Tag: Thrissur
Union Ministry of Tourism to organize ‘Cultural Festival of India’ in Kerala
To give a boost to the flood-ravaged tourism industry of the state, the Union Ministry of Tourism will organize a ‘Cultural Festival of India’ at Thekkinkadu Maidanam, Thrissur and Amal Jyothi Engineering College, Kanjirappally. The festival at Thrissur, the cultural capital of Kerala, will be held on February 23, 2019. Art forms of 10 states, including Kerala will be staged on the occasion, in which around 150 artists from different parts of the state are expected to participate. The cultural festival of India event will be held at Amal Jyoti College on February 24, 209. “The tourism industry in Kerala ... Read more
Kerala calls back globetrotters; Munnar is all bright and sunny
The sun shines over the God’s Own Country, not knowing about the Indian Meteorological Department’s (IMD) weather warning issued across the state sighting chances of incessant rains. However, looking at the clear sky, the IMD withdrew red alert for rains and landslides across Kerala, which they had issued earlier this week. The IMD had predicted excessive rainfall across Kerala, followed by which red alert have been issued in Palakkad, Thrissur and Idukki districts of Kerala. However, with the IMD withdrawing the warning, the red alerts issued in these districts were also withdrawn. The district administration has banned all tourism-related activities and imposed ... Read more
തൃശൂരിന്റെ സ്വന്തം പൈതൃക മ്യൂസിയം
ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍, മഹാശിലയുഗ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍, പൈതൃക വസ്തുക്കളുടെയും നാടന്‍ കലകളുടെയും ശേഖരം, സൗന്ദര്യവല്‍ക്കരിച്ച കൊട്ടാരം വളപ്പ്.തേച്ചു മിനുക്കിയ കൊട്ടാരവും പുതിയ കാഴ്ചകളും അനുഭവങ്ങളുമായി നവീകരിച്ച തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി. സംസ്ഥാന സര്‍ക്കാര്‍ പൈതൃക മ്യൂസിയങ്ങള്‍ സംരക്ഷിച്ചു നവീകരിക്കുന്നതിന്റെ ഭാഗമായാണു കൊല്ലങ്കോട് രാജവംശത്തിന്റെ വേനല്‍ക്കാലവസതിയായിരുന്ന കൊട്ടാരം പുരാവസ്തുവകുപ്പു നവീകരിച്ചത്. തൃശൂരിന്റെ പൈതൃകവും സംസ്കാരവും ഒത്തുചേരുന്ന ഇടമായി ചെമ്പുക്കാവിലെ ജില്ലാ പൈതൃക മ്യൂസിയം മാറിക്കഴിഞ്ഞു. കൊല്ലങ്കോട് ഹൗസ് കൊല്ലങ്കോട് രാജവംശത്തിലെ അവസാനരാജാവായിരുന്ന വാസുദേവരാജ 1904-ല്‍ മകള്‍ക്കുവേണ്ടി പണികഴിപ്പിച്ചതാണു ചെമ്പുക്കാവിലെ ‘കൊല്ലങ്കോട് ഹൗസ്’ എന്നറിയപ്പെടുന്ന കൊട്ടാരം. 