Tag: rough sea
ശംഖുമുഖത്ത് താൽക്കാലിക സന്ദർശക നിയന്ത്രണം
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തേയ്ക്ക് പൊതു ജനങ്ങളും, വിനോദ സഞ്ചാരികളും ശംഘുമുഖം കടപ്പുറം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നു ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ഇന്ന് മുതല്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ജില്ലാ കളക്ടറുടെഉത്തരവിനെത്തുടര്‍ന്നാണിത്. കടപ്പുറത്തേയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എ.സി.പിയെയും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. അടുത്ത ദിവസങ്ങളിലും വന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടറുടെ നടപടി വന്നിട്ടുള്ളത്.വിനോദസഞ്ചാരികളും നാട്ടുകാരും ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കാതെ സഹകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്
കടല്‍ ഇന്നുരാത്രി വരെ പ്രക്ഷുബ്ധമാകും: വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കേരളത്തിന്റെ തീരമേഖലയിൽ കടൽക്ഷോഭം ഇന്നു രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം. മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവരും വിനോദ സഞ്ചാരികളും തീരക്കടലിൽ മൽസ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണകേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇന്നു രാത്രി 11.30 വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരമേഖലകളിൽ വ്യാപകമായ നാശനഷ്ടമാണു കടൽക്ഷോഭം മൂലമുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. വലിയതുറയിൽ നേരത്തെയുള്ള അഞ്ചു ക്യാംപുകൾക്കു പുറമെ ഒരു ദുരിതാശ്വാസക്യാംപ് കൂടി തുടങ്ങി.