Tag: taxi
ഹൈടെക് ടാക്സി സര്‍വീസുമായി ദുബൈ
ഹൈടെക് വാഹനങ്ങളും മികച്ച സംവിധാനങ്ങളുമായി ദുബൈ ടാക്സി. പഴയ വാഹനങ്ങൾ പിൻവലിച്ച് ഓരോവർഷവും ആയിരം ഹൈടെക് കാറുകൾ വീതം നിരത്തിലിറക്കാനാണ് ദുബൈ ആർടിഎയുടെ പദ്ധതി. ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 1.9 കോടി യാത്രക്കാർ ടാക്സികൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്. ദുബൈയിലെ 5200 ടാക്സി വാഹനങ്ങൾ 1.1 കോടി സർവീസുകൾ ഇതിനകം പൂർത്തിയാക്കിയെന്ന് ആർടിഎ ട്രാൻസ്പോർട് വിഭാഗം തലവൻ യൂസഫ് അൽ അലി പറഞ്ഞു. പൊതുജനങ്ങളോടു മാന്യമായി ഇടപെടാനും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് ദുബൈ ടാക്സികളിലുള്ളത്. വിദ്യാർഥികളെ സുരക്ഷിതമായി വിദ്യാലങ്ങളിൽ എത്തിക്കാനും സർവീസ് നടത്തുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക വാഹനങ്ങൾ ഇറക്കിയതായും യൂസഫ് അൽ അലി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ, വിനോദ യാത്രയ്ക്കായി തുറന്ന വാഹനങ്ങൾ തുടങ്ങിയവയും ടാക്സികളായുണ്ട്. ടാക്സി വാഹനങ്ങളുടെ സേവനം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 97 ശതമാനം പേർ സംതൃപ്തി രേഖപ്പെടുത്തി. വാഹനങ്ങൾക്കെതിരെയുള്ള പരാതികൾ കുറഞ്ഞു. ഇന്ധനവില കൂട്ടിയിട്ടും നിരക്കു വർധിപ്പിക്കാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാനാണു ... Read more
സര്‍ക്കാരും ഓണ്‍ലൈന്‍ ടാക്സി തുടങ്ങുന്നു
ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളുടെ മാതൃകയില്‍ സര്‍ക്കാര്‍ ഓട്ടോ, കാര്‍ സംവിധാനം വരുന്നു. തൊഴില്‍ വകുപ്പിനുകീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹനവകുപ്പ്, ലീഗല്‍മെട്രോളജി വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആദ്യഘട്ടത്തില്‍ തുടങ്ങുക. വിജയിച്ചാല്‍ എല്ലാ ജില്ലാകളിലും തുടര്‍ന്ന് എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇതുസംബന്ധിച്ച് രൂപരേഖ തയ്യാറാക്കി. തടസ്സരഹിതവും നിരന്തരവുമായ യാത്രാസൗകര്യം രാജ്യത്ത് എല്ലായിടത്തും ഒരുപോലെയെത്തിക്കാന്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ തുടങ്ങണമെന്ന് കേന്ദ്ര ഉപരിതലഗതാഗത-ദേശീയപാതാ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി മുന്നോട്ടുവരുന്നവര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് പദ്ധതി. ഓണ്‍ലൈന്‍ സര്‍വീസില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ള ടാക്സിക്കാരെ ചേര്‍ത്ത് സഹകരണസംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് ഇപ്പോഴുള്ള ധാരണ. അടുത്ത വര്‍ഷം ജനുവരിയോടെ സര്‍വീസിനു തയ്യാറുള്ള ടാക്സികളില്‍ ജിപിഎസ് നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇതിനുള്ള ചെലവ് ഡ്രൈവറോ വാഹന ഉടമയോ വഹിക്കണം. ബാങ്ക് വായ്പയെടുത്ത് ജിപിഎസ് ... Read more
ടാക്സി ഓടിക്കാന്‍ ബാഡ്ജ് ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്
ടാക്സി ഓടിക്കാന്‍ ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്. പുതിയ ഉത്തരവ് അനുസരിച്ച് മീഡിയം/ ഹെവി ഗുഡ്സ്, പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമാണ് നിയമം ബാധമാകുന്നത്. ബാഡ്ജ് ഒഴിവാക്കിയെന്ന ഉത്തരവ് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്ലോയാണ് പ്രഖ്യാപിച്ചത്. പുതുക്കിയ ഉത്തരവിന് പ്രകാരം ലൈറ്റ് ഗുഡ്സ്/പാസഞ്ചര്‍, ഇ-റിക്ഷ, ഇ-കാര്‍, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉള്ളതും, ഇല്ലാത്തതും തുടങ്ങിയ വാഹനങ്ങള്‍ക്ക് ബാഡ്ജിന്റെ ആവശ്യമില്ല. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ 1988ലെ ലൈസന്‍സ് നിയമത്തിലെ വ്യവ്സ്ഥയ്ക്കാണ് മാറ്റം വരുന്നത്. ടാക്സിലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ട എന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ ഇതിന് മുമ്പ് അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം ഉണ്ടായത്.
