Tag: Ticket Booking
കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ്ങിനു പുതിയ സൈറ്റ്
കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൈറ്റ് മുന്‍ കരാറുകാര്‍ അറിയിപ്പിലാതെ സേവനം നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസി പുതിയ പേരില്‍ വെബ്സൈറ്റ് തുടങ്ങി. www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകള്‍ വഴിയായിരിക്കും ഇനി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്. നേരത്തേ, കെല്‍ട്രോണ്‍ വഴി കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കരാര്‍ എടുത്തിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് www.ksrtconline.com എന്ന സൈറ്റിലെ സേവനം നിര്‍ത്തിയത്. ഓണ്‍ലൈന്‍ റിസര്‍വേഷനുളള കമ്മിഷന് കൂടുതലാണെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ കെല്‍ട്രോണുമായുള്ള കരാര്‍ കെഎസ്ആര്‍ടിസി അവസാനിപ്പിച്ചിരുന്നു. പുതിയ കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു. പുതിയ കമ്പനിയുടേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ റിസര്‍വേഷന്‍ നടത്താമെന്ന് ഊരാളുങ്കല്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഈടാക്കിയ അമിത തുക തിരികെ നല്‍കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെടുകയായിരുന്നു. കരാര്‍ തുടര്‍ന്നു ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഊരാളുങ്കല്‍ വെബ് വിലാസം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്, ഇന്നലെ പകല്‍ മുഴുവന്‍ കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുടങ്ങി.
ടിക്കറ്റ് ഉറപ്പിക്കാമോ? സാധ്യത റെയില്‍വേ പ്രവചിക്കും
യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ വെയിറ്റിങ് ലിസ്റ്റിലാണെങ്കിലും ടിക്കറ്റ് കണ്ഫോമാകുമോ ഇല്ലയോ എന്നതിന്റെ സാധ്യതയും ഇനി റെയില്‍വേ തന്നെ നല്‍കും. കണ്‍ഫോം ആകാനുള്ള സാധ്യത എത്ര ശതമാനമാണ് എന്ന് അറിയാനുള്ള അല്‍ഗരിതവും ബുക്കിങ് സൈറ്റില്‍ തന്നെ റെയില്‍വേ ഉള്‍പ്പെടുത്തി. അതായത് ഇനി ടിക്കറ്റ് കണ്‍ഫോം ആകാനുള്ള സാധ്യത കണക്കിലാക്കി ബുക്ക് ചെയ്യാനുള്ള സൗകര്യം ഐ ആര് സി ടി സിയുടെ പരിക്ഷ്ക്കരിച്ച വെബ് സൈറ്റില്‍ ഉണ്ടാവും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത പുതിയ അല്‍ഗരിതം ഉപയോഗിച്ചാണ് ടിക്കറ്റ് കണ്ഫോമാകാന് എത്രത്തോളം സാധ്യതയുണ്ടെന്ന് കണക്കാക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിന്റെ രീതികള്‍ വിശകലനം ചെയ്ത് ഇത്തരത്തില്‍ സാധ്യത പ്രവചിക്കുന്ന രീതി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ ആശയത്തിലൂടെയാണ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് യാഥാര്‍ഥ്യമാക്കിയത്. പുതുക്കിയ വെബ്സൈറ്റിലൂടെ വളരെ ലളിതമായി ട്രെയിന്‍ വിവരങ്ങള്‍ കണ്ട്്പിടിക്കാം. ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കാനായി ലോഗിന്‍ ചെയ്യേണ്ട എന്നതും പുതിയ സവിശേഷതയാണ്. നിലവിലെ പരിഷ്ക്കരിച്ച ... Read more