Tag: tourism minister
Karnataka Tourism Minister CT Ravi tests positive for COVID-19
Karnataka Tourism Minister CT Ravi has tested positive for COVID-19. He had given his swab sample for testing twice in this past week. While he tested negative the first time, his second result came back positive. CT Ravi is now the first minister in Karnataka to have tested positive for the novel coronavirus. “Since one test returned negative and one returned positive, I got a third test done today (Sunday). I am waiting for the third umpire’s resolution,” he tweeted. He also went on to add he is asymptomatic and that he did yoga and pranayama on Sunday morning. “I ... Read more
ടൂറിസം മന്ത്രിയെ കണ്ട് നന്ദി പറഞ്ഞ് വിദേശ വനിതയുടെ സഹോദരി ഇല്‍സ
കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് നന്ദി അറിയിച്ചു. വിദേശ വനിതയെ കാണാതായ സമയം മുതല്‍ എല്ലാ നിയമ സഹായങ്ങളും നല്‍കി കൂടെ നിന്ന സര്‍ക്കാരിനും ടൂറിസം വകുപ്പിനും നന്ദി അറിയിക്കാന്‍ വേണ്ടിയാണ് വിദേശ വനിതയുടെ സഹോദരി ഇല്‍സ ടൂറിസം മന്ത്രിയെ സന്ദര്‍ശിച്ചത്. ഇനിയും കേരളത്തിലേക്ക് വരുമെന്നും കേരള സര്‍ക്കാരും ടൂറിസം മന്ത്രിയും തങ്ങളുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുകയും ഒപ്പം നില്‍ക്കുകയും ചെയ്തത് മറക്കാനാകില്ലെന്നും ഇല്‍സ പറഞ്ഞു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി ഇല്‍സയ്ക്ക് സമ്മാനിച്ചു. രണ്ട് ദിവസം കൂടി കേരളത്തില്‍ തങ്ങിയ ശേഷമായിരിക്കും വിദേശ വനിതയുടെ ചിതാഭസ്മവുമായി നാട്ടിലേയ്ക്ക് മടക്കയാത്രയെന്ന് ഇല്‍സ പറഞ്ഞു. സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്‍റെ വകയായി നല്‍കാനുള്ള സന്നദ്ധത ഇല്‍സ മന്ത്രിയെ അറിയിച്ചു. ആ യുവാക്കളുടെ വിദ്യാഭ്യാസ ... Read more
വിനോദസഞ്ചാരികളോട് മാന്യതയോടെ പെരുമാറിയില്ലെങ്കില്‍ നടപടി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കേരളത്തിലെത്തുന്ന വിദേശ–ആഭ്യന്തര-തദ്ദേശീയ വിനോദസഞ്ചാരികളോട് മാന്യതയോടെ പെരുമാറണമെന്നും ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇടുക്കിയിലെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാര മേഖലയിൽ തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിദേശ വനിതയുടെ കൊലപാതകം കേരളത്തിലെ ടൂറിസം മേഖലയ്ക്കു അപമാനമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നും സ്വീകരിക്കുന്നതിനാണ് ടൂറിസം റെഗുലേറ്ററി കമ്മീഷൻ രൂപീകരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വികസനപ്രവർത്തനങ്ങളും സുരക്ഷയും വർധിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സമിതികൾ രൂപീകരിക്കും. ഉത്തരവാദിത്ത ടൂറിസം എല്ലാ ജില്ലയിലും കാര്യക്ഷമമാക്കും. പ്രാദേശിക ടൂറിസവും ഉത്തരവാദിത്ത ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായുള്ള സർവേകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം വികസനത്തിനായി പദ്ധതിയുമായി ആരെങ്കിലും മുന്നോട്ടുവന്നാൽ വിനോദസഞ്ചാര വകുപ്പിൽ നിന്നും പണം അനുവദിക്കും. വണ്ടിപ്പെരിയാർ സത്രം ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുന്ന സത്രം ടൂറിസം പദ്ധതിക്ക് തുടക്കംകുറിക്കാൻ അവസരം ... Read more
ലിഗയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി
ഐറിഷ് യുവതി ലിഗയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം കൈമാറി. അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ് ലിഗയുടെ സഹോദരി ഇൽസക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറിയത്. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ഇൽസ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, അഡീഷണൽ ഡയറക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി ഡയറക്ടർ വിഎസ് അനിൽ എന്നിവർ നേരിട്ടെത്തിയാണ് ഇൽസക്ക് ചെക്ക് കൈമാറിയത്.
ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ ബിക്കിനി ധരിക്കരുത്: കണ്ണന്താനത്തിന്‍റെ പ്രസ്താവന വിവാദമാകുന്നു
ടൂറിസം വളരാൻ രാത്രി ജീവിതം വേണമെന്നും രാത്രി വിനോദം ടൂറിസം സംസ്കാരത്തിന്‍റെ ഭാഗമാകണമെന്നും പറഞ്ഞ ടൂറിസം മന്ത്രി കണ്ണന്താനത്തിന്‍റെ പുതിയ പ്രസ്താവന വിവാദമാകുന്നു. വിദേശ സഞ്ചാരികള്‍ ഇന്ത്യയുടെ സംസ്‌കാരത്തിനു യോജിക്കുന്ന വസ്ത്രധാരണം നടത്തണമെന്നാണ് കേന്ദ്ര ടൂറിസം മന്ത്രിയുടെ വിവാദമായ പ്രസ്താവന. വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ ബിക്കിനി ധരിച്ചു നടക്കരുത്. വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ്. ഇന്ത്യയിലെത്തുമ്പോള്‍ ഈ നാടിന്‍റെ സംസ്കാരവും പാരമ്പര്യവും ബഹുമാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം പറഞ്ഞു. പ്രദേശിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ വിദേശികള്‍ തയാറാകണമെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കണ്ണന്താനം വ്യക്തമാക്കി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളിലെത്തുമ്പോള്‍ ആ രാജ്യത്തിന്‍റെ സംസ്‌കാരം ഉൾക്കൊള്ളണം. എന്തു ധരിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമുണ്ട്. എന്നാൽ എന്‍റെ സ്വാതന്ത്ര്യം നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കരുത്. പരസ്പരം ബഹുമാനിക്കണം. ഇന്ത്യയിലെത്തുന്നവർ സാരി ധരിക്കണമെന്നല്ല പറയുന്നത്. ഗോവയിൽ ബിക്കിനി ധരിച്ചവരെ ധാരാളം കാണാമല്ലോ എന്ന ചോദ്യത്തിന്, അതു ബീച്ചിലാണെന്നും ... Read more
ദുഷ്പ്രചരണങ്ങളെ ടൂറിസം ന്യൂസ് ലൈവ് ചെറുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കേരളത്തിനെതിരെ ചിലര്‍ നടത്തുന്ന വ്യാപകമായ ദുഷ്പ്രചരണങ്ങളെ ചെറുക്കാന്‍ ടൂറിസം ന്യൂസ് ലൈവിന് കഴിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ടൂറിസം ന്യൂസ് ലൈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം; കേരളത്തിനെതിരെ വ്യാപകമായി ചില വ്യവസ്ഥാപിത താല്‍പ്പര്യക്കാര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍, ഈ നാടിനാകെ ദുഷ് പേര് ഉണ്ടാക്കുന്നതും, നമ്മുടെ ടൂറിസം അടക്കമുള്ള മേഖലകളെ പ്രതിസന്ധിയിലാക്കുന്നതുമാണ്. സംസ്ഥാനത്തിന് എതിരെ നടക്കുന്ന അത്തരം കുപ്രചരണങ്ങളെ പ്രതിരോധിക്കുക എന്നത് അനിവാര്യമാണ്. ആ സാഹചര്യത്തിലാണ് കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ട്രാവല്‍ & ടൂറിസം ന്യൂസ് പോര്‍ട്ടല്‍ ടൂറിസം ന്യൂസ് ലൈവ് ആരംഭിക്കുന്നത്. നമ്മുടെ ടൂറിസം രംഗത്തിന്‍റെ സവിശേഷതകളും സാധ്യതകളും പരിചയപ്പെടുത്താനും, ഒരടിസ്ഥാനവുമില്ലാത്ത നെഗറ്റീവ് ക്യാമ്പയിനെ ചെറുക്കാനും ഈ പോര്‍ട്ടല്‍ ഉപകരിക്കും. ആ ഒരു ലക്ഷ്യം നിറവേറ്റുന്നതിനാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സജീവമായ സംഘടന ന്യൂസ് പോര്‍ട്ടല്‍ എന്ന ആശയം ഉള്‍ക്കൊള്ളുകയും തികച്ചും പ്രൊഫഷണലായി തന്നെ, മിടുക്കരായ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ടൂറിസം ന്യൂസ് ... Read more