Tag: thaliparambu rajarajeswara temple
ഇവിടെ രാത്രിയില്‍ മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ…
പുരാതന കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രം കൂടിയാണിത്. ശിവൻ രാജരാജേശ്വരൻ എന്ന പേരിലാണ് ഈ മഹാക്ഷേത്രത്തിൽ അറിയപ്പെടുന്നത്. ശങ്കരനാരായണ ഭാവത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് ദേവപ്രശ്നം വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്. ഇന്ത്യയിലെ ഏറ്റവും പുരാതന ശക്തി പീഠങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്‍റെ ഉത്ഭവത്തിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് ശിവനും സതിയുമായി ബന്ധപ്പെട്ടതാണ്. സതീ ദേവിയുടെ സ്വയം ദഹനത്തിനു ശേഷം സതിയുടെ തല വന്നു വീണത് ഇവിടെയാണെന്നാണ് വിശ്വാസം. ചരിത്രം ചരിത്രത്തിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ... Read more