Tag: southern railway

അഞ്ചു ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചിന്‍റെ എണ്ണം കുറച്ചു: പകരം തേഡ് എ സി

കേരളത്തില്‍നിന്നുള്ള രണ്ടു ട്രെയിനുകള്‍ ഉള്‍പ്പെടെ അഞ്ചു ട്രെയിനുകളില്‍ ഓരോ ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചിനുപകരം തേര്‍ഡ് എ സി കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം-ന്യൂഡല്‍ഹി എക്‌സ്​പ്രസ്, കൊച്ചുവേളി-ബിക്കാനീര്‍, എഗ്മോര്‍-നാഗര്‍കോവില്‍ എക്‌സ്​പ്രസ്, എഗ്മോര്‍-ജോധ്പുര്‍ എക്‌സ്​പ്രസ്, രാമേശ്വരം-ഓഖ എക്‌സ്​പ്രസ് തീവണ്ടികളിലാണ് എ സി കോച്ചുകള്‍ ഉള്‍പ്പെടുത്തുന്നത്. തിരുവനന്തപുരം-ന്യൂഡല്‍ഹി എക്‌സ്​പ്രസില്‍ രണ്ട് സെക്കന്‍ഡ് എ സി കോച്ചുകള്‍, ആറ് തേഡ് എ സി കോച്ചുകള്‍, 11 ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് ബ്രേക്ക്-കം- ലഗേജ് വാന്‍ എന്നിവയുണ്ടായിരിക്കും. കൊച്ചുവേളി -ബിക്കാനീര്‍ എക്‌സ്​പ്രസില്‍ രണ്ട് സെക്കന്‍ഡ് എ സി കോച്ചുകള്‍, മൂന്ന് തേഡ് എ സി കോച്ചുകള്‍, 10 ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചുകള്‍, നാല് ജനറല്‍ കോച്ചുകള്‍, രണ്ട് ബ്രേക്ക്-കം- ലഗേജ് വാന്‍ എന്നിവയാണുണ്ടാവുക.

ട്രാക്ക് അറ്റകുറ്റപ്പണി: ജൂൺ ഒന്നു വരെ രാത്രിയിൽ‍ ട്രെയിൻ ഗതാഗത നിയന്ത്രണം

ആലുവ–അങ്കമാലി സെക്‌ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഒന്നു വരെ രാത്രിയിൽ‍ ട്രെയിൻ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചകളിൽ ഗതാഗത നിയന്ത്രണമില്ല. ഈ മാസം 26, 27 ജൂൺ രണ്ട് തീയതികളില്‍ കൂടുതൽ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ഗുരുവായൂർ–ചെന്നൈ എഗ്‌മോർ‍ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് 90 മിനിറ്റും മധുര തിരുവനന്തപുരം അമൃത 40 മിനിറ്റും ചാലക്കുടിയിൽ പിടിച്ചിടും. പ്രതിവാര ട്രെയിനുകളായ ഭാവ്‌നഗർ–കൊച്ചുവേളി, ബിക്കാനീർ–കൊച്ചുവേളി, വെരാവൽ–തിരുവനന്തപുരം, ഗാന്ധിധാം – നാഗർകോവിൽ, ഓഖ–എറണാകുളം എന്നിവ രണ്ടര മണിക്കൂറും പട്ന–എറണാകുളം, ഹൈദരാബാദ്–കൊച്ചുവേളി, നിസാമുദ്ദീൻ–തിരുവനന്തപുരം ഒന്നര മണിക്കൂറും അങ്കമാലി ചാലക്കുടി സെക്‌ഷനിൽ പിടിച്ചിടും.

ദക്ഷിണ റെയില്‍വേയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 7000 കോടി

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7000 കോടി രൂപ വരുമാനം ലഭിച്ചതായി ദക്ഷിണ റെയിൽവേ. ചരക്കു നീക്കത്തിൽ നിന്നും ടിക്കറ്റ് വിൽപനയിൽ നിന്നും ലഭിച്ച വരുമാനമാണിത്. ടിക്കറ്റ് വരുമാനം മാത്രം 4,262 കോടി രൂപയാണ്. ഇതിനു പുറമെ ഉപയോഗ ശൂന്യമായ സാധനങ്ങൾ വിറ്റഴിച്ച വകയിൽ 230.06 കോടി രൂപ ലഭിച്ചതായും റെയിൽവേ അധികൃതർ പറഞ്ഞു. ചരക്ക് ട്രെയിനുകളിൽ നിന്നും 4.7 ശതമാനത്തിന്‍റെയും പാസഞ്ചർ ട്രെയിനുകളിൽ നിന്നും 6.21 ശതമാനത്തിന്‍റെയും വരുമാന വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 2,323 സ്പെഷൽ ട്രെയിനുകൾ ഓടിച്ചു. തൊട്ടുമുൻപത്തെ വർഷം 1610 സ്പെഷൽ ട്രെയിനുകൾ മാത്രം ഓടിച്ച സ്ഥാനത്താണിത്. 1,696 സുവിധ ട്രെയിനുകളും പ്രത്യേക ‌നിരക്കുവണ്ടികളും 14.48 ലക്ഷം യാത്രക്കാർക്കു തുണയായി. 106 കോടി രൂപയാണ് ഇതിൽ നിന്നുമാത്രമുള്ള വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് 39% വരുമാന വർധന. കഴിഞ്ഞ ഒരുവർഷത്തിനിടെ ഒട്ടേറെ നേട്ടങ്ങൾ റെയിൽവേ കൈവരിച്ചതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ കുൽശ്രേഷ്ഠ പറഞ്ഞു. ദക്ഷിണ ... Read more

