Tag: Thenmala tourism
തെന്മലയില് ബോട്ട് സവാരി പുനരാരംഭിച്ചു
തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ നിര്‍ത്തിവച്ചിരുന്ന ബോട്ട് സവാരി പുനരാരംഭിച്ചു. എന്നാല്‍ വനത്തിലെ ട്രെക്കിംഗിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചിട്ടില്ല. ബോട്ടിങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രാവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സവാരി പുനരാരംഭിക്കുന്നതിന് അനുമതി ലഭിച്ചതെന്ന് ഇക്കോ ടൂറിസം അധികൃതര്‍ അറിയിച്ചു. നിലവില്‍ ആംബുലന്‍സ് ബോട്ട് ഉള്‍പ്പെടെ മൂന്ന് ബോട്ടുകളാണ് അണക്കെട്ടില്‍ സവാരി നടത്തുന്നത്. ഇതില്‍ ആംബുലന്‍സ് ബോട്ടിന് 10 സീറ്റും മറ്റു രണ്ട് ബോട്ടുകള്‍ക്ക് 25 വീതം സീറ്റുമാണുള്ളത്. സഞ്ചാരികള്‍ കുറവാണെങ്കില്‍ ആംബുലന്‍സ് ബോട്ടാണ് യാത്രയ്ക്കായി വിട്ടുനല്‍കുന്നത്. ചരക്കുസേവന നികുതിയും ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ പ്രവേശിക്കുന്നതിനുള്ള ഫീസുമടക്കം ഒരാള്‍ക്ക് 245 രൂപയാണ് ഫീസ്. ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് തെന്മല അണക്കെട്ടും വനപ്രദേശങ്ങളും ഉള്‍പ്പെടുന്നത്. ഇതിനാലാണ് ഇവിടെ ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്.
തെന്മലയില് ബോട്ട് സര്‍വീസ് നിര്‍ത്തി
തേനിയുടെ അതിര്‍ത്തിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ ഇക്കോ ടൂറിസത്തിന്റെ ബോട്ട് സവാരിക്കും, ട്രക്കിങ്ങിനും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. അണക്കെട്ടും വനപ്രദേശവും ശെന്തരുണി വസ്യജീവി സങ്കേതത്തിലാണ് ഉള്‍പ്പെടുന്നത് അതിനാലാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്. ബോട്ടിങ്ങ് നിര്‍ത്തുന്നതിലൂടെ വനപ്രദേശത്തേക്ക് ആളുകള്‍ കടക്കുന്നത് തടയാനാണിത്. എന്നാല്‍ ബോട്ടിങ്ങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ഇക്കോ ടൂറിസം കേന്ദ്രം അധികൃതര്‍ അറിയിക്കുകയും, ബോട്ട് സവാരി പുനരാരംഭിക്കുവാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. തേനിയിലെ കാട്ടുതീയ്ക്കു പുറമേ ന്യൂനമര്‍ദംകാരണം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാമുന്നറിയിപ്പും ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ കാരണമായി. മലയോരമേഖലയിലെയും ജലാശയങ്ങളിലെയും വിനോദസഞ്ചാരം ഒഴിവാക്കണമെന്ന കളക്ടറുടെ നിര്‍ദേശവും ടൂറിസം അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മിക്കസമയത്തും അണക്കെട്ടില്‍ ശക്തമായ കാറ്റുണ്ടാകാറുണ്ട്. ഇവിടെ നടന്നുവന്നിരുന്ന മണല്‍എക്കല്‍ സര്‍വേ ശക്തമായ കാറ്റുകാരണം രണ്ടുതവണ നിര്‍ത്തിവെച്ചിരുന്നു. നിരോധനം താത്കാലികമാണെന്നും അടുത്തയാഴ്ചയോടെ ട്രക്കിങ്ങും ബോട്ട് സവാരിയും പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് ... Read more