Tag: tourist
Covid 19- Sri Lanka imposes travel ban on Indian tourists
Sri Lanka bans travelers from India. The Director General of Sri Lanka Civil Aviation has said that passengers from India will not be allowed to land in Sri Lanka. Sri Lanka is currently experiencing an increase in covid-19 cases. About 2,000 new cases have been reported in the last five days. From early to mid-April, an average of 200 cases were reported here. Health officials said the current wave was from the fastest spreading UK variant. Meanwhile, Tourism Minister Prasanna Ranatunga said that President Gotabhaya Rajapaksa had given instructions to allow Sri Lankan migrant workers to return home. Sri Lanka ... Read more
കടല്‍ ഇന്നുരാത്രി വരെ പ്രക്ഷുബ്ധമാകും: വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കേരളത്തിന്‍റെ തീരമേഖലയിൽ കടൽക്ഷോഭം ഇന്നു രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം. മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവരും വിനോദ സഞ്ചാരികളും തീരക്കടലിൽ മൽസ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണകേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇന്നു രാത്രി 11.30 വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരമേഖലകളിൽ വ്യാപകമായ നാശനഷ്ടമാണു കടൽക്ഷോഭം മൂലമുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. വലിയതുറയിൽ നേരത്തെയുള്ള അഞ്ചു ക്യാംപുകൾക്കു പുറമെ ഒരു ദുരിതാശ്വാസക്യാംപ് കൂടി തുടങ്ങി.
വിനോദ സഞ്ചാരിയുടെ മൃതദേഹം കടുവാ സങ്കേതത്തില്‍
ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് നിഗമനം. മോണ്‍ടിചുര്‍ വനാതിര്‍ത്തിക്കു സമീപമുള്ള അമ്പലത്തിനു പിന്നിലുള്ള വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ 56 കാരനായ ടെക് ചന്ദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുതിര്‍ന്ന സഹോദരനും കുടുംബത്തോടുമൊപ്പം കഴിഞ്ഞ ദിവസം നീല്‍കണ്ഡിലെത്തിയതായിരുന്നു ടെക് ചന്ദ്.മടക്കയാത്രയില്‍ സത്യനാരായണ്‍ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തിലേക്കു പോയ ഇദ്ദേഹത്തെ വൈകുന്നേരം നാലുമണിയോടെ കാണാതാവുകയായിരുന്നു. ഇദ്ദേഹം തിരിച്ചെത്താന്‍ വൈകിയതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍തന്നെ വിവരം സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. തിരിച്ചിലിനൊടുവില്‍ രാത്രി പത്തരയോടെ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തില്‍ നിന്നും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമാനമായ സംഭവം മുന്‍പും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പതിനേഴാമത്തെ ഇരയാണ് ടെക് ചന്ദ്. പ്രദേശത്ത് പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് അവഗണിക്കുകയാണ് ... Read more
വാഹനാപകടം: ഇന്ത്യന്‍ വിനോദസഞ്ചാരി ദുബൈയില്‍ മരിച്ചു
ദുബൈയ്: വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ യുവാവ് ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ബെല്ലാരിയില്‍ സ്ഥിരതാമസമാക്കിയ രാജസ്ഥാന്‍ സ്വദേശി ദിനേഷ് കവാദ്(39)ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ നീതു ജെയിനിയെ പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികള്‍ സഞ്ചരിച്ച മിനി ബസ്സില്‍ ട്രെക്ക് ഇടിച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് ദമ്പതിമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനമോടിച്ചിരുന്നയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡെസേര്‍ട്ട് സഫാരിക്കു വേണ്ടി ടൂറിസ്റ്റ് ഏജന്‍സിയുടെ ബസ്സില്‍ യാത്രചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ദിനേഷ് കവാദ് കര്‍ണാടകയില്‍ ബിസിനസുകാരനാണ്.
Of land, of the skies: A tête-à-tête with Santhosh George Kulangara
Santhosh George Kulangara needs no introduction for not only Keralites, but also for travel enthusiasts across the world. For malayalees, he is not just a travel enthusiast; Santhosh has taken the typical ‘mallu’ to places they haven’t even heard of. He is the one who brought the world wonders to their living rooms. For the past sixteen plus years he has been winning the hearts of many with ‘Sancharam’, the well-known travelogue program aired on television channels and has crossed more than 1300 episodes. ‘Sancharam’ has been well received by people of all ages and have been remained a favourite to millions ... Read more
ഉലകം ചുറ്റി; ഇനി ആകാശം കടന്ന്..
ജംഷീന മുല്ലപ്പാട്ട് ‘സഞ്ചാര’ത്തിനോപ്പം മലയാളികള്‍ യാത്ര ആരംഭിച്ചിട്ട് 16 വര്‍ഷമായി. മലയാളിയുടെ സ്വീകരണ മുറിയില്‍ ലോക കാഴ്ച്ചയുടെ വിരുന്നൊരുക്കിയ സന്തോഷ് ജോര്‍ജ് കുളങ്ങരയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ബാക്ക്ബാഗും കാമറയും തൂക്കി ഉലകം ചുറ്റുന്ന ഈ വാലിബന്‍ ഭൂമിയിലെ സഞ്ചാരം താല്‍ക്കാലികമായി നിര്‍ത്തി ബഹിരാകാശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഓരോ തലമുറയും തങ്ങളുടെ യാത്രാ സ്വപ്‌നങ്ങള്‍ കുന്നുകൂട്ടുന്നത് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ‘സഞ്ചാര’ വിവരണങ്ങളിലൂടെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ സന്തോഷ് ജോര്‍ജിന്‍റെ ആരാധകരാണ്. യത്രകള്‍ ട്രെന്‍ഡായ ഈ കാലഘട്ടത്തില്‍ സന്തോഷ് ജോര്‍ജ് അനുഭവങ്ങള്‍ പങ്കുവെക്കുന്നു. കോട്ടയത്തെ മരങ്ങാട്ടുപ്പിള്ളി എന്ന ഗ്രാമത്തില്‍ നിന്ന് സന്തോഷ് ജോര്‍ജ് എന്ന വ്യക്തി ഇത്രയും സഞ്ചാരപ്രിയനായതെങ്ങനെ? ഗ്രാമീണര്‍ക്കാണ് യാത്രയോട് കൂടുതല്‍ താല്‍പ്പര്യം. തുറന്ന ലോകം കാണാന്‍ ഗ്രാമത്തിലുള്ളവര്‍ എപ്പോഴും ശ്രമിക്കും. ഗ്രാമീണര്‍ തന്നെയാണ് കൂടുതല്‍ യാത്രചെയ്യുന്നതും. എന്നെ സംബന്ധിച്ച് ചെറുപ്പം തൊട്ടേ യാത്രയോട് കമ്പമുണ്ട്. യാത്രചെയ്യുന്നതില്‍ അനുകൂല ഘടകം എന്‍റെ മാതാപിതാക്കളുടെ പിന്തുണയാണ്. യാത്ര ചെയ്യുന്നവര്‍ വഴിതെറ്റുമെന്ന ... Read more