Tag: shankarpur west bengal
ശങ്കര്‍പൂര്‍..ബീച്ചുകളുടെ പട്ടണം..
ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ് സാഗരങ്ങളാല്‍ ചുറ്റപ്പെട്ട പശ്ചിമബംഗാള്‍. ബംഗാൾ ഉൾക്കടലിന്‍റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കടലോരങ്ങൾ സഞ്ചാരികളെ മോഹിപ്പിക്കുന്ന വശ്യതയുള്ളവയാണ്. കടലോരങ്ങളുടെ സ്വന്തം ഭവനമായ പശ്ചിമബംഗാളില്‍ കൊല്‍ക്കത്ത നഗരത്തിന്‍റെ പ്രാന്തപ്രദേശത്തു നിന്നും മാറി മനോഹരമായ ചെറുപട്ടണമുണ്ട്. ശങ്കര്‍പൂര്‍. ബീച്ചുകളുടെ പട്ടണം. കൊല്‍ക്കത്തയില്‍ നിന്നും ശങ്കര്‍പൂരിലേയ്ക്കുള്ള റോഡുയാത്ര വളരെ മികച്ചതാണ്. ബീച്ച്സൈഡ് വ്യൂ കണ്ട് സന്തോഷവാരായി ബീച്ചില്‍ എത്താം. ശങ്കർപൂർ നഗരം വർഷത്തിലുടനീളം സന്ദർശനത്തിന് അനുയോജ്യമായ സ്ഥലമാണ്. എന്നിരുന്നാലുംന്‍ ശങ്കർപൂർപട്ടണം സന്ദർശിക്കാൻ പറ്റിയ സമയം സെപ്തംബർ മുതൽ മാർച്ചിന്‍റെ അവസാനം വരെയാണ്. ശങ്കര്‍പൂര്‍ പട്ടണത്തിന്‍റെ തുടക്കം ദിഘാ ബീച്ചാണ്. സ്വദേശത്തും വിദേശത്തും നിന്നുമെത്തുന്ന നിരവധി ആളുകൾ ഒരേപോലെ സന്ദർശിക്കുന്ന കടലോരങ്ങളിൽ ഒന്നാണ് ദിഘ ബീച്ച്. പ്രകൃതിയുടെ മാസ്മരിക സൗന്ദര്യത്തിൽ സ്വയം മറക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും കല്‍ക്കത്ത വരുമ്പോള്‍ ദിഘാ ബീച്ച് സന്ദർശിക്കണം. ഇവിടുത്തെ തുറസ്സായ ആകാശത്തിന്‍റെ സൗന്ദര്യം സഞ്ചാരികളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും. ദിഘാ കടലോര പ്രേദേശത്തിൽ നിന്നും 14 കിലോമീറ്റർ ... Read more