1975-ല്‍ കേരള പുരാവസ്തുവകുപ്പ് കൊട്ടാരം ഏറ്റെടുത്തു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇന്‍ഡോ-യൂറോപ്യന്‍ ശൈലിയില്‍ പണികഴിപ്പിച്ച കൊട്ടാരം ബ്രിട്ടീഷുകാരുടെ സഹായത്തോടെയാണു പൂര്‍ത്തീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതിചെയ്ത ഇറ്റാലിയന്‍ മാര്‍ബിളും ടൈല്‍സും ഉപയോഗിച്ചാണു തറകള്‍ നിര്‍മിച്ചിരിക്കുന്നത്. മരങ്ങളുപയോഗിച്ച് പൂര്‍ത്തീകരിച്ച മേല്‍ക്കൂരയും കൊട്ടാരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. കൊല്ലങ്കോട് രാജാക്കന്മാരുടെ സ്വകാര്യശേഖരത്തിലെ വസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശ്രീമൂലം ... Read more
തൃശ്ശൂര്‍ ഗഡീസിന്റെ സ്വന്തം ഷേക്സ്പിയര്
അക്ഷരങ്ങള്‍ കൊണ്ട് അനശ്വരനായ വിഖ്യാത എഴുത്തുകാരന് ഷേക്സ്പിയറും തൃശ്ശൂരും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍. തൃശ്ശൂര്‍ ഗഡികള് പറയും പിന്നെ നമ്മുടെ പറവട്ടാനിയിലെ ‘ദ് കഫേ ഷേക്സ്പിയര്’ കണ്ടാല്‍ അറിയില്ലേ ഷേക്സ്പിയര് മ്മടെ സ്വന്തം ഗഡിയാണെന്ന്. ഷേക്സ്പീരിയന്‍ ഓര്‍മ്മകള്‍ നിറഞ്ഞ് നില്ക്കുന്ന ദ് ഷേക്സ്പിയര് കഫേ പറവട്ടാനിയില്‍ പ്രവര്‍ത്തനം തുടങ്ങി. എന്‍ജിനിയറിങ് ബിരുദധാരികളായ ഹരീഷ് ശിവദാസും സുഹൃത്തുകളുമാണ് ഷേക്സ്പിയര് കഫേയുടെ ശില്‍പികും അണിയറ പ്രവര്‍ത്തകരും. കഫേയുടെ വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ കാണുന്ന ഓരോ ഇടങ്ങള്‍ക്കും ഷേക്സ്പിയര് രചിച്ച അനശ്വര നാടകങ്ങളുടെ പേരാണ്. കുടുംബവുമായി സായാഹ്നം മനോഹരമാക്കാന്‍ എത്തുന്നവര്‍ക്ക് പ്രധാന ഹാളില്‍ ഫെസ്റ്റിവല്‍ വിഭാഗവും കുട്ടികള്‍ക്കായി ഗെയിംസ് വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സൂപ്പര്‍ ഹീറോസിന്റെ കൂടെ ഫോട്ടോ സെഷനും ആകാം. ഷേക്സ്പിയര് രചിച്ച നാടകങ്ങളിലെ കഥാപാത്രങ്ങള്‍ ഇവിടെ അദ്ഭുതപ്പെടുത്തിക്കൊണ്ടു വേഷംകെട്ടി നടക്കുന്നതായി തോന്നും. സിനിമാ ഭ്രാന്തന്മാര്ക്കായി വിവിധ ഭാഷകളിലെ സിനിമാ ശേഖരമാണു മറ്റൊരു ആകര്‍ഷണം. ബര്‍ഗര്‍, സാന്‍വിച്ച്, ഷേക്ക് എന്നിവയൊക്കെ ഇവിടെ ... Read more
Vanchikulam to be converted as an eco-friendly park
Vanchikulam freshwater lake was once a busy waterway connecting Thrissur and Kochi. However, the waterway lost all its prominence with the arrival of Shoranur-Kochi rail line and NH47, and soon turned out into a waste dumping yard. Now, Thrissur Corporation and Tourism Department has made plans to restore the waterway and convert it into a tourism hub. The inauguration of first phase works was done recently by Tourism Minister Kadakampally Surendran. The construction works will be headed by the Kerala State Nirmithi Kendra. The plan is to revive Vanchikulam as an eco-friendly park with solar lighting system. A walkway, cycle track, ... Read more
ഫ്രീഡം മെലഡിയുമായി വിയ്യുര്‍ ജയില്‍
