്‍ മാര്‍ച്ച് 14 മുതല്‍ ആരംഭിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് ഫസ്റ്റ് ക്ലാസില്‍ 1,210 രൂപയാണ് നിരക്ക്. അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 660 രൂപ. രണ്ടാം ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 815 രൂപ. അഞ്ചു മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് 510 രൂപ. അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട. ആകെയുള്ള 132 സീറ്റില്‍ 32 ഫസ്റ്റ് ക്ലാസും 100 സെക്കന്‍ഡ് ക്ലാസുമാണ്. ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഉന്നത ... Read more
വരൂ പോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക തീവണ്ടിയിലൂടെ
സഞ്ചാരികള്‍ യാത്രക്കായി അവരവരുടെ ഇഷ്ടത്തിനാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചില യാത്രകള്‍ക്ക് അത് സാധിക്കില്ല, അത്തരത്തിലൊരു യാത്രയാണ് മലയോര തീവണ്ടി പാതയിലൂടെയുള്ള യാത്ര . അതു അനുഭവിക്കണമെങ്കില്‍ കളിപ്പാട്ടം പോലെ തോന്നിപ്പിക്കുന്ന ആ തീവണ്ടിയിലൂടെ യാത്ര ചെയ്യുക തന്നെ വേണം. ഇന്ത്യയില്‍ 19 മുതല്‍ 20 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ടോയി തീവണ്ടികള്‍ പണികഴിപ്പിച്ചത്. ഭാരതത്തിന് അഭിമാനിക്കാവുന്ന ആ അഞ്ച് പൈതൃക തീവണ്ടികള്‍ ഇതാ… കല്‍ക്ക-ഷിംല റെയില്‍വേ, ഹിമാചല്‍ പ്രദേശ് ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 1903ല്‍ ബ്രിട്ടീഷ്കാര് പണി കഴിപ്പിച്ച ടോയ് തീവണ്ടി 20 റെയില്‍വേ സ്റ്റേഷനുകള്‍, 103 ടണലുകള്‍, 800 പാലങ്ങള്‍, 900 അവിശ്വസനീയമായ വളവുകളും കടന്ന് ഇന്നും ദിവസവും ഓടുന്നുണ്ട്. ചണ്ഡീഗഡിനടുത്ത് നിന്നുള്ള കല്‍ക്കിയില്‍ നിന്നും അഞ്ച് മണിക്കൂറാണ് തീവണ്ടി യാത്ര. എന്നാല്‍ സഞ്ചാരപ്രിയരായ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് ബരോഗില്‍ നിന്നുള്ള യാത്രയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ടണലുകളും മനോഹരമായ പ്രകൃതി ദൃശ്യവും ആരംഭിക്കുന്നത് ബരോഗില്‍ നിന്നാണ്. ... Read more