Tag: Tomin j thachankary

‘Fly-buses’ in Kerala airports

Image for representative purpose only Airports in Kerala to have ‘Fly Buses’, to carry passengers from the airports to nearby cities. The 42-seater air conditioned bus service by Kerala State Road Transport Corporation (KSRTC) will operate from Thiruvananthapuram, Cochin and Karipur International airports to the nearest cities. The Minister for Transport, A K Saseendran will inaugurate the service at Thiruvananthapuram Airport today by 4.30 pm. The Fly Bus will operate every 45 minutes round the clock from the premier airport of the State in the capital to East Fort and Thampanoor, every 30 minutes from Cochin international airport in Nedumbaserry ... Read more

ആനത്തലയോളം സ്നേഹം .. ആനവണ്ടിയുടെ സ്നേഹ ഗാഥകൾ…

കെഎസ്ആർടിസി എന്നാൽ യാത്രക്കാരെ കണ്ടാൽ അവരെ കയറ്റാതെ ചീറിപ്പാഞ്ഞ വാഹനം, വെള്ളാന വണ്ടി എന്നൊക്കെ ജനങ്ങൾ ആക്ഷേപിച്ച കാലം മാറുന്നു. ആനവണ്ടി ഇന്ന് ആനയോളം വലുപ്പമുള്ള സ്നേഹത്തിന്റെ പ്രതീകമാണ്. സ്ഥിരമായി യാത്ര ചെയ്ത ചങ്കു വണ്ടിയെ മറ്റൊരു ഡിപ്പോയിലേക്കു മാറ്റുന്നതിനെതിരെ ട്രാൻസ്‌പോർട് അധികൃതരോടുള്ള പെൺകുട്ടിയുടെ പരാതി സോഷ്യൽ മീഡിയയിൽ വൈറലായത് അടുത്തിടെയായിരുന്നു. ഇതേതുടർന്ന് എംഡി ടോമിൻ ജെ തച്ചങ്കരി ഇടപെട്ട് ആ വണ്ടിയെ വീണ്ടും പഴയ ഡിപ്പോയിലയച്ചതും ചങ്കുവണ്ടി എന്ന് പേരിട്ടിട്ടും ഏറെ നാളായില്ല. ഒറ്റപ്പെട്ട ചില മോശത്തരങ്ങൾ ചില ജീവനക്കാരിൽ നിന്ന് ഇപ്പോഴും തുടരുന്നെങ്കിലും ആനവണ്ടി ആളാകെ മാറിയിട്ടുണ്ട്. ജനങ്ങൾ എന്ന പാപ്പാന് മുന്നിൽ അനുസരണയുള്ള കൊമ്പനായി മാറുകയാണ് കെഎസ് ആർടിസി. എംഡി മുതൽ ജീവനക്കാർ വരെ ഇപ്പോൾ നല്ലതേ കേൾപ്പിക്കുന്നുള്ളൂ. അത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിൽ നേരത്തെ മുതൽ സജീവമാണ് ആലപ്പുഴയിലെ കണ്ടക്ടർ ഷെഫീഖ് ഇബ്രാഹിം. കടുത്ത ആനവണ്ടി പ്രേമിയും ലഹരി വിരുദ്ധ പ്രവർത്തകനുമായ ഷെഫീഖ് ഇബ്രാഹിം ... Read more

കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു

കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിന്‍ തച്ചങ്കരിയാണ് ആശയത്തിനു പിന്നില്‍. പാട്ടിനുള്ള ഈണം അദ്ദേഹം തയാറാക്കി. അതിനനുസരിച്ചു വരികളെഴുതാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. മികച്ച വരികള്‍ തിരഞ്ഞെടുത്തു കെഎസ്ആര്‍ടിസി ജീവനക്കാരായ ഗായകരെക്കൊണ്ടുതന്നെ പാടിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തി പാട്ട് ദൃശ്യവല്‍ക്കരിക്കും. ചങ്ക് ബസും, കുട്ടിയെ എടുത്തുനിന്ന യാത്രക്കാരിക്കു സീറ്റ് നല്‍കി തറയിലിരുന്ന വനിതാ കണ്ടക്ടറും, പാതിരാത്രിയില്‍ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസുമൊക്കെ പാട്ടില്‍ കഥാപാത്രങ്ങളാകും. പാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊബൈലുകളിലെ റിങ് ടോണും കോളര്‍ ടോണുമാകും.