Tag: tourism
ടൂറിസം മേഖലയിലെ സുരക്ഷിത റോഡ് ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ ദേശീയ സമ്മേളനം
വിനോദസഞ്ചാര മേഖലയിലെ സുരക്ഷിത റോഡ് ഗതാഗത്തെ പ്രോത്സാഹിപ്പിക്കാന്‍ ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 29, 30 തിയ്യതികളില്‍ നടക്കുന്ന പരിപാടി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. നൂറോളം റോഡ് സുരക്ഷാ വിദഗ്ദര്‍, വിനോദ സഞ്ചാര മേഖലയിലെ റോഡ് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍, ഐക്യരാഷ്ട്ര സഭ പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, കേന്ദ്ര ടൂറിസം മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എജ്യൂക്കേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരക്ഷിത ഗതാഗതം വിനോദസഞ്ചാര മേഖലയ്ക്കു അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ ഗതാഗത മാർഗങ്ങൾ ലഭ്യമാക്കുന്നതിലൂടെ വിനോദസഞ്ചാരിക്ക് രാജ്യത്തിന് മുകളിലുള്ള വിശ്വാസം വർദ്ധിക്കും. ഇത് ടൂറിസം മേഖലയെ സഹായിക്കും. 2017 ൽ ഇന്ത്യയിൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ് പത്തു മില്ല്യന്‍ കടന്നു. സുരക്ഷിതമായ ഗതാഗത സംവിധാനത്തിലൂടെ ഇന്ത്യയിലേയ്ക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ... Read more
വിനോദ സഞ്ചാര മേഖലയിൽ കൈകോര്‍ത്ത് ഖത്തറും കുവൈത്തും
വിനോദസഞ്ചാര മേഖലയിൽ വളർച്ചയും വികസനവും ലക്ഷ്യമാക്കി ഖത്തർ ടൂറിസം അതോറിറ്റിയും കുവൈത്ത് വിനോദസഞ്ചാര മേഖലയെ പ്രതിനിധീകരിച്ച് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ ടൂറിസം അതോറിറ്റി ആക്ടിംഗ് ചെയർമാൻ ഹസൻ അൽ ഇബ്റാഹീമും കുവൈത്ത് ടൂറിസം അണ്ടർ സെക്രട്ടറി ജാസിം അൽ ഹബീബും കുവൈത്ത് സിറ്റിയിലെ ടൂറിസം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഖത്തറിനും കുവൈത്തിനും ഇടയിലുള്ള സഹകരണം പ്രത്യേകിച്ചും വിനോദസഞ്ചാരമേഖലയിൽ ശക്തമാക്കാൻ ഈ കരാർ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് ഹസൻ അൽ ഇബ്റാഹിം പറഞ്ഞു. ഖത്തർ ജനതയുടെ ഹൃദയത്തിൽ കുവൈത്തിന് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാര മേഖലയിലെ ആസൂത്രണവും വികസനവുമായി ബന്ധപ്പെട്ട് അനുഭവ സമ്പത്തും വിവരങ്ങളും കൈമാറുന്നതിലൂടെ ഖത്തറിനും കുവൈത്തിനും ഇടയിൽ ദീർഘകാലാടിസ്ഥാനത്തിൽ സഹകരണം ശക്തമാകാന്‍ സാധ്യതയുണ്ട്. ധാരണാപത്രത്തിെൻറ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാലം ആസ്വദിക്കാൻ ഖത്തർ–കുവൈത്ത് പൗരന്മാരെ ക്ഷണിക്കുകയും ഇരുരാജ്യങ്ങളും സംയുക്തമായി ടൂറിസം മേഖലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. വിനോദ ... Read more
ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ ബിക്കിനി ധരിക്കരുത്: കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദമാകുന്നു
ടൂറിസം വളരാൻ രാത്രി ജീവിതം വേണമെന്നും രാത്രി വിനോദം ടൂറിസം സംസ്കാരത്തിന്റെ ഭാഗമാകണമെന്നും പറഞ്ഞ ടൂറിസം മന്ത്രി കണ്ണന്താനത്തിന്റെ പുതിയ പ്രസ്താവന വിവാദമാകുന്നു. വിദേശ സഞ്ചാരികള്‍ ഇന്ത്യയുടെ സംസ്കാരത്തിനു യോജിക്കുന്ന വസ്ത്രധാരണം നടത്തണമെന്നാണ് കേന്ദ്ര ടൂറിസം മന്ത്രിയുടെ വിവാദമായ പ്രസ്താവന. വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ ബിക്കിനി ധരിച്ചു നടക്കരുത്. വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ്. ഇന്ത്യയിലെത്തുമ്പോള്‍ ഈ നാടിന്റെ സംസ്കാരവും പാരമ്പര്യവും ബഹുമാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം പറഞ്ഞു. പ്രദേശിക സംസ്കാരത്തെ ഉള്‍ക്കൊള്ളാന്‍ വിദേശികള്‍ തയാറാകണമെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കണ്ണന്താനം വ്യക്തമാക്കി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളിലെത്തുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്കാരം ഉൾക്കൊള്ളണം. എന്തു ധരിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമുണ്ട്. എന്നാൽ എന്റെ സ്വാതന്ത്ര്യം നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കരുത്. പരസ്പരം ബഹുമാനിക്കണം. ഇന്ത്യയിലെത്തുന്നവർ സാരി ധരിക്കണമെന്നല്ല പറയുന്നത്. ഗോവയിൽ ബിക്കിനി ധരിച്ചവരെ ധാരാളം കാണാമല്ലോ എന്ന ചോദ്യത്തിന്, അതു ബീച്ചിലാണെന്നും ... Read more