ടാക്സി ഓടിക്കുന്നതിന് കമേഴ്സ്യൽ ലൈസൻസ് അവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ
ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് കമേഴ്സ്യൽ ലൈസൻസ് അവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. കമേഴ്സ്യൽ ആവശ്യത്തിനായി കാർ, ബൈക്ക്, ഓട്ടോ വാഹനങ്ങൾ ഓടിക്കാൻ ഇനി സാധാരണ ഡ്രൈവിംഗ് ലൈസൻസ് മതിയെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം.
ബെംഗളൂരു നഗരത്തില്‍ പുതിയ ടാക്സി സേവനം
ബെംഗളൂരു നഗരത്തില്‍ പുതിയ ആപ്പ് അധിഷ്ഠിത ടാക്സി സേവനം തുടങ്ങി. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്താണ് ടാക്സി സേവനം തുടങ്ങിയിരിക്കുന്നത്. പബ്ലിക് ടാക്സി എന്നു പേരിട്ടിരിക്കുന്ന പുതിയ ടാക്സി ഡ്രൈവര്‍മാരായ രഘു, ബരമെഗൗഡ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാഥാര്‍ഥ്യമാക്കിയത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഒല, ഉബര്‍ ടാക്സികളുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും പബ്ലിക് ടാക്സി ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേക നിരക്കിളവ്, ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ 50 രൂപ കാഷ് ബാക്ക് തുടങ്ങിയ ഓഫറുകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. കാറും ഒട്ടോറിക്ഷയും ഈ ആപ്പുപയോഗിച്ച് ബുക്ക് ചെയ്യാം. കാറിന് കിലോമീറ്ററിന് നാലുരൂപയും ഒട്ടോയ്ക്ക് ആദ്യ നാലുകിലോമീറ്ററിന് 25 രൂപയുമാണ് ഈടാക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വാഹനങ്ങളില്‍ പാനിക് ബട്ടണുകളുണ്ടാകും. ആദ്യ മൂന്നുയാത്രകള്‍ക്ക് 15 ശതമാനം ഇളവും നല്‍കും.