താംബരം-കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനാരംഭിച്ചു

വേനല്‍ അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് താംബരം-കൊല്ലം റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ റിസര്‍വേഷന്‍ ആരംഭിച്ചു. താംബാരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.30നു കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് താംബരത്തേക്ക് കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.50ന് എത്തിച്ചേരും.

ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ഭക്ഷണവിതരണം വനിതകള്‍ക്ക്

ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ വിതരണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്റ്റേഷനിലെ അനുവദിച്ച അഞ്ചു ഭക്ഷണ ശാലകളില്‍ നാലിന്റെ നടത്തിപ്പ് വനിതകള്‍ക്കായി സംവരണം ചെയ്തു. അഞ്ച് സ്റ്റാളുകൾക്കുള്ള ടെൻഡർ നടപടികൾക്കു തുടക്കമായി. ഇതിൽ കാലാവധി കഴിഞ്ഞ സ്റ്റാളുകളും ഉൾപ്പെടും.കുടുംബശ്രീക്ക് ഉൾപ്പെടെ വാതിൽ തുറന്നിട്ടാണു റെയിൽവേ ഭക്ഷണ ശാലയുടെ ടെൻഡർ വരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ ജംക്‌ഷനായ ഷൊർണൂരിൽ സമീപനാൾ വരെ സസ്യആഹാരത്തിനു നടപടിയുണ്ടായിരുന്നില്ല. വെജിറ്റേറിയൻ സ്റ്റാൾ ഒരു വർഷം മുമ്പ് പൂട്ടി. അതേ സമയം നോൺ വെജിറ്റേറിയൻ ഭക്ഷണം വിൽക്കുന്ന സ്റ്റാളുകളിൽ വെജിറ്റേറിയൻ ആഹാരവും ലഭിക്കുന്നുണ്ട്.സബ് സ്റ്റാളുകൾ എന്നറിയപ്പെടുന്ന കേറ്ററിങ് സ്റ്റാളുകളിൽ ഇഡ്ഡലി മാത്രമേ വെജിറ്റേറിയൻ ഭക്ഷണമായി ലഭിക്കൂ.ഈ സ്റ്റാളുകൾ വെജിറ്റേറിയൻ എന്ന വിഭാഗത്തിലാണ് റെയിൽവേ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇവിടെ അപ്പവും മുട്ടക്കറിയും ഉൾപ്പെടെ വിൽക്കാൻ അനുമതിയുണ്ടായിരുന്നു. വെജിറ്റേറിയൻ എന്ന ഗണത്തിൽപ്പെടുത്തിയതോടെ യാത്രക്കാർക്കു പ്രത്യേക സൗകര്യം ലഭിച്ചില്ലെന്നു മാത്രമല്ല സ്റ്റാളിലെ ഭക്ഷണ വിൽപന പരിമിതപ്പെടുകയും ചെയ്തു. ട്രെയിനുകൾക്കരികിൽ ചെന്ന് ... Read more

പരശുറാം എക്‌സ്പ്രസില്‍ പാമ്പ്

ഓടി കൊണ്ടിരുന്ന പരശുറാം എക്‌സ്പ്രസിന്റെ എ സി കമ്പാര്‍ട്ടുമെന്റില്‍ പാമ്പിനെ കണ്ട് ഭയന്ന് വിളിച്ച് യാത്രക്കാരന്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലായിരുന്നു സംഭവം. ട്രെയിന്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴായിരുന്നു പാമ്പിനെ എ സി കോച്ചിനുള്ളില്‍ കണ്ടത്. ഇഴഞ്ഞ് പോകുന്ന പാമ്പിനെ കണ്ട് യാത്രക്കാരന്‍ ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ മറ്റു യാത്രക്കാര്‍ക്കും ഭയന്ന് സീറ്റില്‍ ചമ്രം പടഞ്ഞിരിപ്പായി. കാല് നിലത്ത് കുത്താതെ മണിക്കൂറുകളോളം ഇരുന്നു. പാമ്പിനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കി ദക്ഷിണ റെയില്‍വേ

