Tag: satte2018

വലവിരിച്ചു ശ്രീലങ്ക:ലക്‌ഷ്യം ഇന്ത്യന്‍ സഞ്ചാരികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി വലവിരിച്ചു ശ്രീലങ്ക. ഈ വര്‍ഷം 4.4 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീലങ്ക ടൂറിസം പ്രൊമോഷന്‍ ബ്യൂറോ അറിയിച്ചു.പോയ വര്‍ഷം 3,84,628ഇന്ത്യാക്കാരാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. സഞ്ചാരികളില്‍ 63.7% ഇന്ത്യക്കാര്‍ സ്ഥലങ്ങള്‍ കാണാനും അവധിക്കാലം ചെലവഴിക്കാനുമാണ് ശ്രീലങ്കയില്‍ എത്തുന്നത്‌.50%ത്തോളം പേര്‍ ഷോപ്പിങ്ങിനു പറ്റിയ ഇടമായും കണക്കാക്കുന്നെന്നു അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി ടൂറിസം പ്രൊമോഷന്‍ ബ്യൂറോ അറിയിച്ചു.37.01% ഇന്ത്യന്‍ സഞ്ചാരികള്‍ ശ്രീലങ്കയിലെ ചരിത്രപ്രാധാന്യ ഇടങ്ങള്‍ കാണാനാണ് വരുന്നത്.21%ത്തിനടുത്തേ വനം -വന്യജീവി   കാഴ്ചകള്‍ കാണാന്‍ താത്പര്യമുള്ളൂ. സഞ്ചാരികളെ ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ നടക്കുന്ന SATTE(ദക്ഷിണേഷ്യന്‍ ട്രാവല്‍ മേള) യില്‍ ശ്രീലങ്കയില്‍ നിന്ന് വന്‍ സംഘമുണ്ട്.ലങ്കയിലെ കടല്‍ത്തീര സൌന്ദര്യം ഇതിനകം ഇന്ത്യക്കാര്‍ക്ക് പ്രിയംകരമായിട്ടുണ്ട്.ഇനി ഫിലിം ടൂറിസം,വിവാഹ സ്ഥലം,രാമായണ തീര്‍ഥാടന സ്ഥലം എന്നിങ്ങനെ ശ്രദ്ധയൂന്നാനാണ് ശ്രീലങ്കന്‍ ശ്രമം.