Tag: Thenmala

ഐന്തരുവി വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്

സഞ്ചാരികളുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടമാണ് ഐന്തരുവി. തെങ്കാശിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം. കുറ്റാലത്തില്‍ എത്തുന്ന എല്ലാവരും ഐന്തരുവിയും സന്ദര്‍ശിച്ചേ മടങ്ങൂ. അതിര്‍ത്തിയില്‍ നല്ല മഴ ലഭിച്ചതിനാല്‍ വെള്ളച്ചാട്ടം പൂര്‍ണതോതിലായി. മുകളില്‍ പാറയിലൂടെ ഒഴുകുന്ന വെള്ളം വലിയ അഞ്ച് വെള്ളച്ചാട്ടമായാണ് താഴേക്ക് പതിക്കുന്നത്. ഇങ്ങനെ നിരവധി സഞ്ചാരികള്‍ക്ക് ഒരുമിച്ച് കുളിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്. തമിഴില്‍ ‘ഐന്തരുവി’എന്നാല്‍ അഞ്ച് അരുവി എന്നാണര്‍ഥം. വെള്ളച്ചാട്ടം പൂര്‍ണതോതിലായതോടെ സഞ്ചാരികളുടെ തിരക്കാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയാണ് കുളിസ്ഥലം അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായി കുളിക്കാന്‍.

പാലരുവി വെള്ളച്ചാട്ടം തുറന്നു

ഫെബ്രുവരിയിൽ സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയിരുന്ന തെന്മല പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. കിഴക്കൻ മേഖലയിൽ വേനൽമഴ ശക്തിപ്പെട്ട്‌ പാലരുവി ജലപാതം പൂർവസ്ഥിതിയിലായതോടെയാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഇവിടേക്ക്‌ വന്നവരിൽ അധികവും തമിഴ്‌നാട്ടിൽനിന്നുള്ളവരായിരുന്നു. കുറ്റാലം വെള്ളച്ചാട്ടവും കണ്ടാണ് പലരും പലരുവിയിലേക്ക് വരുന്നത്. കുറ്റാലം വെള്ളച്ചാട്ടം പൂർവസ്ഥിതിയിലാവാൻ ഇനിയും തമിഴ്‌നാട്ടിൽ മഴ ലഭിക്കണം. പ്രവേശനകവാടത്തിൽനിന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള നാലുകിലോമീറ്റർ ദൂരം പാലരുവി ഇക്കോ ടൂറിസത്തിന്‍റെ വാഹനത്തിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്.

താംബരം- തെന്മല ചുറ്റി അഞ്ചുനാള്‍ പുതിയ പാക്കേജുമായി റെയില്‍വേ

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച താംബരം-കൊല്ലം റെയില്‍ പാതയുടെ വേനലവധിക്കാലത്തെ ഐ ആര്‍ സി ടി സി വിനോദ സഞ്ചാര പാക്കേജ് പ്രഖ്യാപിച്ചു. നാലു രാത്രിയും അഞ്ചു പകലും അടങ്ങിയതാണ് പാക്കേജ്. 6000 മുതലാണ് നിരക്ക്. തിങ്കളാഴ്ച്ച വൈകിട്ട് 5.30ന് താംബരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ ചൊവ്വാഴ്ച്ച രാവിലെ 5.15ന് തെങ്കാശിയിലെത്തും .തെങ്കാശിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കുറ്റാലം വെള്ളച്ചാട്ടം, മെയിന്‍ ഫാള്‍സ്, കുത്രാലനത്താര്‍ ക്ഷേത്രം എന്നിവ അന്നേ ദിവസം സന്ദര്‍ശിക്കാം. ചൊവ്വാഴ്ച രാവിലെ 5.15ന് ട്രെയിന്‍ തെങ്കാശിയിലെത്തും. കുറ്റാലം വെള്ളച്ചാട്ടം, മെയിന്‍ ഫാള്‍സ്, കുത്രാലനത്താര്‍ ക്ഷേത്രം എന്നിവ അന്നേ ദിവസം സന്ദര്‍ശിക്കാം. മൂന്നാം ദിനം ആര്യങ്കാവിലെ പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം മേഖല, കല്ലട അണക്കെട്ട് എന്നിവ സന്ദര്‍ശിക്കാം.നാലാം ദിനം അഗസത്യാര്‍ വെള്ളച്ചാട്ടം, താമര ഭരണി നദി, പാപനാശം ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചശേഷം തെങ്കാശി റെയില്‍വേ സ്റ്റേഷനിലെത്തും. അഞ്ചാം ദിവസം രാവിലെ അഞ്ചിനു താംബരം റയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തും.ഹോട്ടലിലെ മുറി ... Read more