ഒറ്റയ്ക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കി ദക്ഷിണ റെയില്‍വേ.ആറ് പ്രത്യേക ബര്‍ത്തുകളാണ് ഒരോ കമ്പാര്‍ട്ടുമെന്റിലും മാറ്റി വെയ്ക്കുന്നത്. ഇതില്‍ തേഡ് എ. സി , സെക്കന്റ് എ.സിയിലും മൂന്ന് ബര്‍ത്തുകളാണ്.   ഇനി മുതല്‍ സ്ത്രീകള്‍ അടങ്ങിയ സംഘ യാത്രകള്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പി എന്‍ ആര്‍ നമ്പറില്‍ പുരുഷ യാത്രികര്‍ ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം റെയില്‍ മന്ത്രാലയം പറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായി തിരക്ക് വരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ആറു വര്‍ത്ത് അനുവദിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ അവസാന ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന നല്‍കും. ആര്‍ എ സിയില്‍ സ്ത്രീയുടെ നമ്പര്‍ എത്ര പിന്നിലാണെങ്കിലും ആദ്യമുള്ള ആളിനെ ഒളിവാക്കി അവസരം നല്‍കണമെന്നാണ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സ്ത്രീകള്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ പരിഗണന മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ്. ദക്ഷിണേന്ത്യയില്‍ ഒറ്റയ്ക്ക് യാത്ര ... Read more

ആറ്റുകാല്‍ പൊങ്കാല അധിക ട്രെയിനുകള്‍ അനുവദിച്ചു

സത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തതര്‍ക്ക് യാത്രാ സൗകര്യാര്‍ത്ഥം ഇന്നും നാളെയും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.ഇന്ന് തിരുവന്തപുരത്തേക്കു വരുന്ന ഏഴ് തീവണ്ടികള്‍ക്ക്, നാളെ വരുന്ന 13 തീവണ്ടികള്‍ക്ക് അധിക സ്റ്റോപുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കൊല്ലം, നാഗര്‍കോവില്‍ ഭാഗത്തേക്ക് പോകുന്ന 12 തീവണ്ടികള്‍ക്ക് മൂന്ന് അധിക ബോഗികള്‍ പൊങ്കാല നാളില്‍ ഘടിപ്പിക്കും. സുരക്ഷയ്ക്കായി എല്ലാ സ്റ്റേഷനുകളിലും പ്രത്യേക ആര്‍ പി എഫ് കാവല്‍ ഏര്‍പ്പെടുത്തി. ടിക്കറ്റ വിവരങ്ങള്‍ക്കായും അറിയിപ്പുകള്‍ക്കും വേണ്ടി തിരുവനന്തപുരം സ്റ്റേഷനില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നു. പ്രത്യേക തീവണ്ടികളും പുറപ്പെടുന്ന സമയവും കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 2.40-നും രണ്ടിന് പുലര്‍ച്ചയ്ക്ക് 4-നും പ്രത്യേക തീവണ്ടിപുറപ്പെടും. തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 1.45-നും 3.45-നും 4.30-നും 4.55-നും പ്രത്യേക തീവണ്ടികള്‍ പുറപ്പെടും. ഈ തീവണ്ടികള്‍ക്ക് വഴിയില്‍ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് രണ്ടിന് വൈകുന്നേരം 3.30-ന് പ്രത്യേക ... Read more

കേരളത്തിലേക്ക് 14 പ്രത്യേക വേനല്‍ക്കാല തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ചെന്നൈയില്‍നിന്ന് അടക്കം കേരളത്തിലേക്ക് 14 പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. വേനല്‍ക്കാല അവധി പ്രമാണിച്ചാണ് പ്രത്യേക തീവണ്ടികള്‍. ചെന്നൈ-എറണാകുളം, എറണാകുളം-വേളാങ്കണ്ണി,ചെന്നൈ-മംഗലാപുരം എന്നീ റൂട്ടുകളിലാണ് സര്‍വീസുകള്‍. എല്ലാ സര്‍വീസുകളിലേക്കും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ചെന്നൈ-എറണാകുളം ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ തീവണ്ടി(82631) ഏപ്രില്‍ ആറ്,13,20,27 മെയ് നാല്,11,18,25 ജൂണ്‍ ഒന്ന,എട്ട്,22,29 തീയതികളില്‍ രാത്രി എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06005) ജൂണ്‍ 15ന് രാത്രി എട്ടിന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക തീവണ്ടി (82632) ഏപ്രില്‍ എട്ടേ,15,22,29 മെയ് ആറ്,13,20,27 ജൂണ്‍ മൂന്ന്,10,17,24 ജൂലായ് ഒന്ന് വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത് ദിവസം രാവിലെ 7.20ന് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06041) ഏപ്രില്‍ രണ്ട്,ഒന്‍പത്,16,23,30 മെയ് ഏഴ്,14,21,28 ജൂണ്‍ ... Read more