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു
ഊബര്‍ ഒല ടാക്സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗ്ലൂര,ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. പിന്നീട് മറ്റ് നഗരങ്ങളിലെ ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാകുകയായിരുന്നു. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലെയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്‍കിയത്. എന്നാല്‍, കമ്പനി മാനേജ്മെന്റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ രൂപ മുടക്കിയാണ് ടാക്സി ഏടുത്തത്. മാസം തോറും ഒന്നരലക്ഷം രൂപെയങ്കിലും സമ്പാദിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ആവശ്യത്തിന് ഓട്ടം ലഭിക്കാത്തതിനാല്‍ പലരും നഷ്ടത്തിലാണ്. ഇത് പരിഹരിക്കാന്‍ ശ്രമിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നു. വിഷയത്തില്‍ ഒലെയുടെയോ ഊബറിന്റെയോ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ ടാക്സികള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് ടാക്സികളും, ഓട്ടോ ടാക്സികളും നിരക്ക് കുത്തനെ ഉയര്‍ത്തിയതായും ... Read more
ഊബര്‍, ഒല ടാക്സികള്‍ പണിമുടക്കുന്നു
ഊബർ, ഒല ഡ്രൈവർമാർ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, പൂണെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഊബര്‍, ഒല ടാക്സികളാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ ടാക്സി യൂണിയൻ ആഹ്വാനം നൽകിയ പണിമുടക്കിന് മറ്റു യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ് അധിഷ്ഠിത ടാക്സികൾ ചുരുങ്ങിയ കാലംകൊണ്ടാണു ജനപ്രിയ യാത്രാ സംവിധാനമായി മാറിയത്. ഇത്തരത്തില്‍ ഏകദേശം മുപ്പതിനായിരത്തില്‍ കൂടുതല്‍ ക്യാബുകള്‍ ഓരോ നഗരത്തിലുമുണ്ട്. ഓഫിസിലേക്കും മറ്റുമുള്ള പതിവു യാത്രയ്ക്കു വരെ സ്വന്തം വാഹനം ഒഴിവാക്കി ഇവയെ ആശ്രയിക്കുന്നവരുണ്ട്. ഊബർ, ഒല കമ്പനികൾ വലിയ വാഗ്ദാനങ്ങൾ നൽകി ഡ്രൈവർമാരെ വഞ്ചിച്ചിരിക്കുകയാണെന്ന് സമരത്തിന് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര നവനിർമാൺ സേനയുടെ യൂണിയൻ നേതാവ് സഞ്ജയ് നായിക് പറഞ്ഞു. അഞ്ചു ലക്ഷം മുതൽ ഏഴു ലക്ഷം വരെ രൂപ മുടക്കി കാർ വാങ്ങിയ ഡ്രൈവർമാർക്കു മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാവാത്ത അവസ്ഥയാണ്. പ്രതിമാസം ഒന്നര ലക്ഷം രൂപ വരെ വരുമാനമാണു കമ്പനികൾ വാഗ്ദാനം ... Read more
ഇനി പറക്കും ടാക്സികളുടെ കാലം
പറക്കുന്ന ടാക്സികള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ സഹ സ്ഥാപകന്‍ ലാറി പേജിന്റെ കിറ്റി ഹോക്ക് കമ്പനി. ന്യൂസിലൻഡിൽ ഓട്ടോണമസ് പാസഞ്ചര്‍ ഡ്രോണ്‍ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സെഫൈയര്‍ എയര്‍ വര്‍ക്ക്സ് എന്ന കമ്പനിയുടെ സഹായത്തോടെ വാഹനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. കോറ എന്നാണ് രണ്ട് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന്റെ പേര്. പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഒരു വലിയ പ്രൊപ്പല്ലര്‍ അടക്കം പതിമൂന്ന് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന് വിമാനത്തിന്റെയും ഡ്രോണിന്റെയും സമ്മിശ്ര രൂപകല്‍പ്പനയാണുള്ളത്. ഇരുവശങ്ങളിലുമുള്ള പ്രൊപ്പല്ലറുകളുടെ സഹായത്തോടെ ഡ്രോണിനെ പോലെ കുത്തനെ വായുവിലേക്ക് ഉയരുന്ന കോറ, പിന് ഭാഗത്തെ വലിയ പ്രൊപ്പല്ലറിന്റെ സഹായത്തോടെയാണ് മൂന്നോട്ട് നീങ്ങുക. മണിക്കൂറില്‍ 178 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനത്തിന് ഒറ്റത്തവണ നൂറ് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കോറയ്ക്ക് 3000 അടി ഉയരത്തില്‍ പറക്കാനാവും. എട്ട് വര്‍ഷം കൊണ്ടാണ് കോറയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗൂഗിളിന്റെ മുന്‍ ഓട്ടോണമസ് കാര്‍ ഡയറക്ടര്‍ സെബാസ്റ്റ്യൻ ... Read more