Tag: thondimuthalum driksakshiyum
ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു: ഫഹദ് നടന്, മഞ്ജുവാര്യര്‍ നടി
നാല്‍പ്പത്തി ഒന്നാമത് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം നേടി. ജയരാജാണ് സംവിധായകന്. ഫഹദ് ഫാസിലാണ് മികച്ച നടന്. മഞ്ജുവാര്യരാണ് മികച്ച നടി. സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്നം പുരസ്ക്കാരത്തിന് സംഗീത സംവിധായകന് എംകെ അര്ജുനന് മാസ്റ്റര്‍ അര്‍ഹനായി. അഭിനയത്തികവിനുള്ള ക്രിട്ടിക്സ് റൂബി ജൂബിലി പുരസ്ക്കാരം നടന് ഇന്ദ്രന്‍സിനാണ്. ചലച്ചിത്രപ്രതിഭാ പുരസ്ക്കാരത്തിന് സംവിധായകന് ബാലു കിരിയത്ത് നടന് ദേവന് എന്നിവര്‍ അര്‍ഹരായി. തൊണ്ടിമുതലിനു തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച ചിത്രത്തിന്റെ സംവിധായകന് ദിലീഷ് പോത്തനാണ്. മികച്ച രണ്ടാമത്തെ ചിത്രം ആളൊരുക്കവും നടന് ടോവിനോ തോമസും നടി ഐശ്വര്യ ലക്ഷ്മിയുമാണ്. മികച്ച ഗായികയ്ക്കുള്ള പുരസ്ക്കാരം ജ്യോല്‍സ്നയും ഗായകനുള്ള പുരസ്ക്കാരം കല്ലറ ഗോപനും നേടി. ഇത്തവണ 48 ചിത്രങ്ങളാണ് ക്രിട്ടിക്സ് പുരസ്ക്കാരത്തിന്റെ പരിഗണനയ്ക്കു വന്നത്.
ദേശീയ ചലച്ചിത്ര പുരസ്ക്കാരം: മലയാളത്തിനു പത്തു പുരസ്ക്കാരങ്ങള്‍
ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി മലയാളം. മികച്ച സംവിധായകൻ, ഗായകൻ, സഹനടൻ, തിരക്കഥാകൃത്ത് എന്നിവയുൾപ്പെടെ പത്തു പുരസ്കാരങ്ങളാണ് മലയാള ചിത്രങ്ങൾക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി. ബംഗാളി നടൻ റിഥി സെൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. അസമിൽനിന്നുള്ള വില്ലേജ് റോക്സ്റ്റാർസാണ് മികച്ച ചിത്രം. 2017ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്കാണ്. സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള പുരസ്കാരം നേടി. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂർ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി. ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖിൽ ... Read more