Tourism ministry introduces courses for guides
Photo Courtesy: Unique Travels The Tourism Ministry of India has introduced Tour Guide and Heritage Tour Guide courses for training and certification of guides. The duration of these two courses would be 420 hours and 330 hours, respectively and are open to youth in the age group of 18 to 28 years. Education qualification for the same is SSLC. “Tourism is an important source of employment & foreign exchange earnings in India. It has great capacity to create large scale employment of diverse kind – from the most specialized to the unskilled and hence play a major role in creation ... Read more
Booking.com announces 10 start-ups for its Sustainable Tourism programme
Booking.com, one of the world’s largest e-commerce companies and digital technology leader, announced the 10 sustainable tourism startups that will be joining the 2018 Booking Booster Programme in Amsterdam in May 2018. Building upon its successful launch in 2017, the three-week accelerator programme consists of a series of lectures, hands-on workshops and coaching, culminating in a final pitch to receive a scaling grant of up to €500k from Booking.com’s €2 million fund in order to help support the next stage of the startups’ projected growth. Out of the 10, start-ups, two are from India and one from Nepal. Global Himalayan Expedition ... Read more
Fiji, Alaska Airlines expand partnership
Fiji Airways and Alaska Airlines have expanded their current partnership by signing a codeshare agreement on flights from San Francisco to two popular US cities. The codeshare agreement enables Fiji Airways to place its “FJ” code on Alaska Airlines’ flights from SFO to Seattle (SEA) and Portland (PDX), offering Fiji Airways guests seamless connections to these cities via San Francisco, and vice-versa for Alaska Airlines’ guests. The codeshare flights will be available for sale from March 5th 2018. Both airlines have an existing frequent flyer partnership, where members of Alaska Airlines’ Mileage Plan program earn and redeem miles for travel ... Read more
ടൂറിസം മേഖലക്ക് കരുത്തേകുന്ന ബജറ്റ് : മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ടൂറിസം മേഖലക്ക് പ്രോത്സാഹനം നല്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. മുസിരിസ് അടക്കം പൈതൃക സംരക്ഷണ പദ്ധതികള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. പ്രചാരണത്തിന് അടക്കം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തുക നീക്കിവെച്ചിട്ടുണ്ട്. മലബാറിലെ ടൂറിസം മേഖലക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരളം മുന്നോട്ടു വെയ്ക്കുന്ന വള്ളംകളി ലീഗും വിനോദ സഞ്ചാരികള്‍ക്ക് വിരുന്നാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുമെന്നും ഇതിനു ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.
