Tag: revive
ടൂറിസം മേഖല തിരിച്ചുവരുന്നു; അതിജീവനശ്രമങ്ങളില്‍ ആദ്യം വിനോദസഞ്ചാര രംഗം
പ്രളയത്തില്‍ തകര്‍ന്ന കേരളീയ ജീവിതം അതിജീവന ശ്രമങ്ങളിലാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാര രംഗം കെടുതികള്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്. നിപ്പ, പ്രളയം എന്നിങ്ങനെ തുടരെ ഏറ്റ തിരിച്ചടികള്‍ മറികടക്കുകയാണ് ടൂറിസം മേഖല. ഉണരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍,തേക്കടി, ആലപ്പുഴ,കുമരകം എന്നിവയൊക്കെ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. നെഹ്റു ട്രോഫി മാറ്റിവെച്ചതും കുറിഞ്ഞികള്‍ ഇനിയും വ്യാപകമായി പൂക്കാത്തതും സന്ദര്‍ശകരുടെ വരവ് നന്നേ കുറച്ചിരുന്നു. പ്രളയത്തില്‍ ഇടുക്കി ഒറ്റപ്പെട്ടതും കുട്ടനാട് മുങ്ങിയതും ടൂറിസത്തെ സാരമായി ബാധിച്ചു. ഇതില്‍ നിന്ന് കരകയറി വരികയാണ് ടൂറിസം മേഖല. പരിക്കേല്‍ക്കാതെ ആയുര്‍വേദ, ബീച്ച് ടൂറിസങ്ങള്‍ മൂന്നാര്‍, തേക്കടി, ആലപ്പുഴ, കുമരകം, വയനാട് എന്നിവ പ്രളയക്കെടുതിയില്‍ പെട്ടപ്പോള്‍ കാര്യമായ പരിക്കേല്‍ക്കാതെ പിടിച്ചു നിന്ന മേഖലയാണ് ആയുര്‍വേദ ടൂറിസവും ബീച്ച് ടൂറിസവും. ഇവിടങ്ങളിലേക്ക് കാര്യമായ ഒഴുക്കുണ്ടായില്ലങ്കിലും സീസണ് അല്ലാത്ത ഘട്ടമായിട്ടും ആഭ്യന്തര-വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തീരെ കുറവുണ്ടായില്ല. കോവളം,വര്‍ക്കല, ചൊവ്വര ... Read more