Tag: The Tianzi mountains

ഭൂതത്താന്റെ നടവരമ്പിലേക്കും ചില്ലു ബീച്ചിലേക്കും പൂച്ചദ്വീപിലേക്കും യാത്ര പോയാലോ; ഇതാ ചില അസാധാരണ സ്ഥലങ്ങൾ

അസാധാരണ വിശേഷങ്ങളുള്ള ലോകത്തെ ചില സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരം നടത്തിയാലോ? ഇതിൽ നമ്മുടെ നീലക്കുറിഞ്ഞിയും ഉൾപ്പെടും. വരവായ് കുറിഞ്ഞിക്കാലം പന്ത്രണ്ട് വർഷത്തിലൊരിക്കൽ മൂന്നാർ മലനിരകളെ നീല നിറത്തിൽ മുക്കുന്ന നീലക്കുറിഞ്ഞി ശരിക്കും വിസ്മയമാണ്. ഈ ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് നീലക്കുറിഞ്ഞിക്കാലം. ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് നീലക്കുറിഞ്ഞികൾ കാണാൻ കഴിഞ്ഞ തവണ കൂടുതൽ പേരെത്തിയത്. അവസാനമായി 2006 ലായിരുന്നു നീലക്കുറിഞ്ഞി പൂത്തത്. കഴിഞ്ഞ നീലക്കുറിഞ്ഞിക്കാലത്ത് അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഇതിന്റെ മൂന്നിരട്ടി സഞ്ചാരികള്‍ ഇത്തവണ നീലക്കുറിഞ്ഞി കാണാൻ എത്തുമെന്നുറപ്പാണ്. പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു സ്ഥലത്തു വ്യാപകമായി പൂത്തു നിൽക്കുന്നതാണ് നിറപ്പകിട്ടു നൽകുന്നത്.   പുള്ളിപ്പുലിയല്ല, ഇത് പുള്ളിത്തടാകം അദ്ഭുതങ്ങൾ ഒളിപ്പിച്ച നിഗൂഢ ... Read more