Tag: Shri Veerabhadra Temple Lepakshi
വരൂ..കാണൂ.. ഈ അത്ഭുത സ്ഥലങ്ങൾ! (എല്ലാം നമ്മുടെ ഇന്ത്യയിൽ)
ഇന്ത്യയിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചില ഇടങ്ങളുണ്ട്. അവയാകട്ടെ ഒഴിവുകാല സഞ്ചാരികൾക്കു പ്രിയപ്പെട്ടതാവണമെന്നില്ല. എന്നാൽ സവിശേഷ സ്ഥലങ്ങൾ കാണാൻ കമ്പമുള്ളവർ കണ്ടിരിക്കേണ്ടതാണ്. അത്തരം ചില സ്ഥലങ്ങളെ ടൂറിസം ന്യൂസ് ലൈവ് പരിചയപ്പെടുത്തുന്നു. ഒഴുകും വീട്, ഒഴുകും ദ്വീപ് തടാകത്തിൽ ഒഴുകി നടക്കുന്ന ദ്വീപുകൾ. അവയിൽ കുടിൽകെട്ടിപ്പാർക്കുന്ന ജനങ്ങൾ. ഇന്ന് കുടിൽ കിഴക്കോട്ടെങ്കിൽ നാളെ അത് പടിഞ്ഞാറോട്ടോ വടക്കോട്ടോ തെക്കോട്ടോ ആവാം. അനിമേഷൻ സാങ്കേതിക വിദ്യയിലൂടെ സിനിമയിൽ അനുഭവിക്കാവുന്ന കാഴ്ച്ചയല്ലിത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 50 കിലോമീറ്റർ അകലെ ശുദ്ധജല തടാകമായ ലോക്ടക്കിലാണ് പ്രകൃതി തീർത്ത ഈ അനിമേഷൻ. അകലെ നിന്ന് നോക്കിയാൽ പുൽക്കൂട്ടങ്ങൾ നിറഞ്ഞ ചതുപ്പ് പോലെ തോന്നും. അടുത്തെത്തുമ്പോൾ അവ പുൽക്കൂട്ടങ്ങൾ അല്ല ദ്വീപുകളാണെന്ന് മനസിലാകും.പല ദ്വീപുകളിലും ആൾപ്പാർപ്പുണ്ട്. വാഴയും കിഴങ്ങുകളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പശുവും ആടും കോഴിയും വളർത്തുന്നുമുണ്ട്. മണിപ്പൂരിൽ പോവുന്നവർ ലോക്ടക് തടാകത്തിലെ വീടുകളിലൊന്നിൽ താമസിക്കണം. എങ്കിലേ ഈ അനുഭവം ബോധ്യമാവൂ. അസ്ഥികൾ പൂക്കുന്ന തടാകം ... Read more