Tag: RTC
വിഷുവിന് നാട്ടിലെത്താന്‍ കര്‍ണാടക ആര്‍ ടി സിയുടെ സ്‌പെഷ്യല്‍ ബസുകള്‍
വിഷുവിന് നാട്ടിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ബസുകളുമായി കര്‍ണാടക ആര്‍ ടി സി. യാത്രക്കാരുടെ തിരക്ക് കൂടുതല്‍ ഉള്ള 12, 13 തീയതികളില്‍ 30 സ്‌പെഷ്യല്‍ ബസുകളാണ് ഇതു വരെ അനുവദിച്ചത്. കോട്ടയം (2), മൂന്നാര്‍ (1), എറണാകുളം (3), തൃശൂര്‍ (4), പാലക്കാട് (3), കോഴിക്കോട് (4), മാഹി (3), കണ്ണൂര്‍ (10) എന്നിവിടങ്ങളിലേക്കാണ് ഇവ സര്‍വീസ് നടത്തുക. ഇതില്‍ 13 എണ്ണം സേലം വഴിയാണ്. കേരള ആര്‍ടിസിയേക്കാള്‍ ടിക്കറ്റ് ചാര്‍ജ് കൂടുതലാണെങ്കിലും യാത്രാസമയം കുറവായതിനാല്‍ സേലം വഴിയുള്ള സ്‌പെഷലുകളിലെ ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത്. കേരള ആര്‍ടിസി ഇതുവരെ സേലം വഴി ഒരു സ്‌പെഷല്‍ പോലും അനുവദിച്ചിട്ടില്ലെന്നതും കര്‍ണാടക ആര്‍ടിസിക്കു നേട്ടമാകുന്നു. എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മൂവായിരം രൂപ വരെ ഈടാക്കുമ്പോള്‍ കര്‍ണാടക ആര്‍ടിസി സ്‌പെഷല്‍ ബസില്‍ 1700 രൂപ വരെയാണ് നിരക്ക്. കേരള ആര്‍ടിസി എറണാകുളം, തൃശൂര്‍, കോട്ടയം ഭാഗങ്ങളിലേക്കു സ്‌പെഷല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം ... Read more
വിഷുവിന് നാട്ടിലെത്താന്‍ കര്‍ണാടക ആര്‍.ടി.സി
കേരളാ ആര്‍.ടി.സിക്ക് മുന്‍പ് വിഷു സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍.ടി.സി മുന്നിലോടുന്നു. ഏപ്രില്‍ 13ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, എന്നിവടങ്ങിളിലേക്ക് ഏഴു സ്‌പെഷ്യലാണ് പ്രഖ്യാപിച്ചത്. ചാര്‍ജ് കൂടുതലുള്ള സ്‌പെഷ്യല്‍ സര്‍വീസുകളിലെ ടിക്കറ്റ് വില്‍പന എന്നാല്‍ മന്ദഗതിയിലാണ് നടക്കുന്നത്. സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്ക് 1700 രൂപ വരെയാണ് ടിക്കറ്റ് ചാര്‍ജ്. കേരള ആര്‍. ടി. സിയുടെ വിഷു സ്‌പെഷ്യല്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.