ടൂറിസത്തിന് 200 കോടിയിലേറെ : വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസത്തിന് ബജറ്റില്‍ മുന്തിയ പരിഗണന. ടൂറിസം മാര്‍ക്കറ്റിംഗിനു മാത്രം നീക്കിവെച്ചത് 82 കോടി രൂപ. പൈതൃക സ്മാരക സംരക്ഷണത്തിനാണ് മുന്‍ഗണന. 40 കോടി രൂപ ഇതിനായി നീക്കിവെച്ചു.വള്ളംകളി ലീഗടിസ്ഥാനത്തില്‍ നടത്തും. ഇഴഞ്ഞുനീങ്ങിയ മുസിരിസ് പദ്ധതി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും.തലശ്ശേരി,പൊന്നാനി,ബേപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തും.കൊച്ചി ബിനാലെ,തൃശൂര്‍ പൂരം,വള്ളംകളി,ഓണാഘോഷം എന്നിവക്ക് 16 കോടി രൂപ നീക്കിവെച്ചു. വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍ നടത്താന്‍ 10 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. കെടിഡിസി, ബേക്കല്‍ റിസോര്‍ട്സ് കോര്പ്പറേഷന്, ജില്ലാ ടൂറിസം പ്രൊമോഷന് കൌണ്‍സിലുകള്‍ക്ക് 26.25 കോടി,ഹോസ്പിറ്റാലിറ്റി പരിശീലന സ്ഥാപനങ്ങള്‍ക്ക് 12 കോടി,ഗസ്റ്റ് ഹൗസ് നവീകരണത്തിന് 33 കോടി, വിഷന്‍ വര്‍ക്കലക്ക് 33 കോടി എന്നിങ്ങനെ നീക്കിവെച്ചു . ടൂറിസം രംഗത്ത് ഒമ്പത് ദേശീയ അവാര്‍ഡുകള്‍ കേരളം നേടിയെന്നു ധനമന്ത്രി പറഞ്ഞു. കെഎ ബീനയുടെ യാത്രാവിവരണവും സിസ്റ്റര്‍ മേരി ബെനീഞ്ഞോയുടെ വാക്കുകളും ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ടൂറിസം രംഗത്തേക്ക് കടന്നത്. വേമ്പനാട്ട് കായലിലെ ... Read more
ടൂറിസം മേഖലയിലെ വിവിധ പദ്ധതികളും പണവും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ടൂറിസം മേഖലയിലെ പദ്ധതികള്‍ക്ക് നീക്കിവെച്ച പണത്തിന്റെ വിശദാംശങ്ങള്‍ പത്തു സ്ഥലങ്ങളെ ഇന്ത്യന്‍ ടൂറിസത്തിന്റെ മുഖമാക്കാനും രണ്ട് ടൂറിസം മേഖലകള്‍ വികസിപ്പിക്കാനും അടക്കം സ്വദേശ് ദര്ശന് പദ്ധതിക്ക് 1100കോടി രൂപ പത്തു തീര്‍ഥാടന കേന്ദ്രങ്ങളേയും മൂന്നു പൈതൃക കേന്ദ്രങ്ങളെയും വികസിപ്പിക്കുന്നത് അടക്കം പ്രസാദ പദ്ധതിക്ക് 150 കോടി അഞ്ച് സംരക്ഷിത സ്മാരകങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തുടരാനും , 4 തുറമുഖങ്ങളിലും 25 റയില്‍വേ സ്റ്റേഷനുകളിലും കൊങ്കണ്‍ പാതയിലെ മൂന്നു സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തീകരിക്കാനും 70 കോടി മന്ത്രാലയത്തിന്റെ പരസ്യങ്ങള്‍ നല്കാന് 135 കോടി വിദേശ രാജ്യങ്ങളില്‍ ട്രേഡ് ഫെയര്‍,റോഡ് ഷോ തുടങ്ങിയവ നടത്താനും രാജ്യാന്തര ബുദ്ധമത സമ്മേളനം സംഘടിപ്പിക്കാനും 454.24 കോടി. ഹോട്ടല്‍ മാനെജ്മെന്റ് സ്ഥാപങ്ങള്‍ക്കും പുതിയവ തുടങ്ങാനും 85കോടി.
പത്തിടങ്ങളെ വിനോദസഞ്ചാര മുഖങ്ങളാക്കും
ന്യൂഡല്‍ഹി: രാജ്യത്തെ പത്തിടങ്ങളെ ഇന്ത്യയുടെ വിനോദസഞ്ചാര മുഖങ്ങളാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 110 സംരക്ഷിത സ്മാരകങ്ങളെ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കീഴില്‍ നവീകരിക്കും. ബജറ്റ് പ്രസംഗത്തിലാണ് ജയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്.
കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ ടൂറിസം മേഖല
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം.പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. കേരളീയനായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കാര്യമായ പ്രാമുഖ്യം കിട്ടുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു, വിദേശനാണ്യം നേടുന്ന കയറ്റുമതിക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കും ലഭ്യമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 20ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ബജറ്റിന് മുന്നോടിയായി വെച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. മാറുമോ നികുതിഘടന? ടൂറിസം മേഖലയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് നികുതി പരിഷ്കരണം. ജിഎസ്ടി നടപ്പാക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി.കേന്ദ്ര സര്‍ക്കാര്‍ പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നെങ്കിലും ആത്യന്തിക പരിഹാരം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടൂറിസത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തായ്ലാന്ഡ്,മലേഷ്യ, സിംഗപ്പൂര്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ ആഗോള തലത്തിലെ നികുതി കണക്കിലെടുക്കണമെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്)നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകളുടെ നികുതി കുറയ്ക്കുന്നത് ടൂറിസം മേഖലക്ക് കൂടുതല്‍ പ്രോത്സാഹനമാകും.നിലവില്‍ 2500-7500 നിരക്കിലുള്ള ഹോട്ടലുകള്‍ക്കും ... Read more
വരൂ..കന്യകകള്‍ കാത്തിരിക്കുന്നു.വിവാദ പരാമര്‍ശവുമായി ഫിലിപ്പൈന്‍സ് തലവന്‍
ഫിലിപ്പൈന്‍സിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കന്യകാ വാഗ്ദാന പരാമര്‍ശം നടത്തിയ ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടിന്റെ പരാമര്‍ശം വിവാദത്തില്‍. മരണശേഷം കന്യകകള്‍ കാത്തിരിക്കുമെന്ന ഐഎസിന്റെ വാഗ്ദാനങ്ങളെ കളിയാക്കിയായിരുന്നു ഡ്യൂട്ടര്‍ട്ടിന്റെ പരാമര്‍ശം. പോരാട്ടത്തിനിടെ കൊല്ലപ്പെട്ടാല്‍ 42 കന്യകകള്‍ കാത്തിരിക്കുമെന്നാണ് ഐഎസ് പറയുന്നത്. എന്നാല്‍ ഇതിന് ഫിലിപ്പൈന്‍സിലേക്ക് വന്നാല്‍ മതിയെന്നും ഡല്‍ഹിയില്‍ ഫിലിപ്പൈന്‍സ്-ഇന്ത്യ ബിസിനസ് ഫോറത്തില്‍ പ്രസംഗിക്കവേ ഡ്യൂട്ടര്‍ട്ടി പറഞ്ഞു. നിങ്ങള്‍ സ്വര്‍ഗത്തിലെത്തിയാല്‍ കന്യകകളെ കിട്ടുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ അതിനു സ്വര്‍ഗത്തില്‍ പോകേണ്ട.ഇവിടെത്തന്നെ കിട്ടും. പക്ഷെ ദൈവം അനുവദിച്ചേക്കില്ലന്നും ഫിലിപ്പൈന്‍ പ്രസിഡണ്ട്. ഡ്യുക്കാര്ട്ടിയുടെ പരാമര്‍ശത്തിനെതിരെ ഫിലിപ്പൈന്‍സില്‍ പ്രതിഷേധം വ്യാപകമായി. ഇതാദ്യമല്ല ഫിലിപ്പൈന്‍ പ്രസിഡന്റിനു നാക്ക് വിനയാകുന്നത്. മിസ് യൂണിവേര്‍സിനെ ബലാത്സംഗം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അഭിനന്ദിക്കുമെന്ന് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ചില സൈനികരോട് നിങ്ങള്‍ക്ക് മൂന്നു സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാനാവുമെന്ന് പറഞ്ഞതും വിവാദമായിരുന്നു.
