Tag: thrissur pooram 2018
ഇവരുടേയും കൂടിയാണ് പൂരം….
പൂരം കഴിഞ്ഞു പൂരപറമ്പില്‍ നിന്നും രണ്ട് ദേവതമാരും ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്ത കൊല്ലമെന്ന് പറഞ്ഞ് പൂരപ്രേമികളും.പൂരാവേശം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിട്ട് കൊല്ലങ്ങളായി. പൂരപ്രേമികളും ആനപ്രേമികളും നിറഞ്ഞ ആള്‍ക്കൂട്ടത്തിന് നടുവില്‍ നാം തിരിച്ചറിയാതെ പോകുന്നു ചില മുഖങ്ങള്‍. അങ്ങനെ ചില മുഖങ്ങള്‍ ഉണ്ടിവിടെ. തന്റെ പ്രിയപ്പെട്ട ഗജപുത്രന്മാര്‍ക്കു കഴിക്കാന്‍ പഴമോ മറ്റോ ചെറിയൊരു പൊതിയില്‍ കരുതി അവരെ തൊട്ടും തലോടിയും നമസ്‌ക്കരിച്ചും പൂരപ്പറമ്പുകളില്‍ സ്ഥിരം സാന്നിധ്യമായ മുഖങ്ങള്‍. വര്‍ഷങ്ങളായി മുടക്കം കൂടാതെ ദേവകിയമ്മയും, ടൈറ്റസേട്ടനും പല പൂരങ്ങള്‍ക്കും നിറസാന്നിധ്യമാണ്. ഈ കൊല്ലത്തെ തൃശ്ശൂര്‍പൂരത്തിന് ദേവകിയമ്മ തിരുവമ്പാടി ചന്ദ്രശേഖരനെ തൊട്ട് നമസ്‌കരിക്കുന്ന ചിത്രമാണിത്. പൂരലഹരിയില്‍ മുഴുകി നില്‍ക്കുന്ന ടൈറ്റസേട്ടന്‍ ടൈറ്റസേട്ടനെ പോലെ ദേവകിയമ്മയെ പോലെ ഒരുപാടുപേരുണ്ട് നമ്മുടെ കണ്ണില്‍പ്പെടാത്തവര്‍ ഒരു ആയുഷ്‌ക്കാലത്തിന്റെ ഏറിയപങ്കും പൂരപ്പറമ്പുകളില്‍ വൃശ്ചിക മഞ്ഞും മേടച്ചൂടും ഏറ്റുവാങ്ങി മേളത്തിന് താളം പിടിച്ചും കരിയുടെ നിഴല്‍പ്പറ്റിയും കരിമരുന്നിന്റെ പുക ശ്വസിച്ചും ആര്‍ക്കും പിടികൊടുക്കാത്തവര്‍. ആരോടും പരാതിയോ പരിഭവമോ പറയാത്തവര്‍. അവരുടെ ... Read more
ആഘോഷപ്പൂരം തുടങ്ങി
പൂരങ്ങളുടെ പൂരം ഇന്ന്. പൂരത്തിലലിയാന്‍ ആയിരങ്ങളാണ് വടക്കുനാഥന്‍റെ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ ഏഴുമണിക്ക് കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരാഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഘടകപൂരങ്ങളുടെ വരവു തുടങ്ങി. 11.30ന് പഴയ നടക്കാവിൽ മഠത്തിനുള്ളില്‍നിന്നും പഞ്ചവാദ്യം വരവ് നടക്കും. കോങ്ങാട് മധുവാണ് പഞ്ചവാദ്യത്തിന്‍റെ പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം അരങ്ങേറും. രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം അരങ്ങേറും. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകീട്ട് അഞ്ചരയാകുമ്പോള്‍ തെക്കേഗോപുരനടയിൽ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. കുടമാറ്റത്തിന് ഇരുവിഭാഗത്തിന്‍റെയും 15 ഗജവീരന്മാര്‍ മുത്തുക്കുടകളും ചൂടി അണിനിരക്കും. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്‍റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. രാത്രിപ്പൂരം ഒരുമണിവരെ തുടരും. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട്. നാളെ രാവിലെ മുതല്‍ പകല്‍പ്പൂരം തുടങ്ങും. തുടര്‍ന്ന് ദേവിമാര്‍ യാത്ര പറയുന്ന ഉപചാരം ചൊല്ലലോടെ ശ്രീമൂല സ്ഥാനത്ത് ഈ വര്‍ഷത്തെ ... Read more
പൂരം പ്രേമികളെ തൃശ്ശൂര്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസിയും
പൂരങ്ങളുടെ പൂരം കാണാനെത്താന്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സുകളും. തൃശൂര്‍ ജില്ലയ്ക്കകത്തും മറ്റു ജില്ലയിലുമുള്ള പൂരം പ്രേമികളെ വടക്കുനാഥന്‍റെ അടുത്തെത്തിക്കാനാണ് ഇത്തവണ കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുന്നത്. കോഴിക്കോട്, നിലമ്പൂർ, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നു പൂരം സർവീസുകൾ നടത്തും. നാളെ രാവിലെ പത്തുമുതലാണ് പ്രത്യേക ബസ്സുകള്‍ ഓടിത്തുടങ്ങുക. ഉച്ചയോടെ ഇവ തൃശൂരിലെത്തും. 26നു പുലര്‍ച്ചെ വെടിക്കെട്ടു കഴിഞ്ഞാലുടൻ തിരികെ ഇതേ റൂട്ടുകളിലേക്ക് മടക്ക സർവീസുകളുണ്ട്. തൃശൂർ ഡിപ്പോയിലെ 750 ബസുകളും സർവീസ് നടത്താനായി അറ്റകുറ്റപ്പണി നടത്തി ഒരുക്കിയിട്ടുണ്ടെന്ന് സോണൽ ഓഫിസർ കെടി സെബി പറഞ്ഞു. ജീവനക്കാരെയും ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ നിർദേശപ്രകാരമാണു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് മാനത്തുപൊട്ടുന്നത് മാത്രം കാണാം
തൃശ്ശൂര്‍ പൂരം വെടിക്കെട്ടു കാണാൻ കാണികൾക്കു സൗകര്യമുണ്ടാകില്ല. വെടിക്കെട്ടു നടക്കുന്ന രാഗം തിയേറ്റർ മുതൽ നായ്ക്കനാൽ വരെ ആരെയും നിൽക്കാൻ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. ആദ്യമായാണു ഇത്തരമൊരു നടപടി. ഡിജിപി ആവശ്യപ്പെട്ടതിനെ തുടർന്നാണിതെന്നും ഇനി ചർച്ച ചെയ്യില്ലെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു. ഫലത്തിൽ കാണികളില്ലാതെ വെടിക്കെട്ടു നടക്കുന്ന അവസ്ഥയായി. വെടിക്കെട്ട് അവസാനിക്കുന്ന ഫിനിഷിങ് പോയന്‍റ് ഒഴിച്ചുള്ള സ്ഥലങ്ങളില്‍ കാണികളെ അനുവദിച്ചിരുന്നു. അതു വേണ്ടെന്നാണു പൊലീസ് തീരുമാനം. കുടമാറ്റത്തിനു രണ്ടു വിഭാഗത്തിന്‍റെയും ഇടയിൽ കാണികളെ നിർത്താതിരിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇതു ജനകീയ സമ്മർദ്ദത്തെത്തുടർന്ന് പൊലീസ് ഒഴിവാക്കി.