അന്തേവാസികള്‍ക്കായി നിരവധി നൂതന പദ്ധതികള്‍ ആവിഷ്കരിച്ച വിയ്യുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇനി റേഡിയോ സംപ്രേക്ഷണവും. ഇതിനായി ഫ്രീഡം മെലഡി എന്ന പേരില്‍ ഒരുക്കിയ ജയില്‍ റേഡിയോ സ്റ്റേഷന് സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. പ്രതിദിനം ഒരു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന റേഡിയോ സംപ്രക്ഷണത്തില്‍ ജയില്‍ അന്തേവാസികളാണ് റേഡിയോ ജോക്കികളായി പ്രവര്‍ത്തിക്കുക. വിയൂര്‍ ജയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂസിക് ബാന്‍ഡ് സംരംഭത്തിന് നേതൃത്വം നല്‍കും. ഇതോടെ ജയിലിലെ 800 അന്തേവാസികള്‍ക്ക് റേഡിയോ ആസ്വാദനത്തിന് അവസരം ലഭിക്കും. ഇതിനായി ജയിലിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേക സ്പീക്കറുകളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഉച്ചക്കു ശേഷമുള്ള ഒരു മണിക്കൂറാണ് പരിപാടികള്‍ക്കായി നീക്കി വച്ചിട്ടുള്ളത്. ഇതില്‍ ഇഷ്ടഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശ്രുതിലയം, ജയിലുമായി ബന്ധപ്പെട്ട അറിയിപ്പുകള്, മറ്റ് പ്രധാന വാര്‍ത്തകള്‍, നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം, കോടതി വിധികള്‍, സിനിമാ നിരൂപണം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്തേവാസികളുടെ കലാപരമായ കഴിവുകള്‍ വര്‍ധിപ്പക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജയില്‍ ... Read more
പാളത്തില്‍ അറ്റകുറ്റപണി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കറുകുറ്റിക്കും കളമശേരിക്കുമിടയില്‍ പാളം മാറ്റാനും അറ്റകുറ്റപ്പണികള്‍ക്കുമായി റെയില്‍വേ ഗതാഗത നിയന്ത്രണം തുടങ്ങി. രണ്ടര മണിക്കൂറോളം തെക്കോട്ടുള്ള പാതയില്‍ ഗതാഗതം നിര്‍ത്തുകയും പലയിടത്തായി നാലു മണിക്കൂര്‍ നിയന്ത്രിക്കുകയും ചെയ്യും. ജൂണ്‍ 15 വരെയാണു അറ്റകുറ്റപ്പണികള്‍ നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗതാഗതം മുടങ്ങില്ല. രാത്രി 7.45 മുതല്‍ 11.45 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. ഈ സമയം തെക്കോട്ടു വണ്ടികള്‍ കുറവാണ്. ദീര്‍ഘദൂര വണ്ടികള്‍ പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലാണു പിടിച്ചിടുന്നത്. പതിനഞ്ചു കിലോമീറ്റര്‍ ദൂരം പാളം, സ്ലീപ്പര്‍, മെറ്റല്‍ എന്നിവ മാറ്റുന്ന ജോലിയാണു നടത്താനുള്ളത്. പല ട്രെയിനുകളുടെയും സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാത്രി 9.25നുള്ള ചെന്നൈ എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയാണു പുറപ്പെടുന്നത്. ഗുരുവായൂര്‍ പാസഞ്ചറിന്റെ സമയത്തിലും നിയന്ത്രണമുണ്ട്. എന്നാല്‍ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ മൂലം റെയില്‍വേയുടെ സമയക്രമം താളം തെറ്റിയതു യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച എന്ജിന് തകരാറു കാരണം ട്രെയിന്‍ പിടിച്ചിട്ടതു യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമാണു സമ്മാനിച്ചത്. ആലപ്പുഴയില്‍നിന്നു രാവിലെ പുറപ്പെട്ട ധന്‍ബാദ് എക്സ്പ്രസാണ് ... Read more
