Tag: soudi visa
സൗദി വിസ ഫീസിളവ് പ്രാബല്യത്തില്‍: പട്ടിക പ്രസിദ്ധീകരിച്ചു
സൗദി അറേബ്യയിലേക്കുളള സന്ദര്‍ശന വിസ ഫീസ് ഇളവ് അനുവദിച്ച രാജ്യങ്ങളുടെ പട്ടിക വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്കാണ് വീസ ഫീസില്‍ ഇളവ് അനുവദിച്ചത്. ഇന്ത്യക്കാര്‍ക്ക് 2000 (35960 രൂപ) റിയാല്‍ ആയിരുന്ന വിസ ഫീസ്. അത് 305 (5490 രൂപ) റിയാലാക്കി കുറച്ചായിരുന്നു സൗദിയുടെ പ്രഖ്യാപനം. വിസ ഫീസിളവില്‍ മാറ്റം വരുത്തിയത് ഈ മാസം രണ്ടിനാണ് പ്രാബല്യത്തില്‍ വന്നത്. ഇതു സംബന്ധിച്ച് മുംബൈയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യലയം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച സൗദി വിദേശ കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതു പ്രകാരം റുമേനിയ, ഇന്തോനേഷ്യ, ക്രൊയേഷ്യ, അയര്‍ലാന്‍ഡ്, ബള്‍ഗേറിയ, സൈപ്രസ് റഷ്യ, കാനഡ തുടങ്ങിയ ഇരുപതില്‍ പരം രാജ്യങ്ങളിലെ പൗരന്മാര്ക്കും വിസ ഫീസില്‍ ഇളവു ലഭിക്കും. റഷ്യന്‍ പൗരന്മാര്ക്ക് 790 റിയാലും ആസ്ട്രേലിയക്കാര്‍ക്ക് 506 റിയാലുമാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ത്യയില്‍ നിന്നാണ് സൗദി അറേബ്യയിലേക്ക് ഏറ്റവും ... Read more
സൗദിയിലേക്കുള്ള സന്ദർശകവിസ ഫീസില്‍ ഇളവ്
സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുറച്ചതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. നിലവിലുള്ള 2000 റിയാലിന് പകരം 300-350 റിയാലാണ് പുതിയ വിസ സ്റ്റാമ്പിംഗ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായും ഇന്നുമുതല്‍ പുതുക്കിയ തുകയെ വിസയ്ക്കായി ഈടാക്കുകയുള്ളൂ എന്ന് വിവിധ ഏജന്‍സികള്‍ അറിയിച്ചു. 2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസ ഫീസ് കൂട്ടിയത്. മൂന്നു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നു മുതല്‍ 2000 റിയാലായിരുന്നു തുക. കേരളത്തില്‍ നിന്നും സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് കുടുംബ വിസ സ്റ്റാമ്പിങ്ങിന് ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കുന്നത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്. ആറു മാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3,000 റിയാലാണ്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. പുതിയ നിരക്ക് സംബന്ധിച്ച വ്യക്തത ഇന്ന് വിസതുക അടക്കുമ്പോൾ സ്ഥിരീകരിക്കാനാകുമെന്നും ഏജൻസികള്‍ അറിയിച്ചു.