ജന്മദിനാശംസകള് ഇടുക്കി…. 46ലും ഇവളാണിവളാണ് മിടുമിടുക്കി
ഇടുക്കിക്കിന്ന് 46ാം പിറന്നാള്‍. തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന ഇടുക്കി വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. പച്ചപുതച്ച നിബിഢ വനങ്ങളും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തലയുയര്ത്തിനില്ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ഇടുക്കിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇയ്യോബിന്റെ പുസ്ത്തകത്തിലെ ആലോഷിയിലൂടെ മലയാളികള്‍ ഇടുക്കിയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേശകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ വിദൂര രാജ്യങ്ങളിലേക്ക് തേക്ക്, ഈട്ടി, ആനക്കൊമ്പ്, ചന്ദനം, മയിലുകള്‍ എന്നിവ കയറ്റിയയക്കുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു ഇടുക്കി. ശിലായുഗത്തിലെ ആദിമനിവാസികളുടെ ചരിത്രസാന്നിദ്ധ്യത്തിന് ഇവിടെനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. . കേരളത്തിലെ വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള ഇടുക്കിജില്ല 1972 ജനുവരി 26നാണ് രൂപീകൃതമായത്. ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, തേക്കടി, മുരിക്കാടി, പീരുമേട്, തൊടു പുഴ എന്നീ പ്രമുഖ പട്ടണങ്ങള്‍ ... Read more
കശ്മീര്‍; ഹിമവാന്റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം
ഷാജഹാന് കെഇ കശ്മീര്‍ ഹിമഗിരികള്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിയില്‍ സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ കണ്ടറിഞ്ഞു… അനുഭവിച്ചറിഞ്ഞു… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍, ദേവതാരുവും, ആപ്പിളും, ആപ്രിക്കോട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍… അങ്ങനെ ആരെയും വശീകരിക്കുന്ന അതിസുന്ദരിയായ കശ്മീര്‍. യാത്ര പുറപ്പെടുമ്പോള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ കശ്മീരായിരുന്നു മനസ്സില്‍. സ്ഫോടനം, ആക്രമണം, തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ അന്തരീക്ഷമായിരുന്നു മനസിലെ ഫ്രൈമില്. അത്യാവശ്യം വേണ്ട സാധനങ്ങളും സഹചാരിയായ കാമറയും തൂക്കി വീട്ടില്‍ നിന്നിറങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജമ്മു വരെയുള്ള ട്രെയിനില്‍ കയറി. ട്രെയിന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ജമ്മുവില്‍ നിന്നും കശ്മീരിലേക്ക് ബസ്സിലായിരുന്നു യാത്ര. പത്തു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ തന്നെ കശ്മീരിനെ ആസ്വദിച്ചു തുടങ്ങി. മലകള്‍ കയറി ചുരങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ അപകടം നിറഞ്ഞതാണ്. കൊക്കകള്‍ക്കു ... Read more
വംശമറ്റ് നെയ്യാര്‍ സിംഹങ്ങള്‍
സഞ്ചാരി സംഘങ്ങളുടെ പ്രിയപ്പെട്ട ഇടമായ നെയ്യാര്‍ ഡാമിലെ സംസ്ഥാനത്തെ ഏക സിംഹ സഫാരി പാര്‍ക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. 17 ഓളം സിംഹങ്ങളാല്‍ നിറഞ്ഞ സഫാരി പാര്‍ക്കില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കേവലം രണ്ട് പെണ് സിംഹങ്ങള്‍ മാത്രം. പാര്‍ക്കില്‍ ഉണ്ടായിരുന്ന ഏക ആണ് സിംഹം കഴിഞ്ഞ മാസം ചത്തു. ഇപ്പോള്‍ അവശേഷിക്കുന്ന രണ്ടു പെണ് സിംഹങ്ങളും വാര്‍ധക്യം ബാധിച്ചു അവശതയിലാണ്. അവശത ബാധിച്ച സിംഹങ്ങള്‍ ക്ഷീണം കാരണം വനത്തില്‍ തന്നെ ഒതുങ്ങി കൂടുയതിനാല്‍ പാര്‍ക്കില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും അവയെ കാണാന്‍ സാധിക്കാനാവുന്നില്ല. ഇക്കാരണത്താല്‍ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പാര്‍ക്ക് സജീവമാക്കുന്നതിന് ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്ന് ഒരു ജോഡി സിംഹങ്ങളെ കൊണ്ടുവരാനുള്ള നടപടി എങ്ങും എത്താതെ ഫയലില്‍ തന്നെ ഉറങ്ങുന്നു. വംശവര്‍ധന തടയുന്നതിനായി 2002ല്‍ രണ്ട് ആണ് സിംഹങ്ങള്‍ക്ക് വന്ധ്യംകരണം നടത്തിയതോടെയാണ് പാര്‍ക്കിലെ സിംഹങ്ങളുടെ എണ്ണം കുറഞ്ഞു. അതിനുശേഷം ഇവിടെ സിംഹകുഞ്ഞുങ്ങള്‍ പിറന്നിട്ടില്ല. പിന്നീട് ബാക്കിയായവ ഒന്നൊന്നായി ചത്തു. ... Read more