Tag: Tiger Census
വേനല്‍ക്കാല കടുവാ കണക്കെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി
ആനമല ടൈഗര്‍ റിസര്‍വില്‍ വേനല്‍ക്കാലത്ത് കടുവകളുടെ കണക്കെടുപ്പ് നടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആരംഭിച്ചു. രാജ്യവ്യാപകമായി നടക്കുന്ന വേനല്‍ക്കാല കടുവ കണക്കെടുപ്പിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്. രാജ്യത്തെ കടുവ സംരക്ഷണ പരീശീലന കേന്ദ്രമായ ആനമല ടൈഗര്‍ റിസര്‍വിലെ അട്ടക്കട്ടിയിലാണ് പരിശീലനം. വേനല്‍ക്കാലത്തെ കടുവകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തുന്ന രീതി, മരങ്ങളിലെ പാടുകള്‍, ഇരകളുടെ സാന്നിധ്യം എന്നിവയില്‍ നിന്നും കടുവകളെ തിരിച്ചറിയുന്ന രീതി എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ഡിഎഫ്ഒ മാരിമുത്തു, റിട്ട. റെയ്ഞ്ച് ഓഫീസര്‍ പനിനീര്സെല്വം, റെയ്ഞ്ച് ഓഫീസര്‍ തങ്കരാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഫീല്‍ഡ് ഡയറക്ടര്‍ ഗണേഷ് കുമാര്‍ പ്ലാനിങ് ചാര്‍ട്ട് തയ്യാറാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. 20ന് തുടങ്ങുന്ന വേനല്‍ക്കാല കടുവ കണക്കെടുപ്പ് മണ്‍സൂണ്‍ സീസണും കഴിഞ്ഞ് നവംബര്‍ വരെ നീണ്ടു നില്ക്കും. ചിന്നാര്‍ വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന അമരാവതി, ഉദുമല, വാല്‍പ്പാറ, മാനമ്പള്ളി, പൊള്ളാച്ചി എന്നിങ്ങനെ വിവിധ റെയ്ഞ്ചുകളിലെ വനം വകുപ്പ് ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയത്. ... Read more