Tag: Sim Cards

ആധാറില്ലെങ്കിലും സിം കാർഡ് ലഭിക്കും: വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസം

ആധാറില്ലെങ്കിലും സിം കാർഡ് നല്‍കാൻ കേന്ദ്രസർ‌ക്കാർ അനുമതി. നേരത്തെ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ മാത്രമേ സിം കാര്‍ഡ് ലഭിച്ചിരുന്നുള്ളൂ. ഇത് ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും വിദേശത്ത് സ്ഥിരതാമസക്കാരായ ഇന്ത്യക്കാരേയും പ്രതികൂലമായി ബാധിച്ചിരുന്നു. അധാറില്ലാത്തതിനാല്‍ ഇവര്‍ക്ക് സിംകാര്‍ഡുകള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ടെലികോം വകുപ്പിന്‍റെ പുതിയ തീരുമാനം ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഡ്രൈവിങ് ലൈസൻസ്, പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും രേഖ ആധാറിനു പകരമായി സ്വീകരിച്ച് സിംകാർഡ് വിതരണം ചെയ്യാനാണ് കേന്ദ്ര നിർദേശം. ഇക്കാര്യം അടിയന്തരമായി നടപ്പാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കി. അധാർ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ആധാറില്ലാതെയും സിം കാർഡ് വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. മറ്റു കെവൈസി (നോ യുവർ കസ്റ്റമർ) രേഖകൾ സ്വീകരിച്ച് സിം കാർഡ് നൽകുന്നതു തുടരാനാണ് ടെലികോം കമ്പനികളെ അറിയിച്ചിരിക്കുന്നതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്എംഎസ്, ഫോൺ ... Read more

ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും

റിലയന്‍സ് ജിയോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. എന്നാല്‍ നിലവിലുള്ള പ്രൈം അംഗത്വത്തിനുള്ള കാലാവധി ഇനിയും തുടരുമോ അതിന് പകരമായി മറ്റെന്തെങ്കിലും സംവിധാനം കൊണ്ടുവരുമെന്നോ ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 99 രൂപയ്ക്കുള്ള പ്രൈം അംഗത്വം അല്‍പം കൂടിയ വിലയില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനാണ് സാധ്യത. പക്ഷേ ആ കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് അധിക ഡാറ്റാ ആനൂകൂല്യങ്ങള്‍ ജിയോ പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുക്കാം. പ്രൈം അംഗങ്ങള്‍ക്കായി മാത്രമുള്ള ഓഫറുകള്‍ ലഭിക്കണമെങ്കില്‍ അംഗത്വം എടുത്തിരിക്കണം. ഒറ്റത്തവണ മാത്രം റീച്ചാര്‍ജ് ചെയ്താല്‍ മതി. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ ജിയോ നല്‍കുന്നുണ്ട്. 19 രൂപയില്‍ തുടങ്ങി 9999 രൂപ വരെയുള്ള ഓഫറുകള്‍ ഇക്കൂട്ടത്തിലുണ്ട്.