Tag: Tourism Regulatory Authority kerala
ടൂറിസം റഗുലേറ്ററി അതോറിറ്റി കരട് ബിൽ തയ്യാർ; പിഴ ചുമത്താനും നടപടിയെടുക്കാനും അധികാരം
കേരള ടൂറിസം രംഗത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ടൂറിസം റഗുലേറ്ററി അതോറിറ്റിയുടെ കരട് ബിൽ തയ്യാറായി. ടൂറിസം രംഗത്തു നിന്നടക്കം ബന്ധപ്പെട്ടവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ രൂപം തയ്യാറാക്കുകയെന്നു സംസ്ഥാന ടൂറിസം വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കരടു ബില്ലിന്റെ പകർപ്പ് ടൂറിസം ന്യൂസ് ലൈവിന് ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയോ നടപടി എടുക്കാൻ ടൂറിസം റഗുലേറ്ററി അതോറിറ്റിക്ക് അധികാരം ഉണ്ടാകും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനും അതോറിറ്റിക്ക് അധികാരം ഉണ്ട്. വീഴ്ച്ച വരുത്തിയത് കണ്ടെത്തുന്നത് ആദ്യ തവണയെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയും രണ്ടാം തവണയെങ്കിൽ മൂന്നു ലക്ഷം രൂപ വരെ പിഴയും വീണ്ടും തെറ്റ് ആവർത്തിച്ചാൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്താനും കരട് ബിൽ നിർദ്ദേശിക്കുന്നു. തെറ്റായ വാഗ്ദാനം നൽകി സഞ്ചാരികളെ ആകർഷിക്കുന്നതും കുറ്റകരമാണ്. പരസ്യത്തിലോ പാക്കേജിലോ വിശദീകരിച്ച വാഗ്ദാനം ലഭ്യമായില്ലെങ്കിൽ പലിശ സഹിതം മുഴുവൻ തുകയും തിരിച്ചു കൊടുക്കേണ്ടി വരും. തുക അടയ്ക്കാൻ ... Read more