Tag: safe kerala project
സേഫ് കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
2020 ആകുമ്പോഴേക്കും റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി സേഫ് കേരള പ്രോജക്ട് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ദുരന്ത നിവാരണവും രക്ഷാ പ്രവർത്തനവും നടപ്പാക്കാനായി മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത്, റവന്യു, ആരോഗ്യ, വനം, എക്സൈസ്, ജലഗതാഗത വകുപ്പുകൾ, ദേശീയ പാത അതോറിറ്റി, ഫയർ ആൻഡ് റസ്ക്യു, ബിഎസ്എൻഎൽ, കെഎസ്ഇബി, വാട്ടർ അതോറിറ്റി, റെയിൽവേ, വിമാനത്താവളം തുടങ്ങിയവയുമായുള്ള ഏകോപനം സാധ്യമാക്കും. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും ജിപിഎസ് വെഹിക്കിൾ ട്രാക്കിങ് സംവിധാനം, ക്യാമറ സംവിധാനം തുടങ്ങിയവ സജ്ജമാക്കും. ഇവയ്ക്ക് ജില്ലാതലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. സ്ക്വാഡുകൾക്കു പരസ്പരം വിവരം കൈമാറാനുള്ള സംവിധാനങ്ങളും ഒരുക്കും. എല്ലാ താലൂക്കുകളിലും ആധുനിക ഡ്രൈവിങ് ടെസ്റ്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.