സാമ്പിള്‍ വെടിക്കെട്ടിനൊരുങ്ങി പൂരനഗരി
കരിമരുന്ന് കലയുടെ മാജിക്കിനായി പൂരനഗരി ഒരുങ്ങി കഴിഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വെടിക്കെട്ടാണ് നടത്തുക. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്സ്പ്ലോസീവ് വകുപ്പിന്റെ അനുമതി കിട്ടിയതായി ദേവസ്വങ്ങള്‍ അറിയിച്ചു. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രിഏഴിന് തുടങ്ങും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തിരികൊളുത്തും. ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. വര്‍ണ അമിട്ടുകളുടെ ആഘോഷമായി മാറുന്ന സാമ്പിള്‍ ഒരു മണിക്കൂറിലേറെ കസറും. ഒരേ നാട്ടുകാരായ സജിയും ശ്രീനിവാസനും കമ്പക്കെട്ട് പ്രയോഗത്തില്‍ അനുഭവസമ്പന്നരാണ്. കഴിഞ്ഞ വര്‍ഷം അമിട്ടില്‍ ‘പുലിമുരുകനും’, ‘ബാഹുബലിയും അവതരിപ്പിച്ച് ആസ്വാദകരുടെ ആരവേമറ്റുവാങ്ങിയ ഇരുവിഭാഗവും ഇക്കുറിയും ഫാന്‍സി ഇനങ്ങളിലും മികവുകാട്ടും. തിരുവമ്പാടിക്കു വേണ്ടി സജി കുണ്ടന്നൂര്‍ ഒരേ നിറത്തില്‍ത്തന്നെ ... Read more
പൂരങ്ങളുടെ പൂരത്തിന് കൊടിയേറി
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമിട്ട് പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. പാറമേക്കാവിൽ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണ് പൂരം. 23ന് സാംപിൾ വെടിക്കെട്ട് നടക്കും. ചമയപ്രദർശനവും അന്നുതന്നെ ആരംഭിക്കും. എല്ലാ പൂരപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന പൂരം വെടിക്കെട്ടിന് സർക്കാർ അനുമതി നൽകി. സാംപിള്‍ വെടിക്കെട്ട് നടക്കുന്ന 23നു തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നും പൂരപ്രേമികളും വിനോദസഞ്ചാരികളും തൃശൂര്‍ എത്തും. പൂരത്തിന്റെ മുന്നോടിയായി നടക്കുന്ന പൂരം എക്സിബിഷന് വടക്കുനാഥ ക്ഷേത്ര നഗരിയില്‍ തുടങ്ങി. ലാലൂർ കാർത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതിക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതിക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവയാണു പൂരത്തിനു നേതൃത്വം നല്കുന്ന ഘടകക്ഷേത്രങ്ങൾ.
അവധിക്കാലം: ടൂറിസം പാക്കേജുകളുമായി തൃശൂര്‍ ഡിടിപിസി
വേനലവധിക്കാലം അടിച്ചുപൊളിക്കാൻ തൃശൂര്‍ ജില്ലാ ടൂറിസം ഡിപ്പാര്‍ട് മെന്റ് വിവിധ ടൂറിസം പാക്കേജുകള്‍ അവതരിപ്പിച്ചു. മസിനഗുഡി–ഊട്ടി, ഇക്കോട്രിപ്പ്, പറമ്പിക്കുളം വൈൽഡ് ലൈഫ് സഫാരി, തെന്മല ഇക്കോ സഫാരി, വയനാട്, മുസിരിസ് ഹെറിറ്റേജ് ടൂർ, കായല്‍ യാത്ര, മൂന്നാർ ഹിൽ യാത്ര, രാമേശ്വരം ധനുഷ്കോടി യാത്ര, പഴനിയാത്ര, കടൽയാത്ര, മൂകാംബിക–മുരുഡേശ്വർ–ഉഡുപ്പി, ആലപ്പുഴ സഞ്ചാരം എന്നിവയാണു പ്രധാന പാക്കേജുകൾ. മസിനഗുഡി– ഊട്ടി നാടുകാണി