തെന്മലയില്‍ ബോട്ട് സവാരി പുനരാരംഭിച്ചു

തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ നിര്‍ത്തിവച്ചിരുന്ന ബോട്ട് സവാരി പുനരാരംഭിച്ചു. എന്നാല്‍ വനത്തിലെ ട്രെക്കിംഗിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചിട്ടില്ല. ബോട്ടിങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രാവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സവാരി പുനരാരംഭിക്കുന്നതിന് അനുമതി ലഭിച്ചതെന്ന് ഇക്കോ ടൂറിസം അധികൃതര്‍ അറിയിച്ചു. നിലവില്‍ ആംബുലന്‍സ് ബോട്ട് ഉള്‍പ്പെടെ മൂന്ന് ബോട്ടുകളാണ് അണക്കെട്ടില്‍ സവാരി നടത്തുന്നത്. ഇതില്‍ ആംബുലന്‍സ് ബോട്ടിന് 10 സീറ്റും മറ്റു രണ്ട് ബോട്ടുകള്‍ക്ക് 25 വീതം സീറ്റുമാണുള്ളത്. സഞ്ചാരികള്‍ കുറവാണെങ്കില്‍ ആംബുലന്‍സ് ബോട്ടാണ് യാത്രയ്ക്കായി വിട്ടുനല്‍കുന്നത്. ചരക്കുസേവന നികുതിയും ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ പ്രവേശിക്കുന്നതിനുള്ള ഫീസുമടക്കം ഒരാള്‍ക്ക്‌ 245 രൂപയാണ് ഫീസ്. ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് തെന്മല അണക്കെട്ടും വനപ്രദേശങ്ങളും ഉള്‍പ്പെടുന്നത്. ഇതിനാലാണ് ഇവിടെ ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്.

തെന്‍മലയില്‍ ബോട്ട് സര്‍വീസ് നിര്‍ത്തി

തേനിയുടെ അതിര്‍ത്തിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ ഇക്കോ ടൂറിസത്തിന്റെ ബോട്ട് സവാരിക്കും, ട്രക്കിങ്ങിനും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. അണക്കെട്ടും വനപ്രദേശവും ശെന്തരുണി വസ്യജീവി സങ്കേതത്തിലാണ് ഉള്‍പ്പെടുന്നത് അതിനാലാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്.   ബോട്ടിങ്ങ് നിര്‍ത്തുന്നതിലൂടെ വനപ്രദേശത്തേക്ക് ആളുകള്‍ കടക്കുന്നത് തടയാനാണിത്. എന്നാല്‍ ബോട്ടിങ്ങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ഇക്കോ ടൂറിസം കേന്ദ്രം അധികൃതര്‍ അറിയിക്കുകയും, ബോട്ട് സവാരി പുനരാരംഭിക്കുവാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. തേനിയിലെ കാട്ടുതീയ്ക്കു പുറമേ ന്യൂനമര്‍ദംകാരണം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാമുന്നറിയിപ്പും ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ കാരണമായി. മലയോരമേഖലയിലെയും ജലാശയങ്ങളിലെയും വിനോദസഞ്ചാരം ഒഴിവാക്കണമെന്ന കളക്ടറുടെ നിര്‍ദേശവും ടൂറിസം അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മിക്കസമയത്തും അണക്കെട്ടില്‍ ശക്തമായ കാറ്റുണ്ടാകാറുണ്ട്. ഇവിടെ നടന്നുവന്നിരുന്ന മണല്‍എക്കല്‍ സര്‍വേ ശക്തമായ കാറ്റുകാരണം രണ്ടുതവണ നിര്‍ത്തിവെച്ചിരുന്നു. നിരോധനം താത്കാലികമാണെന്നും അടുത്തയാഴ്ചയോടെ ട്രക്കിങ്ങും ബോട്ട് സവാരിയും പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് ... Read more