Tag: silk farm
ക്ഷേത്രങ്ങളുടെയും പട്ടിന്റെയും നാട്ടിലേക്ക് ഒരു യാത്ര
വെബ് ഡെസ്ക് വടക്കു പടിഞ്ഞാറൻ കംബോഡിയയിലെ പ്രാന്ത പ്രദേശമാണ് സീയിം റീപ്. ക്ഷേത്രങ്ങളുടെ നഗരം എന്നും സീയിം റീപ്പിനെ വിശേഷിപ്പിക്കാം. ഫ്രഞ്ച് അധീന കോളനിയായിരുന്നു ഇത്. ക്ഷേത്രങ്ങളും ചൈനീസ് മാതൃകയിലുള്ള വാസ്തു നിർമിതികളും കരകൗശല നിർമാണ ഗ്രാമങ്ങളും മ്യൂസിയങ്ങളും ഒരുപാടുള്ള പ്രദേശമാണിത്. ചരിത്രത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന പ്രദേശമാണ് സീയിം റീപ്. ഖമർ രാജാവ് രൂപകൽപ്പന ചെയ്ത പുരാതനശിൽപ്പങ്ങളാണ് ഇവിടെങ്ങും. അങ്കോർ വാറ്റ് ക്ഷേത്രം http://whc.unesco.org/en/list/668 അങ്കോർ ക്ഷേത്രങ്ങളാണ് ഇവിടെ മുഖ്യ ആകർഷണം. സീയിം റീപ്പിൽ എത്തുന്ന സഞ്ചാരികൾ കൂടുതലും തിരഞ്ഞെടുക്കുന്ന സ്ഥലം ചരിത്ര ശേഷിപ്പായ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാരകമായ അങ്കോർവാറ്റ് ആണ്. 162 .2 ഹെക്ടർ പറന്നു കിടക്കുന്ന സ്മാരകം പുരാതന ഹിന്ദു ക്ഷേത്രമായിരുന്നു. പന്ത്രെണ്ടാം നൂറ്റാണ്ടിൽ ബുദ്ധ ക്ഷേത്രമായി മാറ്റപ്പെട്ടു. പുരാതന കെട്ടിട ശേഷിപ്പുകൾ, വാസ്തു ശിൽപ്പങ്ങൾ, അപ്സരസ്സുകളുടെ ശിൽപ്പങ്ങൾ തുടങ്ങിയവ ചരിത്രാന്വേഷകർക്ക് കൂടുതൽ ഇഷ്ടമാവും. നിറയെ പച്ചപ്പും മരങ്ങളും ... Read more