ചുരത്തിലൂടെയാണ് യാത്ര. നിലമ്പൂർ തേക്ക് മ്യൂസിയം, മുതുമല ടൈഗർ റിസർവ്, ഊട്ടിയിലെ നീഡിൽ റോക്ക്, ഷൂട്ടിങ് പോയിന്റ്, ബോട്ടിങ്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിക്കും. ഭക്ഷണം, താമസം, യാത്ര, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ ഒരാൾക്കു 4,335 രൂപയാണു ചാർജ്. വയനാട് വയനാട് സഫാരിയിൽ താമരശ്ശേരി ചുരം, പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, വയനാട് മ്യൂസിയം, തോൽപ്പെട്ടി ജീപ്പ് സഫാരി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുരസാഗർ ഡാം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. താമസം, ഭക്ഷണം, എന്നിവയുൾപ്പെടെ 3250 രൂപയാണു ചാർജ്. ... Read more
പ്രകൃതിയെ അറിഞ്ഞു പാടവരമ്പിലൂടെ നടക്കാം: പദ്ധതിയൊരുക്കി ടൂറിസം വകുപ്പ്
ചാലക്കുടി: കോള്‍പാടങ്ങളെയും ദേശാടനകിളികളെയും ടൂറിസവുമായി ബന്ധപെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി ഒരുക്കുന്നു. ആതിരപ്പള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി എന്നീ വകുപ്പിന്റെ കീഴിലുള്ള സ്ഥലങ്ങളെയാണ് ഡി എം സിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കോള്‍ ലാന്‍ഡ് ടൂറിസം പാക്കേജ് ആരംഭിക്കും. ജില്ലയിലെ ദേശാടനകിളികള്‍ എത്തുന്ന കോള്‍പാടങ്ങളിലൂടെ നടത്തുന്ന യാത്ര ആണ് ഇതില്‍ പ്രധാനം. രാവിലെ 7ന് ചാലക്കുടി പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 7.30ന് തൃശൂര്‍ ജില്ലാ ടൂറിസം ഓഫീസില്‍ എത്തും. തുടർന്ന് ദേശാടനക്കിളികളെയും നാടൻ കിളികളെയും കണ്ടും വയൽക്കാറ്റേറ്റും പ്രദേശത്തെ നാടൻ ചായക്കടയിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ചുമുള്ള യാത്ര. അതു കഴിഞ്ഞാൽ ചേറ്റുവയിലേക്ക്. അവിടെ കായലിനോട് ചേർന്നുള്ള ടൂറിസം വകുപ്പിന്റെ ഭക്ഷണശാലയിൽ ഉച്ചഭക്ഷണം. ചേറ്റുവ കായലും കനോലി കനാലും ചേരുന്ന, പക്ഷികളുടെ പറുദീസയായ കണ്ടൽക്കാടുകൾക്കിടയിലൂടെ രസകരമായ ബോട്ടിങ്ങാണ് പിന്നീടുള്ളത്.ഗൈഡിന്റെ സേവനവുമുണ്ടാകും. തുടർന്നു ചാവക്കാട് ബീച്ചിലെത്തും.ഇവിടെ പട്ടം പറത്തി കടൽത്തീരനടത്തം. രാത്രി എട്ടിനു ചാലക്കുടിയിൽ തിരിച്ചെത്തും. 850 രൂപയാണ് യാത്രാനിരക്ക്. ബുക്കിങ് ... Read more
സിനിമ താരം ഭാവന വിവാഹിതയായി
തൃശൂര്‍: തെന്നിന്ത്യന്‍ സിനിമാ താരം ഭാവന വിവാഹിതയായായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കന്നട സിനിമാ നിര്‍മാതാവ് നവീന്‍ താലി ചാര്‍ത്തി. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ബന്ധുക്കള്‍ക്കും സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം വിരുന്നുസല്‍ക്കാരമുണ്ട്. ബംഗ്ലൂരുവിലെ നവീന്റെ ബന്ധുക്കള്‍ക്ക് പിന്നീട് വിവാഹ സല്‍ക്കാരം നടത്തും.
കുതിരാൻ വരെ പോയാലോ? തുരങ്കവും കാണാം … വിസ്മയക്കാഴ്ചകളും നുകരാം
തൃശൂർ -പാലക്കാട് ദേശീയപാതയിൽ വടക്കാഞ്ചേരിക്ക് സമീപമാണ് വിസ്മയം തീർക്കുന്ന കുതിരാൻ തുരങ്കം