Tag: Supreme court
Being gay is no more a crime in India: Section 377 Verdict
In a historic verdict, the Supreme Court today scrapped Section 377 of the IPC, decriminalising the 158-year-old colonial law which criminalises consensual gay sex. Five judge bench headed by Chief Justice of India Dipak Misra delivered the verdict today. The judges have come out with a concurring judgment. Four judges, CJI Dipak Misra, Justices RF Nariman, DY Chandrachud and Indu Malhotra, have authored separate judgments while Justice Khanwilakar has chosen to concur with Misra. Upholding the rights of LGBTQ community, CJI Dipak Misra said autonomy, intimacy and identity of an individual are to be protected. Misra said that the LGBTQ community has ... Read more
സമരത്തിന്റെ മറവിൽ അഴിഞ്ഞാട്ടം; കർശന നടപടിയെന്ന് സുപ്രീം കോടതി
പ്രതിഷേധങ്ങള്‍ക്കിടെ പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് അതീവ ഗുരുതരമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ നിയമഭേദഗതിക്കായി കാത്തിരിക്കാനാവില്ലെന്നും കോടതി തന്നെ കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കലാപങ്ങളും അക്രമങ്ങളും നടന്നാൽ ഉത്തരവാദിത്തം അതതു സ്ഥലങ്ങളിലെ എസ്പി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ചുമത്തണമെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കു വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന 2009ലെ സുപ്രീംകോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അക്രമങ്ങളുടെ ഉത്തരവാദികളെ കണ്ടെത്താനായി പ്രതിഷേധ പരിപാടികളുടെ വിഡിയോ പൊലീസ് ചിത്രീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ വിധി പറയുന്നതു കോടതി മാറ്റി.
ആനത്താരയിലെ റിസോർട്ടുകൾ അടച്ചുപൂട്ടാൻ സുപ്രീംകോടതി നിർദേശം
നീലഗിരി ആനത്താരയിലെ പതിനൊന്നു റിസോർട്ടുകൾ രണ്ടു ദിവസത്തിനകം സീൽ ചെയ്യണമെന്ന് സുപ്രീം കോടതി. ഇവ ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ജസ്റ്റിസ് മദൻ ലോകുർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മറ്റു 39 റിസോർട്ടുകൾ മതിയായ രേഖകൾ ഉണ്ടെന്നു 48 മണിക്കൂറിനകം ജില്ലാ കളക്റ്ററെ ബോധ്യപ്പെടുത്തണം. രേഖകൾ ഇല്ലെങ്കിൽ അവയും അടച്ചുപൂട്ടണമെന്ന് കോടതി വ്യക്തമാക്കി. “ആനകൾ രാജ്യത്തിന്റെ പൈതൃകത്തിന്റെ കൂടി ഭാഗമാണ്. ഇവയെ സംരക്ഷിക്കാൻ മതിയായ നടപടികൾ ഉണ്ടാകുന്നില്ലന്നും ആനത്താരയിലെ നിർമാണങ്ങൾ പരാമർശിച്ച് കോടതി പറഞ്ഞു.
താജ്മഹൽ സംരക്ഷണത്തിലെ വീഴ്ച്ച: സർക്കാരുകൾക്ക് സുപ്രീം കോടതി വിമർശനം
താജ്മഹല്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അടച്ചുപൂട്ടുകയൊ, പൊളിച്ചു നീക്കുകയോ, പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി. താജ്മഹല്‍ സംരക്ഷണത്തില്‍ സര്‍ക്കാറിന്റെ അലംഭാവത്തെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി രംഗത്തെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകനായ എം. സി. മേത്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിമര്‍ശനം. ചരിത്ര സ്മാരകത്തിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രദേശത്തെ വൃത്തിഹീനമായ ചുറ്റുപാടുകളും, വനനശീകരണവും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹലെന്നും കോടതി പറഞ്ഞു. എണ്‍പത് ലക്ഷം പേരാണ് ടിവി ടവര്‍ പോലിരിക്കുന്ന ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്, അതിനെക്കാള്‍ എത്രയോ മനോഹരമാണ് നമ്മുടെ താജ്മഹല്‍, ഇത് രാജ്യത്തിന്റെ വിദേശ നാണ്യ പ്രശ്നം പരിഹരിക്കും. നിങ്ങളുടെ താല്പര്യമില്ലായ്മ രാജ്യത്തിനുണ്ടാക്കുന്ന നഷ്ടം എത്രയെന്ന് അറിയുമോ എന്നും കോടതി ചോദിച്ചു. താജ്മഹലിന് ചുറ്റുമുളള മലിനീകരണത്തിന്റെ കാരണം കണ്ടുപിടിക്കുന്നതിനും, പരിഹാരം കാണുന്നതിനും പ്രത്യേക സമിതിയെ നിയമിക്കാന്‍ കോടതി ഉത്തരവിട്ടു. താജ്മഹല്‍ പരിസരത്ത് വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കരുതെന്ന ഉത്തരവ് ലംഘിക്കപ്പെട്ടത് എങ്ങനെയെന്നും വിശദീകരിക്കണം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ... Read more
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല:സുപ്രീംകോടതി
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന പഴയ വിധിയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് സുപ്രീം കോടതി. മൊബൈല്‍ നമ്പറുകള്‍ നിര്‍ബന്ധപൂര്‍വം ആധാറുമായി ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ബുധനാഴ്ചയാണ് സുപ്രീം കോടതി രംഗത്തെത്തിയത്. ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികളും 2016 ലെ ആധാര്‍ നിയമവും പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ച് ലോക്നീതി ഫൗണ്ടേഷന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ രാജ്യത്തെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൊബൈല്‍ ഉപഭോക്താക്കളെ പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രച്ചുഡ്, അശോക് ഭൂഷണ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ‘സുപ്രീംകോടതി ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. പക്ഷേ, മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ എന്ന പ്രസ്താവനയേ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തായി’, ബെഞ്ച് പറഞ്ഞു. എന്നാല്‍, ഇ-കെ.വൈ.സി സംവിധാനത്തിലൂടെ മൊബൈല്‍ നമ്പറുകള്‍ പുനഃപരിശോധിക്കാന്‍ ടെലികോം വകുപ്പ് നോട്ടീസ് നല്‍കിയതായും ടെലഗ്രാഫ് ആക്ട് ... Read more